Wednesday, March 8, 2017

വനിതാ ദിന സ്പെഷ്യൽ

ഇന്ന് വനിതാദിനം ....
പെണ്ണുങ്ങൾ ഉണ്ടെന്നു ലോകം ഓർക്കുന്ന ദിവസം .. ബാക്കി ദിവസങ്ങളിൽ ഓർക്കില്ലെന്നല്ല .. എല്ലാ ദിവസവും ഓർക്കും ... ഇപ്പൊ റേപ്പ് ഉം പീഡനവും ഇല്ലാത്ത ദിവസങ്ങൾ ഇല്ലല്ലോ ... പല പല ലേഖനങ്ങളിൽ സ്ത്രീ മാഹാത്മ്യവും കാണാം .....   ഇത്രേം ഉണ്ടായിട്ടും പെണ്ണുങ്ങളെ എന്നും ഓർത്തില്ലെങ്കിൽ മോശമല്ലേ !!!!
അപ്പൊ കാര്യത്തിലേക്കു കടക്കാം !!!
നായർ തറവാട്ടിൽ പൊതുവെ സ്ത്രീകൾക്കാണ് ചുമതല എന്ന തെറ്റിദ്ധാരണ കുറെ കേട്ടിട്ടുണ്ട് ... അങ്ങനെ ഒരു തറവാട്ടിൽ വളർന്നത്തിന്റെ അറിവാണെന്നു കൂട്ടിക്കോളൂ .. അങ്ങനെ ഇല്ല .... ഞാനും ഈ അവഗണന കുറെ കണ്ടു വളർന്നതാണ് .. ഇപ്പോഴും കാണുന്നുമുണ്ട് .. എന്നാൽ ആവുന്ന വിധം അതിനെ എതിർത്തിട്ടുമുണ്ട് ..... വിജയിക്കില്ലെന്നറിഞ്ഞു കൊണ്ടും

ഏതൊരു പെണ്കുട്ടിയെപ്പോലെയും ആണുങ്ങളുടെ അടുത്ത് നിന്ന് പലപ്പോഴായി commnets കേട്ടിട്ടുണ്ട് .. അശ്‌ളീല ചുവയുള്ള comments തന്നെ .. പലതും കേട്ടില്ലെന്നു നടിച്ചു ...!!! തോണ്ടലും പിച്ചലും എണ്ണിയാൽ തീരാത്തവ ... ബസ്, തീയറ്റർ , എന്ന് വേണ്ട എല്ലാ ഇടങ്ങളിലും അദൃശ്യമായ കരങ്ങൾ എന്റെ ശരീരം തേടി വന്നിരുന്നു ... തൃശ്ശൂർകാരി ആയിട്ട് ഞാൻ ഇത് തൃശൂർ പൂരം കണ്ടിട്ടില്ല ... ചെറുതായിരുന്നപ്പോ കൊണ്ടുവാൻ ആളുണ്ടായിരുന്നില്ല  ... പിന്നെ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ സാമ്പിൾ വെടിക്കെട്ടു കാണാൻ പോയി ... ചെറിയച്ഛൻറെ കൂടെ ... അന്ന് ആണ് 'അമ്മ എന്താണ് ഒറ്റയ്ക്ക് വിടാത്തതെന്നു മനസ്സിലായെ .... നിന്ന നിൽപ്പിൽ ഉരുകിയിരുന്നെകിൽ ന്നു ആഗ്രഹിച്ച നിമിഷം .... !!! ബിയർ ന്റേം വിയർപ്പിന്റേം നാറ്റത്തോടെ വന്ന കയ്യുകൾ !!!! പിന്നെ ഒരിക്കലും പൂരം കാണാൻ പോയിട്ടില്ല ... പോകാൻ പല അവസരങ്ങൾ ഉണ്ടായിട്ടും ....!!!!

ഇങ്ങനെ ഒരു അനുഭവം ഇല്ലാത്ത പെൺകുട്ടികൾ ഒരു പക്ഷെ വീട്ടിൽ നിന്ന് തന്നെ പുറത്തേക്കു ഇറങ്ങിയിട്ടുണ്ടാകില്ല ...!!!
ഇതിനൊക്കെ പുറമെ വീട്ടിൽ ഉള്ള വിവേചനം വേറെയും .... "അവനു പോകാൻ പറ്റുംച്ചാൽ ഞാൻ പോയാൽ എന്താ കുഴപ്പം ??? " , " അവനു ചെയ്യാൻ പറ്റുംച്ചാൽ എനിക്കും ചെയ്യണം " etc  etc ... ഈ ഡയലോഗ് കേൾക്കാത്ത വീടുകൾ വിരളം !!! ഞാനും വ്യത്യസ്തയല്ല  !!!
അനിയന് കിട്ടുന്ന ആനുകൂല്യങ്ങൾ കണ്ടു പലപ്പോഴും അടി കൂടിയിട്ടുണ്ട് ...
അത് അച്ഛനമ്മമാരുടെ സ്നേഹക്കുറവ് കൊണ്ടാണെന്നു ഞാൻ പറയില്ല ... അവര് നമ്മളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതാണ് ... അവര് അവരുടെ രീതിയിൽ ശെരിയാണ് ... പക്ഷെ ഇത് കാണുന്ന പെൺകുട്ടികളോ ...
സത്യത്തിൽ ചെറുപ്പം തൊട്ടേ ഓരോ പെൺകുട്ടിയും ചിന്തിക്കല്ലേ ആൺകുട്ടിയായി ജനിച്ചാൽ മതിയായിരുന്നു ന്നു ... കൂടുതൽ offers ആ ജന്മത്തിൽ അല്ലെ ....!!!ആ നിമിഷം ഒരു ഫെമിനിസ്റ്റ് ജനിച്ചു !!!!

ആരും feminist ആയി ജനിക്കുന്നില്ല .... സാഹചര്യങ്ങൾ അങ്ങനെ ചിന്തിപ്പിക്കുന്നതാണ് !!!
എല്ലാ പെണ്കുട്ടികളിലും ഒരു ഫെമിനിസ്റ്റ് ഉണ്ട് ... പലരും ഉണർത്താതെ ഉറക്കിക്കൊണ്ടിരിക്കുന്ന തങ്ങളുടെ തന്നെ വേറെ ഒരു രൂപം !!!

ഇങ്ങനെ അനുഭവങ്ങൾ ഇല്ലാത്തവർ ഭാഗ്യവതികൾ !!!!

 ഇങ്ങനെ ഒരു തോന്നലില്ലാതെ എന്ന് ഒരു പെൺകുട്ടി ഈ നാട്ടിൽ വളരുന്നുവോ .. അന്ന് നമ്മുടെ നാട് പുരോഗമിക്കും !!! അന്ന് ഇത് ദൈവത്തിന്റെ സ്വന്തം നാട് ആകും ... എല്ലാ അർത്ഥത്തിലും !!!


1 comment: