Sunday, March 5, 2017

തിരുത്താൻ പറ്റാത്ത നിമിഷങ്ങൾ

  എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും വല്യേട്ടനെ പോലെ ഒരു ആൾ ..
  അവളുടെ ലൈഫ് ലും ഉണ്ട് ഒരു ഏട്ടൻ ... നമുക്ക് ആളെ സിജോചേട്ടൻ ന്നു വിളിക്കാം .... 

  അന്ന് വേറെ ആരെയും വിളിക്കാൻ ധൈര്യം ഇല്ലാതെ അവൾ സിജോചേട്ടനെ വിളിച്ചു ... മടിച്ചു മടിച്ചു കാര്യം പറഞ്ഞു ... കണ്ണിലേക്കു നോക്കാൻ വരെ പേടിയായിരുന്നു ...  എല്ലാം മനസ്സിലായ പോലെ ചേട്ടന്റെ മുഖം ... ഒരു നെടുവീർപ്പോടെ പറഞ്ഞു ...
 നമുക്ക് പോലീസ് ഇൽ പരാതി കൊടുക്കാം ... അല്ലാതെ ഇങ്ങനെയുള്ളവരെ വെറുതെ വിട്ടാൽ പറ്റില്ല ... എൻറെ സുഹൃത്തിന്റെ classmate ബാംഗ്ലൂർ പോലീസ് കമ്മിഷണർ ആണ് ... നമുക്ക് ആളെ പോയി കാണാം ...
ഞാനും  എല്ലാറ്റിനും സമ്മതം മൂളി ...

അങ്ങനെ നിശ്ചിത ദിവസം വന്നെത്തി ... ഓഫീസിൽ നിന്നും ഒരു break എടുത്തു ഞാൻ കമ്മീഷണർ ഓഫീസിൽ എത്തി .... പുറകെ ചേട്ടനും എത്തി ....

അവളുടെ നെഞ്ചിടിപ്പ് അവൾക്കു തന്നെ കേൾക്കാമായിരുന്നു .... ആദ്യമായിട്ടാ ഇങ്ങനെ പോലീസ് സ്റ്റേഷനിൽ ... ആകെ പേടിയായി ....
എന്ത് ചെയ്തിട്ടാ ഇങ്ങനെ ഇവിടെ എത്തിയെ .... അവൻ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല ... അത്രേം അവനെ വിശ്വസിച്ചിരുന്നു ... അവളെക്കാൾ അധികം ... ആ ധൈര്യത്തിലാണ് അന്ന് ഫോട്ടോ ചോദിച്ചപ്പോ അയച്ചു കൊടുത്തതും .... എല്ലാവരും അവനെപ്പറ്റി പറഞ്ഞിട്ടും അവൾക്കു വിശ്വാസം ആയില്ലായിരുന്നു ... സ്നേഹം അന്ധമാണെന്ന് പറയുന്നത് വെറുതെ അല്ലാന്നു അവൾ ഇപ്പൊ തിരിച്ചറിയുന്നു...
അവനു വഴങ്ങാതെ ആയപ്പോ അത് publish ചെയ്യുമെന്ന് പറഞ്ഞായിരുന്നു ഭീഷണി .. അല്ലെങ്കിൽ parents നു അയക്കും ന്നു ...  ഒന്നും അറിയാതെ അച്ഛനും അമ്മയും ആ ഫോട്ടോ കാണുന്നത് ഓർത്തു തന്നെ അവൾ വിറച്ചു ... ഇല്ല .. അത് പാടില്ല .... അങ്ങനെ ആണ് അവൾ സിജൊച്ചേട്ടനെ വിളിക്കുന്നത് ...

ഇപ്പൊ ഇവിടെ ആ സ്റ്റേഷനിൽ ഇരിക്കുമ്പോ ... ഇതാണോ ശെരി ന്നു അവൾ ആലോചിച്ചു ...

അങ്ങനെ  കുറെ കാത്തിരിപ്പിന് ശേഷം അവർക്കു ഓഫീസറിനെ കാണാൻ പറ്റി .. സിജൊച്ചേട്ടൻ കാര്യങ്ങൾ ഒക്കെ കന്നഡ ഇൽ പറഞ്ഞു മനസ്സിലാക്കി .... അപ്പൊ കമ്മിഷണർ അവളോട് ഒറ്റയ്ക്ക് സംസാരിക്കണം ന്നു പറഞ്ഞു .. ' സിജൊച്ചേട്ടൻ പുറത്തു ഇറങ്ങിയപ്പോ ആ ഓഫീസർ അവളോട് ചോദിച്ചു ..  നമുക്ക് കേസ് എടുക്കാം .. പക്ഷെ അവൻ എന്തായാലും ജയിലിൽ പോകും ....  അവനു ഫാമിലി ഒക്കെ ഉള്ളതല്ലേ ... ഇനി ആ ദേഷ്യത്തിൽ അവൻ ഫോട്ടോ ആർക്കെങ്കിലും അയച്ചല്ലോ .... അപ്പോഴും നഷ്ടപ്പെടാൻ നമുക്കല്ലേ ഉള്ളൂ ...
അതല്ലെങ്കിൽ പിന്നെ നമുക്ക് wait ചെയ്യാം ... ഇനി എന്തെങ്കിലും ശല്യം ഉണ്ടായാൽ അപ്പൊ നോക്കാം .. എല്ലാം നിങ്ങളുടെ തീരുമാനം പോലെ ...
 ഇത്രയും പറഞ്ഞു ഓഫീസർ അവളെ നോക്കി ...

വേറെ എന്താ പറയാ ... ആലോചിച്ചപ്പോ അതല്ലേ നല്ലതു ന്നു അവൾക്കും തോന്നി .... അവളും പറഞ്ഞു നമുക്ക് wait ചെയ്യാം സർ ന്നു ....

സിജൊച്ചേട്ടൻ പിന്നെ വരുമ്പോഴേക്കും ഇത് തീരുമാനം ആയിരുന്നു ... അവളെ പിന്തിരിപ്പിക്കാൻ കുറെ നോക്കിയെങ്കിലും  അവൾ മാറിയില്ല ... സിജൊച്ചേട്ടന്റെ അഭിപ്രായത്തിൽ ഇങ്ങനെ ചെയ്യുന്നവരൊക്കെ ജയിലിൽ പോകേണ്ടവർ ആണ് ...  വേറെ ആരെങ്കിലും ആണെങ്കിൽ അവൾ ഒരു പക്ഷെ അത് ചെയ്തേനെ ... ഇത് ഇപ്പൊ അവൻ അല്ലെ ... സാരല്യ .. എന്നെ ഒന്ന് പേടിപ്പിക്കാൻ  ആകും ചെയ്തെന്നു പറഞ്ഞു അവൾ കുറെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ......

ദിവസങ്ങൾ പിന്നേം കടന്നു പോയി .... അവൾ ഇതൊക്കെ മറന്നു ദൈനംദിന ജീവിതത്തിൽ മുഴുകി മുന്നോട്ടു പോയി ...
 ആ മെസ്സേജ് കിട്ടും വരെ ..

" നീ എന്റെ റൂമിലേക്ക്‌ വായോ ... ഇവിടെ ഇപ്പൊ ആരും ഇല്ല .... പേടിക്കണ്ട ഞാൻ വീഡിയോ ഒന്നും എടുക്കില്ല ... ഒന്ന് അടിച്ചു പൊളിച്ചു പോകാം ന്നെ ... "

അന്ന് അവൾ  അറിഞ്ഞു ... അവന്റെ ഉള്ളിലെ യഥാർത്ഥ ചെകുത്താനെ ...
പ്രേമം കൊണ്ട് അടഞ്ഞ കണ്ണുകൾ അന്ന് സത്യത്തിന്റെ മുന്നിൽ തുറന്നു .....

ഒരു പക്ഷെ ഇനി ഒരിക്കലും ഒരാളെയും വിശ്വസിക്കാൻ പറ്റാത്ത വിധത്തിൽ അവൾ മാറിക്കഴിഞ്ഞു ....!!!

നെടുവീർപ്പോടെ അവൾ ഓർത്തു ... അന്ന് ആ കേസ് എടുത്തിരുന്നെങ്കിൽ  ????? ഒരു പക്ഷെ എന്നെന്നേക്കുമായി ആ അദ്ധ്യായം അവസാനിച്ചേനെ ...
 ഇത് ഒരു ശാപം ആയി കൂടെ കൂടില്ലായിരുന്നു .... !!!

ജീവിതത്തിലെ ചില തെറ്റുകൾ വലുതായി അവളെ വിഴുങ്ങാൻ വരുന്ന പോലെ തോന്നി .... കണ്ണടച്ചാൽ രക്ഷപ്പെടും ന്നു കരുതി അവൾ കണ്ണുകൾ ഇറുക്കിയടച്ചു .... എന്നിട്ടും ആ ശബ്ദം അവളുടെ ചെവികളിൽ മുഴങ്ങി ..  " നിന്നെ ഒരിക്കലും ഞാൻ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല .. ഒരിക്കലും "!!!!


No comments:

Post a Comment