Tuesday, August 18, 2020

തിരികെ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ...


ഒരിക്കലെങ്കിലും ആഗ്രഹിചിട്ടില്ലെ .. ഒന്നു തിരികെ നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ന്നു ... കഴിഞ്ഞുപോയ Y ജംഗ്ഷനിൽ നിന്നും ഇത് വരെ നടക്കാത്ത വഴി തിരഞ്ഞെടുക്കാൻ പറ്റിയിരുന്നെങ്കിൽ ന്നു ... അപ്പൊ തോന്നും അങ്ങനെ പോയാൽ ജീവിതത്തിൽ കണ്ട കുറെ ആൾക്കാരെ പിന്നെ കാണാൻ പറ്റില്ലാന്ന് ... പിന്നേം ആലോചിച്ചാൽ തോന്നും .. അങ്ങനെ മറക്കാൻ പറ്റാത്ത അധികം ആൾക്കാരൊന്നും ഈ ജീവിതത്തിൽ ഇല്ലെന്നു ... !!! 

എന്നത്തേയും പോലെ ഇതും ഒരു ബന്ധമില്ലാത്ത ചിന്തകൾ ... 

Sunday, July 19, 2020

Random thoughts 3

സ്നേഹത്തിന്റെ കൂടെ എപ്പോഴും കാണുന്ന വാക്കുകൾ ആണ് ത്യാഗവും സന്തോഷവും ...
എല്ലാം വിട്ടുകൊടുക്കുന്ന ഒരു പക്ഷെ സ്നേഹത്തെ തന്നെ വിട്ടു കൊടുക്കുന്നതാണ് ത്യാഗം ...
എല്ലാം ത്യജിക്കുന്നവർ ശാന്തി അല്ലെങ്കിൽ സന്തോഷം നേടും ന്നു വിവരമുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട് ...

പക്ഷെ സ്നേഹം ത്യജിക്കുമ്പോൾ മാത്രം ആ ശാന്തിയും സന്തോഷവും എന്താ ലഭിക്കാത്തത് .... ???

ദുഃഖം  സ്നേഹത്തിന്റെ പര്യായം ആയതു എന്ന് തൊട്ടാണ് ??



Friday, June 26, 2020

Random thoughts 2

എല്ലാവരും പറഞ്ഞു നമ്മൾ സ്നേഹിക്കുന്നവരേക്കാൾ നമ്മളെ സ്നേഹിക്കുന്നവർ ആണ് നല്ലതെന്നു ...

അതൊക്കെ ശെരി ...

പക്ഷെ ഇത് ഞാൻ സ്നേഹിക്കുന്ന ആളുടെ അടുത്ത് പോയി പറയാത്തതെന്താ????

Random thoughts 1

ഒറ്റയ്ക്ക് ജീവിച്ചു ജീവിച്ചു
 ഇനി
ഒരുമിച്ചു ജീവിക്കാൻ മറക്കുമോ ....???

Wednesday, May 13, 2020

ഞങ്ങളുടെ ആദ്യ Car



വീട്ടിൽ car ഒരു ആവശ്യം ആയി തോന്നിയിട്ടില്ല .. പക്ഷെ അത് എപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു .. ഒരു പക്ഷെ എന്നേക്കാൾ ആഗ്രഹം അമ്മക്കു ആയിരുന്നു .. വീടിൻ്റെ മുറ്റത്തു car വേണം ന്നു ...

അങ്ങനെ 2012  ഇൽ ആ ആഗ്രഹം സാധിച്ചു .. ഒരുപാടു തർക്കങ്ങൾക്കും അഭിപ്രായങ്ങൾക്കും ശേഷം സ്വിഫ്റ്റ് കാർ എന്ന് ഉറപ്പിച്ചു ... car വാങ്ങുന്നതിൻറെ ഡീറ്റെയിൽസ് ഒന്നും അറിയാത്ത കാരണം എനിക്ക് ഇഷ്ടപെട്ട മോഡൽ വാങ്ങാൻ പറ്റിയില്ല ... SWIFT ൻറെ ഷേപ്പ് എനിക്കിഷ്ടമില്ലെങ്കിലും അതാണ് നല്ല car ന്നു എല്ലാവരും കൂടി എന്നെ പറഞ്ഞു സമ്മതിപ്പിച്ചു ... അങ്ങനെ 4 മാസത്തെ കാത്തിരിപ്പിനു ശേഷം         19/11/2012  നു car കയ്യിൽ കിട്ടി ... ഞങ്ങളുടെ ആദ്യത്തെ car .. തൂവെള്ള നിറത്തിൽ Swift ...!!!!

 ഇപ്പോഴും car ആദ്യമായി കണ്ടത് ഓർമ്മ ഉണ്ട് .. ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് വരുന്ന എന്നെ pick ചെയ്യാൻ മണ്ണുത്തി ബൈപാസ്സിൻറെ അടുത്ത് wait ചെയ്യായിരുന്നു ... ബസിൽ നിൽക്കുമ്പോൾ തന്നെ ദൂരെ ആ car ഞാൻ കണ്ടിരുന്നു ... അത് ഒരു വല്ലാത്ത ഫീലിംഗ് ആയിരുന്നു ... ജോലി കിട്ടിയ ശേഷം ഇത്രേം പൈസ കൊടുത്തു വാങ്ങിയത് ന്നുള്ള ചെറിയ അഹങ്കാരം ... പിന്നെ കൂട്ടത്തിൽ ആദ്യത്തെ car ന്നുള്ള ഒരു വാത്സല്യം ... it was love at first sight ... പിന്നെ ഞങ്ങൾ പോലും അറിയാതെ ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗം ആയി .... ഒരു കാറിൽ ഫാമിലി ആയി ആദ്യം യാത്ര ചെയ്യുന്നത് ഈ കാറിൽ ആയിരിക്കും ...കാറിനു ചെറിയ പോറൽ ഏൽക്കുന്നത് പോലും എല്ലാവരെയും സങ്കടപ്പെടുത്തി ...

 അങ്ങനെ 8 വർഷം ആകാറായി ... ഡീസൽ ആയ കാരണം ഉള്ള കുറെ പ്രശ്നങ്ങൾ കാരണം car കൊടുത്തേ പറ്റൂ എന്ന അവസ്ഥ ആയി ...    വേറെ car വാങ്ങുന്നതിൻറെ ചർച്ചകൾ തുടങ്ങി ...  എന്നാലും എന്റെ മനസ്സ് എന്തോ അനുവധിക്കുന്നില്ല ... എത്ര ആയാലും അത്രേം ആഗ്രഹിച്ചു വാങ്ങിയതല്ലേ ...
പക്ഷെ ഒരു machine നെ ഇങ്ങനെ സ്നേഹിക്കുന്നതിൽ അർഥം ഇല്ലല്ലോ ല്ലേ  ...

ഇന്നലെ അച്ഛൻ വിളിച്ചു പറഞ്ഞു ഒരാൾ വന്നിട്ടുണ്ട് car വാങ്ങാൻ ന്നു ... ആ വാർത്ത മുഴുവനായും ഉൾക്കൊള്ളുന്നതിനു മുൻപ് ഇന്ന് (13/5/2020)വിളിച്ചു പറഞ്ഞു car കൊടുത്തു ന്നു ... വാങ്ങുന്ന ആൾക്ക് പെട്ടെന്ന് തന്നെ വേണം ന്നു ...
ഡ്രൈവിംഗ് അറിയാത്തതോണ്ട് ഇത് വരെ ഓടിക്കാൻ പറ്റിയിട്ടില്ല .. അതും പോട്ടെ ... ഈ lockdown കാരണം ബാംഗ്ലൂരിൽ കുടുങ്ങി കിടക്കുന്ന എനിക്ക് car അയാൾക്ക്‌ കൊടുക്കുന്നതിനു മുൻപ്പ് ഒന്ന് കാണാൻ പോലും പറ്റിയില്ല ... ഒന്ന് യാത്ര പറയാൻ പോലും പറ്റിയില്ല ....
ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളും ആഘോഷിക്കണം ന്നു വീണ്ടും വീണ്ടും ഓർത്തു പോകുന്ന നിമിഷം ...
ഒരിക്കൽ പോയാൽ തിരിച്ചു പിടിക്കാൻ പറ്റാത്ത നിമിഷം ... അത് കൈവിട്ടുപോയി .. ഇനി തിരികെ കിട്ടില്ല ... !!!

ഇനി ഏതു വല്യ car വന്നാലും you will always be our first car ... you will always be special and I am going to miss you terribly ....!!!!!

Thursday, April 9, 2020

രാധമ്മൂമ്മ

രാധമ്മൂമ്മ ....  എന്റെ അച്ഛമ്മയുടെ ചേച്ചി .... കുറേപേരുടെ വല്യമ്മ ഉം അമ്മയും  അമ്മൂമ്മ ഉം .... ഞങ്ങൾ കുറച്ചു പേരുടെ രാധമ്മൂമ്മ ...അച്ഛമ്മയും രാധമ്മൂമ്മ ഉം ചേച്ചി അനിയത്തിയേക്കാൾ ഇരട്ട സഹോദരികളായിട്ടേ തോന്നിയിട്ടുള്ളൂ ... ആ അടുപ്പം മക്കൾ തമ്മിലും ഉണ്ടായിരുന്നു ... എല്ലാ ആഘോഷങ്ങൾക്കും ഒത്തുകൂടലുകൾക്കും രണ്ടു കുടുംബവും ഒരുമിച്ചിരുന്നു ...

ഒരു സ്പെഷ്യൽ അടുപ്പം ആയിരുന്നു രാധമ്മൂമ്മയോട് എനിക്ക് ... ചെറുപ്പത്തിലെ മറക്കാൻ പറ്റാത്ത ഓർമകളിൽ ആദ്യം വരാ അവധി കഴിഞ്ഞു അച്ഛൻറെ തറവാട്ടിൽ നിന്നും എന്റെ വീട്ടിലേക്കു പോകുന്ന ആ നിമിഷം ആണ് ... എന്നും ഞാൻ കരഞ്ഞു , അമ്മയുടെ കയ്യിൽ നിന്ന് അടി കിട്ടിയിട്ടേ റെഡി ആകാറുള്ളൂ... കാരണം വേറെ ഒന്നുമല്ല .. എനിക്ക് അവിടുന്ന് തിരിച്ചു പോകണ്ട ... അത്ര തന്നെ ... പിന്നെ കരഞ്ഞു കരഞ്ഞു രാധാമ്മൂമ്മ ക്കു ഉമ്മ ഒക്കെ കൊടുത്തു ഇറങ്ങും .... അടുത്ത തവണ കാണാം ന്നു പറഞ്ഞു ....

രാധമ്മൂമ്മ ആയിട്ടുള്ള അടുപ്പം എങ്ങനെ തുടങ്ങീന്നു ചോദിച്ചാൽ അറിയില്ല...ഞാൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ ഒരിക്കൽ ഹോസ്പിറ്റൽ ഇൽ അഡ്മിറ്റ് ആയിരുന്നു ...അന്ന് എന്റെ കൂടെ അമ്മ മാത്രേ ഉണ്ടായിരുന്നൂള്ളൂ .. കൃത്യമായിട്ട് ഓർമയില്ല ..എന്തായാലും രാത്രി ഒറ്റയ്ക്ക് ഹോസ്പിറ്റലിൽ നില്ക്കാൻ അമ്മക്ക് പേടി ആയി ... പതിവുപോലെ ആരും ഉണ്ടായിരുന്നില്ല... അമ്മയുടെ അമ്മയും പറ്റില്ലാന്ന് പറഞ്ഞു ... അമ്മ ആകെ സങ്കടത്തിൽ നിൽക്കുമ്പോ രാധമ്മൂമ്മ പറഞ്ഞു ... "നീ ഒറ്റയ്ക്ക് നിൽക്കണ്ട ... ഞാനും കൂടി നിൽക്കാം " ന്നു .. നമ്മുടെ മനസ്സിൽ കുറച്ചു മങ്ങിയ നിറങ്ങളോടെ ചില ഓർമ്മകൾ ഉണ്ടാകും ... അന്ന് രാധമ്മൂമ്മ ആ ഹോസ്പിറ്റലിൽ വെച്ച് ഇത് പറയുന്ന ആ സീൻ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട് ... ചെറിയ ഒരു കാര്യം ആണ് ... പക്ഷെ എന്റെ ആ കുഞ്ഞു മനസ്സിൽ പതിഞ്ഞ ഒരു സീൻ ഇത്ര കാലം ആയിട്ടും മാഞ്ഞിട്ടില്ല ... അന്ന് തോന്നിയത് ആർക്കും എന്നോട് ഇഷ്ടമില്ല .. അതാണ് ആരും ഹോസ്പിറ്റലിൽ നിൽക്കാഞ്ഞേ ന്നു ആണ് ... അതാകാം രാധമ്മൂമ്മ യോട് മനസ്സിൽ ഒരു അടുപ്പം തോന്നിയത് .. എന്തായാലും ഓർമ്മ ഉള്ളപ്പോ തൊട്ടു എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മൂമ്മ രാധമ്മൂമ്മ ആയിരുന്നു ... രാധമ്മൂമ്മയെ മിസ് ചെയ്യുമ്പോ ഒക്കെ കാണാൻ പോകാറുണ്ടായിരുന്നു നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ... പിന്നെ ജോലിയും ഒക്കെ ആയി നാട്ടിൽ നിന്ന് മാറിനിക്കേണ്ടി വന്നു .. 

രാധമ്മൂമ്മ യുടെ അവസാനകാലത്തു അധികം സമയം ഒന്നും പറ്റിയിട്ടില്ല കൂടെ ചിലവഴിക്കാൻ ... വല്ലപ്പോഴും നാട്ടിൽ വരുമ്പോ ഒക്കെ രാധമ്മൂമ്മയെ കാണാൻ പോകാറുണ്ട് .. അത് ഒരിക്കലും മുടക്കിയിട്ടില്ല..... ആളുടെ മരണവിവരം അറിഞ്ഞും വരാൻ പറ്റിയില്ല .. ഒരുപക്ഷെ ആളെ അങ്ങനെ കാണാനേ പറ്റില്ലായിരുന്നു എനിക്ക് .... എന്റെ ഓർമകളിൽ ഒരു കസേരയിൽ ആ ഉമ്മറത്ത് ഇരിക്കുന്ന രാധമ്മൂമ്മ ആണുള്ളത് ... ആ ഓർമ്മ ആണ് ഞാൻ മനസ്സിൽ സൂക്ഷിക്കുന്നതും ... രാധമ്മൂമ്മയുടെ മുറിയിലെ മണം  ...രാധമ്മൂമ്മയുടെ ശബ്ദം .. മോളെന്നുള്ള വിളി ...ഇപ്പോഴും അതെ പോലെ മനസ്സിൽ ഉണ്ട് .... ഇന്നലെ നടന്ന പോലെ .....!!!!

കുറച്ചു മാസങ്ങൾക്കു മുൻപ് ഞാൻ എൻറെ നാത്തൂന്റെ വീട്ടിലേക്കു പോയിരുന്നു ... അവളുടെ അമ്മൂമ്മ യുടെ കാണാൻ ... അന്നാണ് ഞാൻ ആദ്യായിട്ട് ആ അമ്മൂമ്മ യുടെ കൂടെ അത്രേം സമയം ചിലവഴിക്കുന്നേ ... അന്ന് അവിടുന്ന് യാത്ര പറഞ്ഞു പോരുമ്പോ കണ്ണ് നിറഞ്ഞു .. ആ അമ്മൂമ്മ ക്കു രാധമ്മൂമ്മ ആയി നല്ല സാമ്യത ... പോരുമ്പോ എനിക്കു ഉമ്മ തന്നതും .. ഞാൻ സംസാരിക്കുമ്പോ എന്നെ നോക്കി ഇരിക്കുന്നതും ... എല്ലാം.. ശെരിക്കും രാധമ്മൂമ്മ യെ ഓർമിപ്പിച്ചു ... പെട്ടെന്ന് രാധമ്മൂമ്മ യെ മിസ് ചെയ്തു .... ! ഇനി ഒരിക്കലും കാണാൻ പറ്റില്ലെന്നും അറിയാം ... എന്തോ ആ പഴയ കരഞ്ഞു ബഹളം വെക്കുന്ന കുട്ടി ആകാൻ തോന്നി അപ്പൊ ...!!!


Saturday, November 17, 2018

My first solo trip

ഒറ്റക്കൊരു യാത്ര എന്നും ഒരു സ്വപ്നമായിരുന്നു ...
പേടിയാണോ അതോ ഒറ്റയ്ക്ക് എന്ത് ചെയ്യാനാ എന്ന തോന്നലാണോ എന്നെ ഇത് വരെ അതിനു അനുവദിക്കാഞ്ഞത് ... അറിയില്ല ..
അങ്ങനെ 2018 ആയപ്പോ ആ ആഗ്രഹം അങ്ങ് കൂടി ...
എന്നെ കൂടുതൽ അസ്സൂയപെടുത്താൻ വേണ്ടി ഒരു കൂട്ടം solo woman യാത്രികരും ഇറങ്ങി .. ഇവരുടെയൊക്കെ ലേഖനങ്ങൾ ഒക്കെ വായിക്കുമ്പോ പിന്നെ കുറച്ചു നേരത്തേക്ക് അപാര ധൈര്യം ആണ് ... അങ്ങനെ ഒരു സമയത്തു എന്തായാലും പോയെ പറ്റൂ എന്ന് തീരുമാനിച്ചു ..ഉടൻ തന്നെ കുറെ കടലാസ് കഷണത്തിൽ ഓരോരോ സ്ഥലങ്ങളുടെ പേര് എഴുതി മടക്കി വെച്ചു .. കണ്ണടച്ച് ഒരെണ്ണം എടുത്തു ... കിട്ടിയ സ്ഥലം കൊള്ളാം .. "നൈനിറ്റാൾ "..  പിന്നെ കുറെ ഗവേഷണം തുടങ്ങി .. എങ്ങനെ പോകണം .. എവിടെ താമസിക്കണം ... എന്തൊക്കെ കാണാനുണ്ട് ... ഇങ്ങനെ പല ബ്രൌസർ പേജ് തുറന്നിരിക്കലായി കുറച്ചു ദിവസത്തെ പണി ... പക്ഷെ ഒന്നും നടന്നില്ല ... പല പല മുടക്കുകൾ ... ഇടയ്ക്കു അനിയന്റെ മാര്യേജ് .. അങ്ങനെ ആ യാത്ര നീണ്ടു നീണ്ടു പോയി ...

2018 ആദ്യ പകുതി കഴിഞ്ഞു ..രണ്ടാം പകുതി തുടങ്ങി .. അപ്പോഴും ഈ ആഗ്രഹം മനസ്സിൽ ഉണ്ട് ട്ടോ ... പക്ഷെ നൈനിറ്റാൾ വിട്ടു അടുത്ത് വല്ല സ്ഥലവും നോക്കാംന്നു പ്ലാൻ ആയി ... മൂന്നാർ , വയനാട് , ഗോകർണാ , പോണ്ടിച്ചേരി ,ഗോവ ... അങ്ങനെ വീണ്ടും ഒരു പുതിയ ലിസ്റ്റ് ... ഒട്ടു മിക്ക സ്ഥലങ്ങളുടെയും പ്രശ്‌നം അവിടെ എത്തി എങ്ങനെ സ്ഥലങ്ങൾ കാണാൻ പോകും എന്നായിരുന്നു ... മൂന്നാർ ഒക്കെ പോകാൻ ബുദ്ധിമുട്ടില്ല .. അവിടെ പിന്നെ എങ്ങനെ കറങ്ങും എന്നതായിരുന്നു വല്യ ചോദ്യം ... ഗോവ ക്കും പോണ്ടിച്ചേരി ക്കും ആ പ്രോബ്ലം ഇല്ല .. സ്കൂട്ടർ വാടകക്ക് കിട്ടുമായിരുന്നു .. അങ്ങനെ ലിസ്റ്റ് വീണ്ടും ചുരുങ്ങി ... പിന്നേം സമയം കടന്നു പോയി ..

അങ്ങനെ ഈയുള്ളവളുടെ ജന്മദിനം ആകാറായി .. നോക്കി വന്നപ്പോൾ ഒരു വെള്ളിയാഴ്ച .. പിന്നേം നോക്കിയപ്പോ വ്യാഴാഴ്ച അവധി .. അപ്പൊ പിന്നെ രണ്ടും കല്പിച്ചു പോയാല്ലോ എന്ന് ചിന്തിച്ചു തുടങ്ങി .. കുറച്ചു ആൾക്കാരോടു മാത്രം ഇതിനെക്കുറിച്ച് പറഞ്ഞു ... അവരെല്ലാവരും കട്ട സപ്പോർട്ട് ... അപ്പോഴും ഞാൻ എന്നെ പറഞ്ഞു സമ്മതിപ്പിച്ചില്ലായിരുന്നു ..
എന്തോ ഒരു പേടി ....!!!

അങ്ങനെ നിശ്ചിത ദിവസത്തിന് 2 ആഴ്ച മുന്നേ ... ഒറ്റ ഇരിപ്പിനു ടിക്കറ്റ് ഉം റൂമും ബുക്ക് ചെയ്തു .. കൂടുതൽ ഒന്നും ആലോചിച്ചില്ല ...എവിടേക്കാണെന്നോ ??? "" പോണ്ടിച്ചേരി ""...!!!!!  അങ്ങനെ ആദ്യത്തെ സോളോ ട്രിപ്പ് നു ഫസ്റ്റ് സ്റ്റെപ് എടുത്തു ... പിന്നെ വീണ്ടും ടെൻഷൻ തുടങ്ങി ..
പുറമെ കാണിച്ചില്ലെങ്കിലും നല്ല പേടി ആയിരുന്നു ...
finally the D day... കാലത്തു തന്നെ പാക്കിങ് ഒക്കെ തീർത്തു .. ഓഫീസിൽ വന്നു ചുമ്മാ ബഹളം വെച്ച് നടന്നു ... വൈകുന്നേരം ആകുംതോറും പേടി കൂടിത്തുടങ്ങി ... പിന്നെ ബസ് സ്റ്റാൻഡ് എത്തുന്ന വരെ സമയം എങ്ങനെ പോയിന്നു പോലും അറിയില്ല... അതിന്റെ ഇടയ്ക്കു എന്റെ അനിയന് ഒരു സാധനം കൊടുക്കാൻ അവന്റെ ഓഫീസ് വരെ പോകേണ്ടി വന്നു .. കുറച്ചു ലേറ്റ് ആയി ബസ് സ്റ്റാൻഡ് എത്താൻ .. ഒരു പക്ഷെ  ബസ് കിട്ടാതെ പോയാലും കുഴപ്പമില്ല എന്ന ചിന്തയും ഉണ്ടായിരുന്നു .. എന്റെ ഭാഗ്യത്തിന് ബസ് അന്ന് ലേറ്റ് ആണ് ... അങ്ങനെ പ്രതീക്ഷിച്ചതിലും ഒരു മണിക്കൂർ വൈകി എന്റെ ബസ് സ്റ്റാർട്ട് ചെയ്തു .. all the way to Pondicherry....
എന്റെ കൂടെ ഉണ്ടായിരുന്ന പേടി ആ സ്റ്റാൻഡിൽ വിട്ടിട്ടായിരുന്നു ഞാൻ ബസ് കയറിയത് ...!!!

പിറ്റേ ദിവസം കാലത്തു എത്തിയത് തൊട്ടു അതിന്റെ പിറ്റെ  ദിവസം തിരിച്ചു ബസ് കയറിയത് വരെ .....എന്റെ ലോകം .. ഞാൻ മാത്രം ...
മതിവരുവോളം കടല് കണ്ടു ... തിരമാലകളെ തൊട്ടു .. ആ കാറ്റിൽ നടന്നു ...
മനോഹരമായ തെരുവുകളിലൂടെ അലക്ഷ്യമായി നടന്നു ... ആരെയും ഒന്നും ബോധിപ്പിക്കാനില്ലാതെ ...
എന്റെ സന്തോഷത്തിൽ പങ്കുചേരാനായി മഴയും എത്തി ....
അങ്ങനെ ആദ്യമായി എന്റെ ജന്മദിനം ഒറ്റയ്ക്ക് ആഘോഷിച്ചു ....!!!
ആകെ ഒരു സങ്കടം മാത്രം .. എന്റെ ഫോട്ടോഗ്രാഫി ഭയങ്കര മോശം ആണ് .. അത് കൊണ്ട് ഈ കണ്ട കാഴ്ചകൾ ഒന്നും എടുക്കാൻ ആയില്ല ... മനസ്സിൽ കുറെ ഫോട്ടോസ് എടുത്തിട്ടുണ്ടെങ്കിലും !!!

പക്ഷെ ... ഒരു വല്യ ആഗ്രഹം ഇതോടെ സാധിച്ചിരിക്കുകയാണ് ..
ഇനിയും മനോഹരമായ യാത്രകളിലേക്കുള്ള തുടക്കം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു !!!!!