രാധമ്മൂമ്മ .... എന്റെ അച്ഛമ്മയുടെ ചേച്ചി .... കുറേപേരുടെ വല്യമ്മ ഉം അമ്മയും അമ്മൂമ്മ ഉം .... ഞങ്ങൾ കുറച്ചു പേരുടെ രാധമ്മൂമ്മ ...അച്ഛമ്മയും രാധമ്മൂമ്മ ഉം ചേച്ചി അനിയത്തിയേക്കാൾ ഇരട്ട സഹോദരികളായിട്ടേ
തോന്നിയിട്ടുള്ളൂ ... ആ അടുപ്പം മക്കൾ തമ്മിലും ഉണ്ടായിരുന്നു ... എല്ലാ
ആഘോഷങ്ങൾക്കും ഒത്തുകൂടലുകൾക്കും രണ്ടു കുടുംബവും ഒരുമിച്ചിരുന്നു ...
ഒരു സ്പെഷ്യൽ അടുപ്പം ആയിരുന്നു രാധമ്മൂമ്മയോട് എനിക്ക് ... ചെറുപ്പത്തിലെ മറക്കാൻ പറ്റാത്ത ഓർമകളിൽ ആദ്യം വരാ അവധി കഴിഞ്ഞു അച്ഛൻറെ തറവാട്ടിൽ നിന്നും എന്റെ വീട്ടിലേക്കു പോകുന്ന ആ നിമിഷം ആണ് ... എന്നും ഞാൻ കരഞ്ഞു , അമ്മയുടെ കയ്യിൽ നിന്ന് അടി കിട്ടിയിട്ടേ റെഡി ആകാറുള്ളൂ... കാരണം വേറെ ഒന്നുമല്ല .. എനിക്ക് അവിടുന്ന് തിരിച്ചു പോകണ്ട ... അത്ര തന്നെ ... പിന്നെ കരഞ്ഞു കരഞ്ഞു രാധാമ്മൂമ്മ ക്കു ഉമ്മ ഒക്കെ കൊടുത്തു ഇറങ്ങും .... അടുത്ത തവണ കാണാം ന്നു പറഞ്ഞു ....
രാധമ്മൂമ്മ ആയിട്ടുള്ള അടുപ്പം എങ്ങനെ തുടങ്ങീന്നു ചോദിച്ചാൽ അറിയില്ല...ഞാൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ ഒരിക്കൽ ഹോസ്പിറ്റൽ ഇൽ അഡ്മിറ്റ് ആയിരുന്നു ...അന്ന് എന്റെ കൂടെ അമ്മ മാത്രേ ഉണ്ടായിരുന്നൂള്ളൂ .. കൃത്യമായിട്ട് ഓർമയില്ല ..എന്തായാലും രാത്രി ഒറ്റയ്ക്ക് ഹോസ്പിറ്റലിൽ നില്ക്കാൻ അമ്മക്ക് പേടി ആയി ... പതിവുപോലെ ആരും ഉണ്ടായിരുന്നില്ല... അമ്മയുടെ അമ്മയും പറ്റില്ലാന്ന് പറഞ്ഞു ... അമ്മ ആകെ സങ്കടത്തിൽ നിൽക്കുമ്പോ രാധമ്മൂമ്മ പറഞ്ഞു ... "നീ ഒറ്റയ്ക്ക് നിൽക്കണ്ട ... ഞാനും കൂടി നിൽക്കാം " ന്നു .. നമ്മുടെ മനസ്സിൽ കുറച്ചു മങ്ങിയ നിറങ്ങളോടെ ചില ഓർമ്മകൾ ഉണ്ടാകും ... അന്ന് രാധമ്മൂമ്മ ആ ഹോസ്പിറ്റലിൽ വെച്ച് ഇത് പറയുന്ന ആ സീൻ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട് ... ചെറിയ ഒരു കാര്യം ആണ് ... പക്ഷെ എന്റെ ആ കുഞ്ഞു മനസ്സിൽ പതിഞ്ഞ ഒരു സീൻ ഇത്ര കാലം ആയിട്ടും മാഞ്ഞിട്ടില്ല ... അന്ന് തോന്നിയത് ആർക്കും എന്നോട് ഇഷ്ടമില്ല .. അതാണ് ആരും ഹോസ്പിറ്റലിൽ നിൽക്കാഞ്ഞേ ന്നു ആണ് ... അതാകാം രാധമ്മൂമ്മ യോട് മനസ്സിൽ ഒരു അടുപ്പം തോന്നിയത് .. എന്തായാലും ഓർമ്മ ഉള്ളപ്പോ തൊട്ടു എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മൂമ്മ രാധമ്മൂമ്മ ആയിരുന്നു ... രാധമ്മൂമ്മയെ മിസ് ചെയ്യുമ്പോ ഒക്കെ കാണാൻ പോകാറുണ്ടായിരുന്നു നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ... പിന്നെ ജോലിയും ഒക്കെ ആയി നാട്ടിൽ നിന്ന് മാറിനിക്കേണ്ടി വന്നു ..
രാധമ്മൂമ്മ യുടെ അവസാനകാലത്തു അധികം സമയം ഒന്നും പറ്റിയിട്ടില്ല കൂടെ ചിലവഴിക്കാൻ ... വല്ലപ്പോഴും നാട്ടിൽ വരുമ്പോ ഒക്കെ രാധമ്മൂമ്മയെ കാണാൻ പോകാറുണ്ട് .. അത് ഒരിക്കലും മുടക്കിയിട്ടില്ല..... ആളുടെ മരണവിവരം അറിഞ്ഞും വരാൻ പറ്റിയില്ല .. ഒരുപക്ഷെ ആളെ അങ്ങനെ കാണാനേ പറ്റില്ലായിരുന്നു എനിക്ക് .... എന്റെ ഓർമകളിൽ ഒരു കസേരയിൽ ആ ഉമ്മറത്ത് ഇരിക്കുന്ന രാധമ്മൂമ്മ ആണുള്ളത് ... ആ ഓർമ്മ ആണ് ഞാൻ മനസ്സിൽ സൂക്ഷിക്കുന്നതും ... രാധമ്മൂമ്മയുടെ മുറിയിലെ മണം ...രാധമ്മൂമ്മയുടെ ശബ്ദം .. മോളെന്നുള്ള വിളി ...ഇപ്പോഴും അതെ പോലെ മനസ്സിൽ ഉണ്ട് .... ഇന്നലെ നടന്ന പോലെ .....!!!!
കുറച്ചു മാസങ്ങൾക്കു മുൻപ് ഞാൻ എൻറെ നാത്തൂന്റെ വീട്ടിലേക്കു പോയിരുന്നു ... അവളുടെ അമ്മൂമ്മ യുടെ കാണാൻ ... അന്നാണ് ഞാൻ ആദ്യായിട്ട് ആ അമ്മൂമ്മ യുടെ കൂടെ അത്രേം സമയം ചിലവഴിക്കുന്നേ ... അന്ന് അവിടുന്ന് യാത്ര പറഞ്ഞു പോരുമ്പോ കണ്ണ് നിറഞ്ഞു .. ആ അമ്മൂമ്മ ക്കു രാധമ്മൂമ്മ ആയി നല്ല സാമ്യത ... പോരുമ്പോ എനിക്കു ഉമ്മ തന്നതും .. ഞാൻ സംസാരിക്കുമ്പോ എന്നെ നോക്കി ഇരിക്കുന്നതും ... എല്ലാം.. ശെരിക്കും രാധമ്മൂമ്മ യെ ഓർമിപ്പിച്ചു ... പെട്ടെന്ന് രാധമ്മൂമ്മ യെ മിസ് ചെയ്തു .... ! ഇനി ഒരിക്കലും കാണാൻ പറ്റില്ലെന്നും അറിയാം ... എന്തോ ആ പഴയ കരഞ്ഞു ബഹളം വെക്കുന്ന കുട്ടി ആകാൻ തോന്നി അപ്പൊ ...!!!

No comments:
Post a Comment