അന്ന് പതിവില്ലാതെ ഓട്ടോയിൽ കയറിയപ്പോ ഒരു ബഹളം ... സംഭവം എന്താണ് നോക്കിയപ്പോ ആണ് മനസ്സിലായെ ... കൂട്ടത്തിലെ ചേച്ചിയുടെ കയ്യിൽ ഒരു കടലാസ്സ് കഷ്ണം ... അതിനെ ചുറ്റിപറ്റി ആണ് ബഹളം ... ഏതോ പത്രത്തിന്റെ കഷ്ണം ആണ് ... ഏന്തി വലിഞ്ഞു നോക്കുമ്പോഴേക്കും എന്റെ നേരെ ഒരു ചോദ്യം ...എന്താ നിന്റെ ഇഷ്ടപെട്ട കളർ ന്നു ... അന്ന് ഞാൻ എന്താ പറഞ്ഞെന്നു ഓർമ ഇല്ല ... നീല ആണെന്ന് തോന്നുന്നു .... ഓരോരുത്തരോടും ചോദിച്ചു വരുമ്പോഴേക്കും സ്കൂൾ എത്തി ... അത് അവിടെ തീർന്നു ...
വൈകിട്ട് വണ്ടി വരാൻ കത്ത് നിൽക്കുന്ന നേരത്തു ആ കടലാസ്സ് വീണ്ടും പുറംലോകം കണ്ടു ... അപ്പോഴാണ് കാര്യം മനസ്സിലായെ ... അതിൽ ഓരോ നിറങ്ങളും ഇഷ്ടപ്പെടുന്നവരുടെ സ്വഭാവം എഴുതിയിട്ടുണ്ടത്രെ ... പിന്നെ അത് അറിയാനായി ബഹളം ... ബഹളത്തിനിടക്ക് നിഷ്കളങ്കതയോടെ അവൾ ചോദിച്ചു .... അവൻ ഏതു നിറം ആണ് പറഞ്ഞെന്നു ... ആ ധൃതിയിൽ അവൻ പറഞ്ഞ നിറം "വെള്ള" എന്ന് ആരോ പറഞ്ഞു .... പിന്നെ അവിടെ ചിരിയായി ... നോക്കിയപ്പോ വെള്ളനിറം ഇഷ്ടമുള്ളവർ മാനസിക വിഭ്രാന്തി ഉള്ളവർ ആണത്രേ .. അത് വായിച്ചാണ് ചിരി .... അവളും കൂട്ടത്തിൽ ചേർന്നു ... ഒന്നുമില്ലെങ്കിലും ആ പേര് പറഞ്ഞു അവനെ കളിയാക്കലോ .. എന്തായാലും അവൻ അടികൂടും ... അങ്ങനെ അവനോടു സംസാരിക്കാല്ലോ ...
അപ്പോഴും അവളുടെ മനസ്സിൽ കുറെ ചോദ്യം ആയിരുന്നു .. 5 ആം ക്ലാസ്സ്‌കാരിയുടെ കൗതുകങ്ങൾ .... വെള്ള അവളുടെ കണ്ണിൽ ഒരു കളർ അല്ല ... ആരെങ്കിലും വെള്ള ഒക്കെ ഇഷ്ടപ്പെടോ .. ഇതായിരുന്നു അവളുടെ സംശയം ...
അന്ന് മനസ്സിൽ കുറിച്ച് വെച്ചു ... അവനു ഇഷ്ടം വെള്ള നിറം ആണ് ...!!!!
14 വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടപ്പോ അവൾ അവനോടു ചോദിച്ചു ..ഇപ്പോഴും വെള്ള നിറം ആണോ ഇഷ്ടം ന്നു ... അത്ഭുതത്തോടെ അവൻ അവളെ നോക്കി ... നിനക്കെങ്ങനെ അറിയാം എന്നായിരുന്നു ആ കണ്ണിൽ ... അന്ന് ആ കടലാസിന്റെ കഥ പറഞ്ഞു അവർ കുറെ ചിരിച്ചു ...
ഇന്നും വെള്ള നിറം അവൾക്കു സ്പെഷ്യൽ ആണ് ... അവൻറെ കളർ അല്ലെ ...
തൂവെള്ള നിറം കാണുമ്പോ അവനെ ഓർക്കും .... അവന്റെ നിറം അല്ലെന്നു ഓർക്കും ...!!! വെള്ള നിറമുള്ള ഡ്രസ്സ് എടുക്കുമ്പോ അവനെ ഓർക്കും .. !!! വെള്ളപ്പൂക്കൾ കാണുമ്പോ അവനെ ഓർക്കും ..!!!
എല്ലാവര്ക്കും വെള്ള സമാധാനത്തിൻറെ നിറം ആണ് ... അവൾക്കു മാത്രം പ്രണയത്തിന്റെ നിറം ... !!! അവളുടെ പ്രണയത്തിന്റെ നിറം...!!!
No comments:
Post a Comment