കാഞ്ഞിങ്ങാട്ട് തറവാട് ഒരുപാട് വലുതാണ് .... അതിന്റെ ഉത്ഭവം തേടിപ്പോയവർ പറയുന്നത് പണ്ട് കാസർഗോഡ് നിന്നു ഇങ്ങു തൃശ്ശൂർ ഇൽ വന്നു ചേക്കേറിയതാണ് എന്നുള്ളതാണ് ഏറ്റവും വിശ്വസനീയമായ കഥ ... വടകര ലോകനാർക്കാവ് ആയുള്ള ബന്ധം അടുത്ത കാലത്തു ജ്യോതിഷം വഴി കണ്ടുപിടിച്ചതും .....
ഇതൊക്കെ നടക്കുന്നതിനു മുൻപ് ... അതായത് കുറെ കുറെ മുൻപ് .... കാഞ്ഞിങ്ങാട്ട് രാധമ്മ യും കുറുമങ്ങാട്ട് കൃഷ്ണനുണ്ണി യും കൂടി നടന്ന ഒരു ചെറിയ arranged love marriage ....!!! അന്നത്തെ കാലത്തും ഇതൊക്കെ ഉണ്ടോന്നു ചോദിച്ചപ്പോൾ പറ്റിപ്പോയി ന്നു പറഞ്ഞ മുത്തശ്ശനെ ഞാൻ ഇന്നും ഓർക്കുന്നു...
നിർഭാഗ്യം കൊണ്ടു ഇന്ന് മുകളിൽ പറഞ്ഞ രണ്ടു പേരും ജീവിച്ചിരിപ്പില്ല ...
ഇവർക്ക് മക്കൾ 5 . 2 പെണ്ണും 3 ആണും .... പറഞ്ഞു വന്നാൽ എന്റെ സ്വന്തം മുത്തശ്ശനും മുത്തശ്ശിയും ആണ് ഇവർ ....
ഇനി എന്റെ തറവാട് എങ്ങനെ അമ്മയുടെ തറവാട് ആയി ന്നു സംശയം ഉള്ള ചിലർക്ക് വേണ്ടിയെങ്കിലും ഞാൻ അതു തിരുത്തണ്ടേ ... പണ്ട് കാലത്തു നായർ സമുദായത്തിൽ മരുമക്കത്തായം ആയിരുന്നു ... അങ്ങനെ പെൺമക്കൾക്ക് തറവാട്ടു പേരും കിട്ടി ... ആ വകുപ്പിൽ ഞാനും ഈ തറവാട്ടിലെ ആയി ...
അപ്പൊ ഞാൻ പറഞ്ഞു വന്നത് ... ഏതു തറവാട്ടിലും കാണുന്ന പോലെ ചെറിയ അടിയും ഇടിയും പിണക്കവും ഒക്കെ ഇവിടേം ഉണ്ട് ...
മുഖസ്തുതി പറയാണെന്നു കരുതല്ലേ .... ഈ തറവാട്ടിൽ ജനിച്ചവരുടെ DNA ഇൽ ഉള്ളത് വാശിയും മുൻകോപവും ആണ് .... അതു ഈ generation യിലും മാറിയിട്ടില്ല ...
അപ്പൊ ഞാൻ പറഞ്ഞു വന്നത് .... എല്ലാ മാതാപിതാക്കളെയും പോലെ എന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വല്യ ആഗ്രഹം ആണ് മക്കളെ ഒരുമിച്ചു കാണുക എന്നുള്ളത് ....
പലരും പല സ്ഥലത്തു ആയതോണ്ട് വല്ലപ്പോഴും ഉള്ള ചടങ്ങുകൾക്ക് മാത്രമേ ഒരുമിക്കാറുള്ളൂ,,,
അങ്ങനെ മുത്തശ്ശി മരിച്ചു അതിന്റെ ചടങ്ങുകൾക്ക് ഇടയിലാണ് ഈ ഒരു ചർച്ച വന്നത് .... മുത്തശ്ശി യുടെ അസ്ഥി രാമേശ്വരം പോയി ഒഴുക്കിയാലോന്നു ഒരു ആലോചന ... ഇപ്പോഴത്തെ കാരണവർ മുത്തശ്ശിയുടെ മൂത്ത പുത്രന്റെ ആണ് ഐഡിയ .... എല്ലാവർക്കും സമ്മതം ..... (വളരെ ദുർലഭം ആയി സംഭവിക്കുന്ന ഒരു കാര്യം ) ...
അങ്ങനെ യാത്ര യുടെ ഒരുക്കങ്ങൾ തുടങ്ങി ... ആദ്യത്തെ പ്ലാൻ ഇൽ പിന്നെ മധുരൈ , പഴനി യും കൂട്ടി ചേർത്തു .... (പഴനി ദർശനം ഈയുള്ളവളുടെ കല്യാണം നടക്കാൻ വേണ്ടി ആണെന്നുള്ളത് വേറെ രഹസ്യം )... എന്തായാലും മെയ് മാസം അവസാനം ഒരു tempo traveller ഇൽ ഞങ്ങൾ യാത്ര തുടങ്ങി ...
വിചാരിച്ചതിലും മനോഹരമായിരുന്നു ആ യാത്ര ... ഇത്ര കാലം ആയിട്ടും അടുത്തു അറിയാത്ത പലരെയും അന്ന് കണ്ടു ... മനസ്സു തുറന്നു ചിരിച്ചു .... ഒരു ദേഷ്യവും പരിഭവവും ഇല്ലാതെ എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു , വണ്ടിയിൽ തമാശയും ആയി മൂന്നു ദിവസം .....
എന്റെ ഓർമ്മ ഇൽ ഇത് ആദ്യമായാണ് ഇങ്ങനെ എല്ലാവരും ഒരുമിച്ചു .... എന്തേ ഇതു മുന്നേ ചെയ്യാഞ്ഞതെന്നു തോന്നിപ്പോയി .. എനിക്കു തോന്നിയ പോലെ തന്നെ എല്ലാവർക്കും തോന്നി ന്നു പിന്നീട് അറിഞ്ഞു .... മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നെങ്കിൽ ന്നു തോന്നിപ്പോയി ഒരു നിമിഷം .... ഉള്ളു കൊണ്ടു അവർ ഒരുപാട് സന്തോഷിച്ചേനെ ...
ഇങ്ങനെ ജീവിച്ചു ഇരിക്കുമ്പോ കാണാൻ മുത്തശ്ശനോ മുത്തശ്ശിക്കോ യോഗം ഉണ്ടായില്ല .... അവര് മുകളിൽ നിന്നു കാണുന്നുണ്ടാകും ല്ലേ ....
അപ്പൊ ഞാൻ പറഞ്ഞു വന്നത് .... latest news അനുസരിച്ചു വീണ്ടും ഇതേ പോലെ ഒരു യാത്ര എല്ലാവരും ആലോചിക്കുന്നുണ്ടെന്നു ...
അന്നത്തെ ആ യാത്ര ഒരു ice breaker ആയിരുന്നു .... !!! കുറെ വര്ഷങ്ങള്ക്കു ശേഷം ഉരുകിയ മഞ്ഞുമല ....!!! ഒരു യാത്ര കൊണ്ടു ഉണ്ടായ മാറ്റങ്ങൾ ഒരുപാട് ആണ് .... ഇപ്പൊ പറഞ്ഞത് വെറും ഒരു ഉദാഹരണം മാത്രം ....!!!
യാത്രകളെ സപ്പോർട് ചെയ്യാൻ എനിക്കു ഒരു കാരണം കൂടി ....!!!
അടുത്ത യാത്രക്കായി കാത്തിരിപ്പു തുടരുന്നു ....!!!
This is my blog. Click here.
ReplyDeleteสล็อตออนไลน์กับเรื่องการใช้สูตรการเล่นที่ไม่รู้ว่าดีหรือไม่ดีนะ"
Update News game nintendo switch
ReplyDeleteAsterix & Obelix XXL: Romastered