സംഭവം നടക്കുന്നത് എന്റെ high school കാലഘട്ടത്തിൽ ആണ് ....
കാലത്തു സ്കൂളിലേക്ക് പോകുന്ന ഒരു ബസ് ഉം വൈകിട്ട് ആ റൂട്ട് വരാറില്ല ...
അപ്പൊ ഞങ്ങളുടെ (ഞാൻ അടക്കം ഉള്ള 'മഠ'ത്തിലെ കുട്ടികൾ ) വീട്ടിൽ എത്താനുള്ള വഴി ഒന്നുകിൽ നടക്കുക .. അല്ലെങ്കിൽ വളഞ്ഞ വഴിക്കുള്ള ബസിൽ വരിക എന്നുള്ളതായിരുന്നു ...
വർത്തമാനം പറഞ്ഞു വരാൻ സൗകര്യം നടത്തം ആയതോണ്ട് ... അതാണ് മിക്കവാറും തിരഞ്ഞെടുക്കുക ....
ഈയുള്ളവൾക്കു ഒരു ചേച്ചി ഉണ്ട് ... ചേച്ചി അപ്പൊ അടുത്തുള്ള ശ്രീകൃഷ്ണ കോളേജിൽ പഠിക്കുകയാണ് .... ചേച്ചിക്കും ഇതേ ബസിൽ ആണ് വരേണ്ടത് ....
ചെറിയ ഗ്രാമം ആയതോണ്ട് ....12 നും 20 നും ഇടക്കുള്ള എല്ലാ പെൺകുട്ടികളെയും കുറിച്ചുള്ള ഡീറ്റെയിൽസ് ബസ് കിളികളുടെ database ഇൽ updated ആയിരുന്നു .... എന്നാലും ഒന്ന് ഷൈൻ ചെയ്യാൻ വേണ്ടിയും മുതലാളിമാരുടെ തെറിവിളി ഒഴിവാക്കാൻ വേണ്ടിയും ഞങ്ങൾക്കുള്ള ചീത്ത മുറയ്ക്ക് കിട്ടിക്കൊണ്ടിരുന്നു .... ബസ് ഇൽ കയറിയാൽ ആദ്യത്തെ ഡയലോഗ് ഇറങ്ങി നിൽക്കു എന്നുള്ളതാണ് .... അത് നമ്മുടെ തൃശൂർ ഭാഷയിൽ പറഞ്ഞാൽ 'ഇറങ്ങിന്നെ ....' ന്നു വരും.... ഇത് ഇങ്ങനെ മന്ത്രം പോലെ പറഞ്ഞോണ്ടിരിക്കും ..... ബസ് ഇൽ തിരക്കുണ്ടായാലും ഇല്ലെങ്കിലും ....
അങ്ങനെ കേച്ചേരി ഇൽ നിന്നു ഈ മന്ത്രവും കേട്ട് ഇറങ്ങി നിന്ന ചേച്ചിക്ക് സ്വന്തം സ്റ്റോപ്പ് എത്തിയപ്പോൾ തിരക്ക് കാരണം മുന്നിലേക്ക് വരാൻ പറ്റിയില്ല ... തിക്കി തിരക്കി മുന്നിൽ എത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു ... പതിവ് പോലെ വായുഗുളിക വാങ്ങാൻ ഉള്ളത്കൊണ്ട് .. ബസ് മുന്നോട്ടു എടുത്തു ...
ചേച്ചി കണ്ടക്ടർ ആയി അടി തുടങ്ങി .... ബസ് പിന്നേം നിർത്തി .... ചേച്ചി ക്കു ദേഷ്യം വന്നപ്പോ കിളിയേം കുറെ പറഞ്ഞു .... അയാള് പറഞ്ഞു ഇറങ്ങി നിന്ന കാരണം ആണല്ലോ ചേച്ചിക്ക് മുന്നോട്ടു വരാൻ പറ്റാഞ്ഞത് .... അവസാനം നാട്ടുകാർ ഇടപെട്ടു solve ചെയ്തു ... ഇതിലും ഭേദം രണ്ടു അടി കൊള്ളൂ ന്നതായിരുന്നു ന്നു കിളി വിചാരിച്ചിട്ടുണ്ടാകും ... കാരണം ചേച്ചി അത്രേം ചീത്ത പറഞ്ഞിരുന്നു .... ചേച്ചി നെ ബാക്കി സ്ത്രീകൾ സപ്പോർട്ട് ചെയ്തതും കിളിക്കു അടി കൊണ്ട പോലെ ആയി .....!!! അങ്ങനെ ഒരു ചെറിയ കോളിളക്കം സൃഷ്ടിച്ചു, ഇതൊക്കെ എന്ത് എന്ന ഭാവത്തോടെ ചേച്ചി വീട്ടിലെത്തി ....!!!!
ഇതൊന്നും അറിയാതെ ഈയുള്ളവൻ അന്ന് നടന്നു വായിനോക്കി വീട്ടിൽ എത്തുന്നേ ഉണ്ടായിരുന്നുള്ളൂ ...!!!
പിറ്റേന്ന് .. കൂട്ടത്തിൽ ആരുടെയോ ഐഡിയ കൊണ്ട് ഞങ്ങൾ അന്ന് ബസിൽ വരാൻ തീരുമാനിച്ചു .... പതിവ് പോലെ kechery ഇൽ നിന്ന് അതെ ബസിൽ കയറി .... സ്കൂൾ കുട്ടികളോടുള്ള അവഗണന പുതിയതല്ലാത്തത്കൊണ്ട് കണ്ടക്ടർ ന്റെ രൂക്ഷമായ നോട്ടവും... കിളിയുടെ പതിവ് മന്ത്രങ്ങളും കേട്ടില്ലെന്നു നടിച്ചു .... എന്നിട്ടും തിക്കിലും തിരക്കിലും പെട്ട് ഞാൻ പുറകിൽ ആയിപ്പോയി ....
ഇറങ്ങാനുള്ള സ്റ്റോപ്പിന്റെ ഒരു സ്റ്റോപ്പ് മുന്നേ ഞാൻ മുന്നിലേക്ക് വരാൻ ശ്രമിച്ചു തുടങ്ങി .... ഭാഗ്യക്കേട് ,.... എന്നും വർക്ക് ആകാറുള്ള സൂത്രങ്ങൾ അന്ന് നടന്നില്ല .... സ്റ്റോപ്പ് എത്തിയിട്ടും ഞാൻ വാതിലിന്റെ അടുത്ത് എത്തിയില്ല .... കിളി ബസിലെ മണി അടിക്കുമ്പോഴേക്കും ഞാൻ ഏകദേശം എത്തി .... ഞാൻ പറഞ്ഞു ... ആള് ഇറങ്ങാണ്ട് ന്നു ....
തുറിച്ചു നോക്കി ... കണ്ണ് പുറത്തേക്കു തല്ലും ന്നുള്ള നിലക്കാണ് കക്ഷിയുടെ നിൽപ്പ്... എനിക്കും ദേഷ്യം വന്നു ... ഞാൻ ചോദിച്ചു .. ' താനല്ലേ പുറകിലോട്ടു പോകാൻ പറഞ്ഞെ.... ഇറങ്ങുന്നതിനു മുൻപേ വണ്ടി എടുക്കാനോ' ന്നു ....
അയാൾ എന്തോ തിരിച്ചു പറയാൻ തുടങ്ങിയതാ .... അപ്പൊ കണ്ടക്ടർ പുറകിൽ നിന്ന് അലറി .... ' വേണ്ടെടാ ... ഇന്നലത്തേതിന്റെ അനിയത്തി ആണ് ഇത് ' ന്നു ..... !!! കിളിടെ മുഖം കാണേണ്ടത് ആയിരുന്നു ..... !!! വേലിയിൽ പോകുന്ന പാമ്പിനെ തോളത്തു വെക്കാൻ ഒരുങ്ങുകയായിരുന്നു കക്ഷി ,.,, വേഗം വേണ്ടാന്നു വെച്ചു .. പറയാനുള്ളതൊക്കെ വിഴുങ്ങി .. ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ആള് ബെൽ അടിച്ചു .. !!! .....
കാര്യം ഒന്നും പിടികിട്ടിയില്ലെങ്കിലും .... ഒരു ചീത്ത കേൾക്കേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസത്തിൽ ഞാൻ വീട്ടിലെത്തി ...
പിന്നീട് നടന്ന അന്വേഷണത്തിൽ ആണ് കാര്യം പിടി കിട്ടിയത് .... കണ്ടക്ടർ നു എന്നേം ചേച്ചിയെയും അറിയാമായിരുന്നു ... തലേ ദിവസം ചേച്ചി ആയി അടി ഉണ്ടാക്കിയത് അയാൾക്ക് ഓർമ ഉണ്ടായിരുന്നു .... ചേച്ചിയുടെ അനിയത്തി ആയതോണ്ട് ഞാനും അടി ഉണ്ടാക്കും ന്നു അങ്ങേരു വിചാരിച്ചു .... എന്തായാലും അതിൽ പിന്നെ എന്നോട് ആ കിളി മര്യാദക്കെ പെരുമാറിയിട്ടുള്ളൂ ...!!!
--- ഇപ്പൊ നാട്ടിലെ ബസിൽ അങ്ങനെ കയറാറില്ല .... എന്നാലും ഇടയ്ക്കു ഈ സംഭവം ഒക്കെ ഓർമ വരും....!!! .... ഇപ്പോഴും ഒരു പുഞ്ചിരി കൊണ്ടുവരുന്ന ഒരു സംഭവം .........!!!
അഞ്ജലി
Follow football news And the cool thing here.
ReplyDeleteติดตาม ข่าวสารฟุตบอล และที่เด็ดได้ที่นี้