ഞാൻ സിനിമ നിരൂപണം എഴുതല്ല ... ഒരു പെൺകുട്ടി എന്ന നിലക്ക് ഞാൻ സമൂഹത്തിൽ കണ്ടിട്ടുള്ള അല്ലെങ്കിൽ അനുഭവിച്ചിട്ടുള്ള കുറെ കാര്യങ്ങൾ ഓർക്കാൻ ഇട വന്നു ... പലപ്പോഴും മനസ്സിൽ വന്ന ചോദ്യങ്ങൾ ആ സിനിമ ഇൽ കണ്ടു ...
പെൺകുട്ടി ആയതിൻറെ പേരിൽ ചെറുപ്പം തൊട്ടേ കുറെ വിവേചനം കണ്ടിട്ടുണ്ട് .... എൻറെ സംസാരരീതി തൊട്ടു ... ഉറങ്ങുന്ന രീതി വരെ നിയമങ്ങൾ ആയിരുന്നു .. പിന്നെ ഒന്നും പണ്ട് തൊട്ടേ അനുസരിക്കുന്ന സ്വഭാവം ഇല്ലാത്തോണ്ട് ഇപ്പോഴും അതൊക്കെ കേൾക്കുന്നു....
ഈ വിവേചനത്തിൽ വിദ്യാഭ്യാസം ഉള്ളവരും ഒരേ പോലെ സംഭാവന ചെയ്യുന്നു ന്നുള്ളത് പരസ്യമായ രഹസ്യം ..
അപ്പൊ ഞാൻ പറഞ്ഞു വന്നത് ... ഈയുള്ളവൾ പഠിച്ചത് കോൺവെന്റ് സ്കൂളിൽ ആണ് ... അവിടെ ഉള്ളവർ തൊട്ടതിനും പിടിച്ചതിനും സദാചാരം മുറുകെ പിടിക്കുന്നവർ ആണ് ...
സംഭവം നടക്കുന്നത് ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ....
ആ പ്രായത്തിലുള്ള എല്ലാ കുട്ടികളെയും പോലെ എനിക്കും ആഭരണങ്ങൾ ഇഷ്ടമായിരുന്നു .... വള എന്തായാലും ഇടുമായിരുന്നു ... ഗുരുവായൂർ അമ്പലത്തിൽ പോകുന്നത് തന്നെ വള ഷോപ്പിംഗ് നു ആണ് .... അങ്ങനെ ഒരു യാത്രയിൽ പുതിയ ഒരു സ്റ്റീൽ തട വള വാങ്ങിയിരുന്നു .... അപ്പോഴത്തെ latest മോഡൽ ആയിരുന്നു ...
വല്യ സന്തോഷത്തോടെ പിറ്റേ ദിവസം അതും കയ്യിലിട്ടു ഞാൻ സ്കൂളിൽ എത്തി ...എന്റെ ക്ലാസ് ടീച്ചർ അന്ന് എന്തോ നോട്ട് പറഞ്ഞു തന്നു ക്ലാസ്സിലെ എല്ലാവരും എഴുതായിരുന്നു .... ഉച്ചക്ക് ശേഷം ഉള്ള ഒരു ക്ലാസ് ആയിരുന്നു .... പൊക്കിപ്പറയുന്നതല്ല ... ഞാൻ അത്യാവശ്യം പഠിക്കുന്ന കൂട്ടത്തിൽ ആയിരുന്നു ... അപ്പൊ ടീച്ചർ വന്നു എന്റെ നോട്ട്ബുക്കിൽ നോക്കുന്നത് അപൂർവം അല്ല ... അന്നും അതെ പോലെ നോക്കണെന്നാണ് ഞാൻ കരുതിയത് ... ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോ ടീച്ചറുടെ വക ഒരു ചോദ്യം .. ഇന്നും മനസ്സിൽ നിന്ന് മായാത്ത ഒരു ചോദ്യം ... "ആരെ attract ചെയ്യാനാണ് ഈ വള ഇട്ടിരിക്കുന്നെ ??" .... ആ സമയം കണ്ണ് തള്ളി ഞാൻ ഇരുന്നു ... ഒന്നും മറുപടി പറയാൻ ഉണ്ടായിരുന്നില്ല... ഇനി അഥവാ മനസ്സിൽ വന്നാൽ തന്നെ ടീച്ചറിനോടുള്ള പേടി കൊണ്ട് അത് വിഴുങ്ങി ... മനസ്സിൽ ആകെ വിഷമം ... ഞാൻ വീട്ടിൽ പോലും പറഞ്ഞില്ല സംഭവം
പിന്നെ ഞാൻ സ്കൂളിലേക്ക് വള ഇട്ടിട്ടില്ല ....ഇടാൻ പേടിയായിരുന്നു ...
ഇന്ന് ആലോചിക്കുമ്പോ തോന്നുന്നത് അന്ന് എന്തെങ്കിലും തിരിച്ചു ചോദിക്കായിരുന്നു എന്നാണ് .... !!!
പിന്നെ ഇതിനെക്കുറിച്ച് പറയുമ്പോ ചിരിക്കുമെങ്കിലും ... എന്നെങ്കിലും ആ ടീച്ചറിനെ പിന്നെ കണ്ടാൽ ചോദിക്കണം ന്നു പലപ്പോഴും മനസ്സിൽ കരുതിയിരുന്നു .....അത്രയ്ക്ക് മനസ്സിൽ പതിഞ്ഞിരുന്നു ആ ചോദ്യവും ആ ദിവസവും ....!!!
ഞാൻ ഭംഗിയുള്ള ഒരു വള ഇട്ടതുകൊണ്ടു മാത്രം അധ്യാപികയുടെ കണ്ണിൽ തെറ്റുകാരിയായി ... ഇതിൽ സാഹചര്യത്തിനെ കുറ്റം പറയാൻ പറ്റോ ... അതോ ചോദ്യകർത്താവിന്റെ മനസ്ഥിതിയെ കുറ്റം പറയണോ ...!!!!
ഒരു പെൺകുട്ടി അണിഞ്ഞു ഒരുങ്ങി നടന്നാൽ ആരെയെങ്കിലും ആകർഷിക്കാൻ പോകുക ആണെന്നാണോ അർഥം ... ആ കുട്ടി ഹാപ്പി ആണെന്ന് ചിന്തിച്ചൂടെ .. അല്ലെങ്കിൽ എന്തെങ്കിലും വിശേഷം ഉണ്ടെന്നു ചിന്തിച്ചൂടെ ...!!!!
കുറെ കാലം ആയി മനസ്സിൽ കിടക്കുന്ന ഒരു ചോദ്യം ....!!!!
ഇന്ന് പിങ്ക് എന്ന സിനിമ കണ്ടപ്പോ ഒരു സംതൃപ്തി .... സിനിമയിലെങ്കിലും ഇതൊക്കെ ചോദ്യം ചെയ്യുന്നുണ്ടല്ലോ ന്നു ...!!!!
thats just a beginning, a spark, now it s up to each of us to take off
ReplyDelete:-) നന്നായിട്ടുണ്ട്...ഞാൻ നിൻറെ ചിന്തകളോട് യോജിക്കുന്നു....
ReplyDelete