Thursday, November 3, 2016

ഞാനും എന്റെ Parker പേനയും ....

പുസ്തകങ്ങളോടുള്ള സ്നേഹം പോലെ തന്നെ ഉള്ളതാണ് എനിക്ക് പേനകളോടുള്ള സ്നേഹം .... ആദ്യം അച്ചാച്ചന്റെ ബാഗിൽ നിന്ന് അടിച്ചു മാറ്റി ആ സ്നേഹം കാണിച്ചു .... എന്റെ അച്ചാച്ചൻ നു ഇടയ്ക്കിടയ്ക്ക് പുതിയ പേനകൾ കിട്ടും ... ഞാനും എന്റെ അനിയനും നല്ല സ്നേഹത്തോടെ അത് എടുത്തു ഉപയോഗിക്കും ... അനിയൻ അനുവാദം ചോദിച്ചു .. ഞാൻ അനുവാദം ഇല്ലാതെയും ... പക്ഷെ ഞാൻ എപ്പോഴും എന്റെ പഴയ പേന അവിടെ വെക്കാറുണ്ട് ട്ടോ .... ഞാൻ അതിനെ കളവു ആയി കണ്ടിട്ടില്ല ... അച്ചാച്ചനും .... ആൾക്ക് അറിയാം ഞാൻ ആണ് പേന എടുത്തെന്നു... "ഈ കുട്ടീടെ ഒരു കാര്യം " ന്നു പറഞ്ഞു ചിരിച്ചു തള്ളാറുണ്ട് ....

സ്കൂൾ കാലഘട്ടത്തിൽ രണ്ടു തരം പേന വേണം .... hero pen (മഷി പേന ) , പിന്നെ സാധാരണ പേനയും .... hero pen എന്നുള്ളത് മഷി ഒഴിക്കുന്ന എല്ലാ പേനകളെയും ഒരുമിച്ചു വിളിച്ചിരുന്ന പേര് ആയിരുന്നു .... ഞങ്ങൾക്ക് എല്ലാ composition പുസ്തകങ്ങളിലും അത് കൊണ്ട് എഴുതണം ന്നു നിയമം ആയിരുന്നു .... ഈയുള്ളവളുടെ അച്ഛൻ മണലാരണ്യങ്ങളിൽ ആയതു കൊണ്ട് എനിക്കും കിട്ടി ഒരു Parker Hero Pen . വേറെ പല പേനകളുടെയും കൂട്ടത്തിൽ അതും ...!!!!

ഇന്നലെ കുറെ കാലത്തിനു ശേഷം ഞാൻ ആ പേന കടയിൽ കണ്ടു ...!!! അപ്പൊ തന്നെ വാങ്ങി ... വീട്ടിൽ വന്നു എഴുതി .... ആ ഒരു സെക്കൻഡ് കൊണ്ട് സ്കൂളിൽ എത്തിയ പോലെ ... hero pen കൊണ്ട് എഴുതുമ്പോ അപ്പുറത്തെ പേജിലേക്കു പകരുന്നുണ്ടോന്നു നോക്കണം ... പകർന്നാൽ പണി ആയി ... ആ ശീലം ഉള്ളത്കൊണ്ട് ഇന്നലെ ആദ്യം നോക്കിയത് അതാണ് .... പകർന്നു ന്നു കണ്ടപ്പോ ഒരു സന്തോഷം .... sr .Theja യുടെ ക്ലാസ്സിൽ ഇരുന്നു എഴുതുന്ന ഫീലിംഗ് ... ആളെക്കുറിച്ചു ഞാൻ പിന്നീട് പറയാം ട്ടോ .... സ്കൂൾ ലൈഫ് ഇൽ ഒരുപാടു നല്ല ഓർമ്മകൾ ഇല്ലെങ്കിലും ... ഇങ്ങനെ ചില സ്വകാര്യ ഓർമ്മകൾ ...

ആരെങ്കിലും ഒരു പേന കൊണ്ട് സ്കൂൾ ജീവിതം അയവിറക്കുന്നുന്ടാകോ ...
 ആ ടെൻഷനും ... മാർക്ക് കുറയൊന്നുള്ള പേടിയും .... വീട്ടിൽ നിന്ന് കേൾക്കുന്ന ചീത്ത ... ഹോ .. അന്ന് ഇതൊക്കെ ആയിരുന്നു വല്യ സംഭവങ്ങൾ .. ഇപ്പൊ ആലോചിക്കുമ്പോ ആ ടെൻഷൻ ഒക്കെ എന്ത് രസം ആയിരുന്നു ന്നു തോന്നും ...

ഇന്ന് വീണ്ടും ആ പേന കൊണ്ട് എഴുതുമ്പോൾ ഞാൻ ആ സ്കൂളിൽ എത്തി ....

എന്താ ദാസാ എനിക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞേ.... !!!!


Wednesday, September 28, 2016

PINK.... ഇച്ചിരി അധികം സീരിയസ് ആയ സിനിമ ....


 
ഞാൻ സിനിമ നിരൂപണം എഴുതല്ല ... ഒരു പെൺകുട്ടി എന്ന നിലക്ക് ഞാൻ സമൂഹത്തിൽ കണ്ടിട്ടുള്ള അല്ലെങ്കിൽ അനുഭവിച്ചിട്ടുള്ള കുറെ കാര്യങ്ങൾ ഓർക്കാൻ ഇട വന്നു ... പലപ്പോഴും മനസ്സിൽ വന്ന ചോദ്യങ്ങൾ ആ സിനിമ ഇൽ കണ്ടു ...

പെൺകുട്ടി ആയതിൻറെ പേരിൽ ചെറുപ്പം തൊട്ടേ കുറെ വിവേചനം കണ്ടിട്ടുണ്ട് .... എൻറെ സംസാരരീതി തൊട്ടു ... ഉറങ്ങുന്ന രീതി വരെ നിയമങ്ങൾ ആയിരുന്നു .. പിന്നെ ഒന്നും പണ്ട് തൊട്ടേ അനുസരിക്കുന്ന സ്വഭാവം ഇല്ലാത്തോണ്ട് ഇപ്പോഴും അതൊക്കെ കേൾക്കുന്നു....  
ഈ വിവേചനത്തിൽ വിദ്യാഭ്യാസം ഉള്ളവരും ഒരേ പോലെ സംഭാവന ചെയ്യുന്നു ന്നുള്ളത് പരസ്യമായ രഹസ്യം ..

അപ്പൊ ഞാൻ പറഞ്ഞു വന്നത് ... ഈയുള്ളവൾ പഠിച്ചത് കോൺവെന്റ് സ്കൂളിൽ ആണ് ... അവിടെ ഉള്ളവർ തൊട്ടതിനും പിടിച്ചതിനും സദാചാരം മുറുകെ പിടിക്കുന്നവർ ആണ് ...
സംഭവം നടക്കുന്നത് ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ....

ആ പ്രായത്തിലുള്ള എല്ലാ കുട്ടികളെയും പോലെ എനിക്കും ആഭരണങ്ങൾ ഇഷ്ടമായിരുന്നു .... വള എന്തായാലും ഇടുമായിരുന്നു ... ഗുരുവായൂർ അമ്പലത്തിൽ പോകുന്നത് തന്നെ വള ഷോപ്പിംഗ് നു ആണ് .... അങ്ങനെ ഒരു യാത്രയിൽ പുതിയ ഒരു സ്റ്റീൽ തട വള വാങ്ങിയിരുന്നു .... അപ്പോഴത്തെ latest മോഡൽ ആയിരുന്നു ...
വല്യ സന്തോഷത്തോടെ പിറ്റേ ദിവസം അതും കയ്യിലിട്ടു ഞാൻ സ്കൂളിൽ എത്തി ...എന്റെ ക്ലാസ് ടീച്ചർ അന്ന് എന്തോ നോട്ട് പറഞ്ഞു തന്നു ക്ലാസ്സിലെ എല്ലാവരും എഴുതായിരുന്നു ....  ഉച്ചക്ക് ശേഷം ഉള്ള ഒരു ക്ലാസ് ആയിരുന്നു ....  പൊക്കിപ്പറയുന്നതല്ല ... ഞാൻ അത്യാവശ്യം പഠിക്കുന്ന കൂട്ടത്തിൽ ആയിരുന്നു ...  അപ്പൊ ടീച്ചർ വന്നു എന്റെ നോട്ട്ബുക്കിൽ നോക്കുന്നത് അപൂർവം അല്ല ... അന്നും അതെ പോലെ നോക്കണെന്നാണ് ഞാൻ കരുതിയത് ... ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോ ടീച്ചറുടെ വക ഒരു ചോദ്യം .. ഇന്നും മനസ്സിൽ നിന്ന് മായാത്ത ഒരു ചോദ്യം ... "ആരെ attract ചെയ്യാനാണ് ഈ വള ഇട്ടിരിക്കുന്നെ ??" .... ആ സമയം കണ്ണ് തള്ളി ഞാൻ ഇരുന്നു ... ഒന്നും മറുപടി പറയാൻ ഉണ്ടായിരുന്നില്ല... ഇനി അഥവാ മനസ്സിൽ വന്നാൽ തന്നെ ടീച്ചറിനോടുള്ള പേടി കൊണ്ട് അത് വിഴുങ്ങി ... മനസ്സിൽ ആകെ വിഷമം ... ഞാൻ വീട്ടിൽ പോലും പറഞ്ഞില്ല സംഭവം

പിന്നെ ഞാൻ സ്കൂളിലേക്ക് വള ഇട്ടിട്ടില്ല ....ഇടാൻ പേടിയായിരുന്നു ...
ഇന്ന് ആലോചിക്കുമ്പോ തോന്നുന്നത് അന്ന് എന്തെങ്കിലും തിരിച്ചു ചോദിക്കായിരുന്നു എന്നാണ് .... !!!
 പിന്നെ ഇതിനെക്കുറിച്ച് പറയുമ്പോ ചിരിക്കുമെങ്കിലും ... എന്നെങ്കിലും ആ ടീച്ചറിനെ പിന്നെ കണ്ടാൽ ചോദിക്കണം ന്നു പലപ്പോഴും മനസ്സിൽ കരുതിയിരുന്നു .....അത്രയ്ക്ക് മനസ്സിൽ പതിഞ്ഞിരുന്നു ആ ചോദ്യവും ആ ദിവസവും ....!!!
ഞാൻ ഭംഗിയുള്ള ഒരു വള ഇട്ടതുകൊണ്ടു മാത്രം അധ്യാപികയുടെ കണ്ണിൽ തെറ്റുകാരിയായി ... ഇതിൽ സാഹചര്യത്തിനെ കുറ്റം പറയാൻ പറ്റോ ... അതോ ചോദ്യകർത്താവിന്റെ മനസ്ഥിതിയെ കുറ്റം പറയണോ ...!!!!

ഒരു പെൺകുട്ടി അണിഞ്ഞു ഒരുങ്ങി നടന്നാൽ ആരെയെങ്കിലും ആകർഷിക്കാൻ പോകുക ആണെന്നാണോ അർഥം ... ആ കുട്ടി ഹാപ്പി ആണെന്ന് ചിന്തിച്ചൂടെ .. അല്ലെങ്കിൽ എന്തെങ്കിലും വിശേഷം ഉണ്ടെന്നു ചിന്തിച്ചൂടെ ...!!!!

കുറെ കാലം ആയി മനസ്സിൽ കിടക്കുന്ന ഒരു ചോദ്യം ....!!!!

ഇന്ന് പിങ്ക് എന്ന സിനിമ കണ്ടപ്പോ ഒരു സംതൃപ്തി .... സിനിമയിലെങ്കിലും ഇതൊക്കെ ചോദ്യം ചെയ്യുന്നുണ്ടല്ലോ ന്നു ...!!!!

Sunday, August 14, 2016

ബസ് പുരാണം - കഥ 1



സംഭവം നടക്കുന്നത് എന്റെ high school  കാലഘട്ടത്തിൽ ആണ് ....
കാലത്തു സ്കൂളിലേക്ക് പോകുന്ന ഒരു ബസ് ഉം വൈകിട്ട് ആ റൂട്ട് വരാറില്ല ...
അപ്പൊ ഞങ്ങളുടെ (ഞാൻ അടക്കം ഉള്ള 'മഠ'ത്തിലെ  കുട്ടികൾ ) വീട്ടിൽ എത്താനുള്ള വഴി ഒന്നുകിൽ നടക്കുക .. അല്ലെങ്കിൽ വളഞ്ഞ വഴിക്കുള്ള ബസിൽ വരിക എന്നുള്ളതായിരുന്നു ...
വർത്തമാനം പറഞ്ഞു വരാൻ സൗകര്യം നടത്തം ആയതോണ്ട് ... അതാണ്  മിക്കവാറും തിരഞ്ഞെടുക്കുക ....

ഈയുള്ളവൾക്കു ഒരു ചേച്ചി ഉണ്ട് ... ചേച്ചി അപ്പൊ അടുത്തുള്ള ശ്രീകൃഷ്ണ കോളേജിൽ പഠിക്കുകയാണ് .... ചേച്ചിക്കും ഇതേ ബസിൽ ആണ് വരേണ്ടത് ....

ചെറിയ ഗ്രാമം ആയതോണ്ട് ....12 നും 20 നും ഇടക്കുള്ള എല്ലാ പെൺകുട്ടികളെയും കുറിച്ചുള്ള ഡീറ്റെയിൽസ് ബസ് കിളികളുടെ database ഇൽ updated ആയിരുന്നു ....  എന്നാലും ഒന്ന് ഷൈൻ ചെയ്യാൻ വേണ്ടിയും മുതലാളിമാരുടെ തെറിവിളി ഒഴിവാക്കാൻ വേണ്ടിയും ഞങ്ങൾക്കുള്ള ചീത്ത മുറയ്ക്ക് കിട്ടിക്കൊണ്ടിരുന്നു .... ബസ് ഇൽ കയറിയാൽ ആദ്യത്തെ ഡയലോഗ് ഇറങ്ങി നിൽക്കു എന്നുള്ളതാണ് ....  അത് നമ്മുടെ തൃശൂർ ഭാഷയിൽ പറഞ്ഞാൽ 'ഇറങ്ങിന്നെ ....' ന്നു വരും.... ഇത് ഇങ്ങനെ മന്ത്രം പോലെ പറഞ്ഞോണ്ടിരിക്കും ..... ബസ് ഇൽ തിരക്കുണ്ടായാലും ഇല്ലെങ്കിലും ....

അങ്ങനെ കേച്ചേരി ഇൽ നിന്നു ഈ മന്ത്രവും കേട്ട് ഇറങ്ങി നിന്ന ചേച്ചിക്ക് സ്വന്തം സ്റ്റോപ്പ് എത്തിയപ്പോൾ തിരക്ക് കാരണം മുന്നിലേക്ക് വരാൻ പറ്റിയില്ല ... തിക്കി തിരക്കി മുന്നിൽ എത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു ... പതിവ് പോലെ വായുഗുളിക വാങ്ങാൻ ഉള്ളത്കൊണ്ട് .. ബസ് മുന്നോട്ടു എടുത്തു ...

ചേച്ചി കണ്ടക്ടർ ആയി അടി തുടങ്ങി .... ബസ് പിന്നേം നിർത്തി .... ചേച്ചി ക്കു ദേഷ്യം വന്നപ്പോ കിളിയേം കുറെ പറഞ്ഞു .... അയാള് പറഞ്ഞു ഇറങ്ങി നിന്ന കാരണം ആണല്ലോ ചേച്ചിക്ക് മുന്നോട്ടു വരാൻ പറ്റാഞ്ഞത് .... അവസാനം നാട്ടുകാർ ഇടപെട്ടു solve ചെയ്തു ... ഇതിലും ഭേദം  രണ്ടു അടി കൊള്ളൂ ന്നതായിരുന്നു ന്നു കിളി വിചാരിച്ചിട്ടുണ്ടാകും ... കാരണം ചേച്ചി അത്രേം ചീത്ത പറഞ്ഞിരുന്നു .... ചേച്ചി നെ ബാക്കി സ്ത്രീകൾ സപ്പോർട്ട് ചെയ്തതും കിളിക്കു അടി കൊണ്ട പോലെ ആയി .....!!! അങ്ങനെ ഒരു ചെറിയ കോളിളക്കം സൃഷ്ടിച്ചു, ഇതൊക്കെ എന്ത് എന്ന ഭാവത്തോടെ ചേച്ചി വീട്ടിലെത്തി ....!!!!

ഇതൊന്നും അറിയാതെ ഈയുള്ളവൻ അന്ന് നടന്നു വായിനോക്കി വീട്ടിൽ എത്തുന്നേ ഉണ്ടായിരുന്നുള്ളൂ ...!!! 

പിറ്റേന്ന് .. കൂട്ടത്തിൽ ആരുടെയോ ഐഡിയ കൊണ്ട് ഞങ്ങൾ അന്ന് ബസിൽ വരാൻ തീരുമാനിച്ചു .... പതിവ് പോലെ kechery ഇൽ നിന്ന് അതെ ബസിൽ  കയറി .... സ്കൂൾ കുട്ടികളോടുള്ള അവഗണന പുതിയതല്ലാത്തത്കൊണ്ട്  കണ്ടക്ടർ ന്റെ രൂക്ഷമായ നോട്ടവും... കിളിയുടെ പതിവ് മന്ത്രങ്ങളും കേട്ടില്ലെന്നു നടിച്ചു .... എന്നിട്ടും തിക്കിലും തിരക്കിലും പെട്ട് ഞാൻ പുറകിൽ ആയിപ്പോയി ....

ഇറങ്ങാനുള്ള സ്റ്റോപ്പിന്റെ ഒരു സ്റ്റോപ്പ് മുന്നേ ഞാൻ മുന്നിലേക്ക് വരാൻ ശ്രമിച്ചു തുടങ്ങി .... ഭാഗ്യക്കേട്‌ ,.... എന്നും വർക്ക് ആകാറുള്ള സൂത്രങ്ങൾ അന്ന് നടന്നില്ല .... സ്റ്റോപ്പ് എത്തിയിട്ടും ഞാൻ വാതിലിന്റെ അടുത്ത് എത്തിയില്ല .... കിളി  ബസിലെ മണി അടിക്കുമ്പോഴേക്കും ഞാൻ ഏകദേശം എത്തി .... ഞാൻ പറഞ്ഞു ... ആള് ഇറങ്ങാണ്ട് ന്നു ....
തുറിച്ചു നോക്കി ... കണ്ണ് പുറത്തേക്കു തല്ലും ന്നുള്ള നിലക്കാണ് കക്ഷിയുടെ നിൽപ്പ്... എനിക്കും ദേഷ്യം വന്നു ... ഞാൻ ചോദിച്ചു .. ' താനല്ലേ പുറകിലോട്ടു പോകാൻ പറഞ്ഞെ.... ഇറങ്ങുന്നതിനു മുൻപേ വണ്ടി എടുക്കാനോ' ന്നു ....

അയാൾ എന്തോ തിരിച്ചു പറയാൻ തുടങ്ങിയതാ .... അപ്പൊ കണ്ടക്ടർ പുറകിൽ നിന്ന് അലറി .... ' വേണ്ടെടാ ... ഇന്നലത്തേതിന്റെ അനിയത്തി ആണ് ഇത് ' ന്നു ..... !!! കിളിടെ മുഖം കാണേണ്ടത് ആയിരുന്നു ..... !!!  വേലിയിൽ പോകുന്ന പാമ്പിനെ തോളത്തു വെക്കാൻ ഒരുങ്ങുകയായിരുന്നു കക്ഷി ,.,, വേഗം വേണ്ടാന്നു വെച്ചു .. പറയാനുള്ളതൊക്കെ വിഴുങ്ങി .. ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ആള് ബെൽ അടിച്ചു .. !!! .....

കാര്യം ഒന്നും പിടികിട്ടിയില്ലെങ്കിലും .... ഒരു ചീത്ത കേൾക്കേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസത്തിൽ ഞാൻ വീട്ടിലെത്തി ...

പിന്നീട് നടന്ന അന്വേഷണത്തിൽ ആണ് കാര്യം പിടി കിട്ടിയത് .... കണ്ടക്ടർ നു എന്നേം ചേച്ചിയെയും അറിയാമായിരുന്നു ... തലേ ദിവസം ചേച്ചി ആയി അടി ഉണ്ടാക്കിയത് അയാൾക്ക്‌ ഓർമ ഉണ്ടായിരുന്നു .... ചേച്ചിയുടെ അനിയത്തി ആയതോണ്ട് ഞാനും അടി ഉണ്ടാക്കും ന്നു അങ്ങേരു വിചാരിച്ചു .... എന്തായാലും അതിൽ പിന്നെ എന്നോട് ആ കിളി മര്യാദക്കെ പെരുമാറിയിട്ടുള്ളൂ ...!!!

--- ഇപ്പൊ നാട്ടിലെ ബസിൽ അങ്ങനെ കയറാറില്ല .... എന്നാലും ഇടയ്ക്കു ഈ സംഭവം ഒക്കെ ഓർമ വരും....!!! .... ഇപ്പോഴും ഒരു പുഞ്ചിരി കൊണ്ടുവരുന്ന ഒരു സംഭവം .........!!!

അഞ്ജലി


Wednesday, July 20, 2016

യാത്ര - ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാൻ


കാഞ്ഞിങ്ങാട്ട്  തറവാട് ഒരുപാട് വലുതാണ് .... അതിന്റെ ഉത്ഭവം തേടിപ്പോയവർ പറയുന്നത് പണ്ട് കാസർഗോഡ് നിന്നു ഇങ്ങു തൃശ്ശൂർ ഇൽ വന്നു ചേക്കേറിയതാണ് എന്നുള്ളതാണ് ഏറ്റവും വിശ്വസനീയമായ കഥ ... വടകര ലോകനാർക്കാവ്‌ ആയുള്ള ബന്ധം അടുത്ത കാലത്തു ജ്യോതിഷം വഴി കണ്ടുപിടിച്ചതും ..... 
 ഇതൊക്കെ നടക്കുന്നതിനു  മുൻപ് ... അതായത് കുറെ കുറെ മുൻപ് .... കാഞ്ഞിങ്ങാട്ട്  രാധമ്മ യും കുറുമങ്ങാട്ട് കൃഷ്ണനുണ്ണി യും കൂടി നടന്ന ഒരു ചെറിയ arranged love marriage ....!!! അന്നത്തെ കാലത്തും ഇതൊക്കെ ഉണ്ടോന്നു ചോദിച്ചപ്പോൾ പറ്റിപ്പോയി ന്നു പറഞ്ഞ മുത്തശ്ശനെ ഞാൻ ഇന്നും ഓർക്കുന്നു...

നിർഭാഗ്യം കൊണ്ടു ഇന്ന് മുകളിൽ പറഞ്ഞ രണ്ടു പേരും ജീവിച്ചിരിപ്പില്ല ...
ഇവർക്ക് മക്കൾ 5 . 2 പെണ്ണും 3 ആണും ....   പറഞ്ഞു വന്നാൽ എന്റെ സ്വന്തം മുത്തശ്ശനും മുത്തശ്ശിയും ആണ് ഇവർ .... 

ഇനി എന്റെ തറവാട് എങ്ങനെ അമ്മയുടെ തറവാട് ആയി ന്നു സംശയം ഉള്ള ചിലർക്ക് വേണ്ടിയെങ്കിലും ഞാൻ അതു തിരുത്തണ്ടേ ...  പണ്ട് കാലത്തു നായർ സമുദായത്തിൽ മരുമക്കത്തായം ആയിരുന്നു ... അങ്ങനെ പെൺമക്കൾക്ക് തറവാട്ടു പേരും കിട്ടി ... ആ വകുപ്പിൽ ഞാനും ഈ തറവാട്ടിലെ ആയി ...

അപ്പൊ ഞാൻ പറഞ്ഞു വന്നത് ... ഏതു തറവാട്ടിലും കാണുന്ന പോലെ ചെറിയ അടിയും ഇടിയും പിണക്കവും ഒക്കെ ഇവിടേം ഉണ്ട് ... 

മുഖസ്തുതി പറയാണെന്നു കരുതല്ലേ .... ഈ തറവാട്ടിൽ ജനിച്ചവരുടെ DNA ഇൽ ഉള്ളത് വാശിയും മുൻകോപവും ആണ് .... അതു ഈ generation യിലും മാറിയിട്ടില്ല ...

അപ്പൊ ഞാൻ  പറഞ്ഞു വന്നത് .... എല്ലാ മാതാപിതാക്കളെയും പോലെ എന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വല്യ ആഗ്രഹം ആണ് മക്കളെ ഒരുമിച്ചു കാണുക എന്നുള്ളത്  .... 
പലരും പല സ്ഥലത്തു ആയതോണ്ട് വല്ലപ്പോഴും ഉള്ള ചടങ്ങുകൾക്ക് മാത്രമേ ഒരുമിക്കാറുള്ളൂ,,, 

അങ്ങനെ മുത്തശ്ശി മരിച്ചു അതിന്റെ ചടങ്ങുകൾക്ക് ഇടയിലാണ് ഈ ഒരു ചർച്ച വന്നത് .... മുത്തശ്ശി യുടെ അസ്ഥി രാമേശ്വരം പോയി ഒഴുക്കിയാലോന്നു ഒരു ആലോചന ... ഇപ്പോഴത്തെ കാരണവർ മുത്തശ്ശിയുടെ മൂത്ത പുത്രന്റെ ആണ് ഐഡിയ .... എല്ലാവർക്കും സമ്മതം ..... (വളരെ ദുർലഭം ആയി സംഭവിക്കുന്ന ഒരു കാര്യം ) ... 

അങ്ങനെ യാത്ര യുടെ ഒരുക്കങ്ങൾ തുടങ്ങി ...  ആദ്യത്തെ പ്ലാൻ ഇൽ പിന്നെ മധുരൈ , പഴനി  യും കൂട്ടി ചേർത്തു .... (പഴനി ദർശനം ഈയുള്ളവളുടെ കല്യാണം നടക്കാൻ വേണ്ടി ആണെന്നുള്ളത് വേറെ രഹസ്യം )... എന്തായാലും മെയ് മാസം അവസാനം ഒരു tempo traveller ഇൽ  ഞങ്ങൾ യാത്ര തുടങ്ങി ...

വിചാരിച്ചതിലും മനോഹരമായിരുന്നു ആ യാത്ര ... ഇത്ര കാലം ആയിട്ടും അടുത്തു അറിയാത്ത പലരെയും അന്ന് കണ്ടു ... മനസ്സു തുറന്നു ചിരിച്ചു .... ഒരു ദേഷ്യവും പരിഭവവും ഇല്ലാതെ എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു , വണ്ടിയിൽ തമാശയും ആയി മൂന്നു ദിവസം ..... 

എന്റെ ഓർമ്മ ഇൽ ഇത്‌ ആദ്യമായാണ് ഇങ്ങനെ എല്ലാവരും  ഒരുമിച്ചു .... എന്തേ ഇതു മുന്നേ ചെയ്യാഞ്ഞതെന്നു തോന്നിപ്പോയി ..  എനിക്കു തോന്നിയ പോലെ തന്നെ എല്ലാവർക്കും തോന്നി ന്നു പിന്നീട് അറിഞ്ഞു .... മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നെങ്കിൽ ന്നു തോന്നിപ്പോയി ഒരു നിമിഷം ....  ഉള്ളു കൊണ്ടു അവർ ഒരുപാട് സന്തോഷിച്ചേനെ ...
ഇങ്ങനെ  ജീവിച്ചു ഇരിക്കുമ്പോ കാണാൻ മുത്തശ്ശനോ മുത്തശ്ശിക്കോ യോഗം ഉണ്ടായില്ല .... അവര് മുകളിൽ നിന്നു കാണുന്നുണ്ടാകും ല്ലേ .... 

അപ്പൊ ഞാൻ പറഞ്ഞു വന്നത് .... latest news അനുസരിച്ചു വീണ്ടും ഇതേ പോലെ ഒരു യാത്ര എല്ലാവരും ആലോചിക്കുന്നുണ്ടെന്നു ... 

അന്നത്തെ ആ യാത്ര ഒരു ice breaker ആയിരുന്നു .... !!! കുറെ വര്ഷങ്ങള്ക്കു ശേഷം ഉരുകിയ മഞ്ഞുമല ....!!! ഒരു യാത്ര കൊണ്ടു ഉണ്ടായ മാറ്റങ്ങൾ ഒരുപാട് ആണ് .... ഇപ്പൊ പറഞ്ഞത് വെറും ഒരു ഉദാഹരണം മാത്രം ....!!!

യാത്രകളെ സപ്പോർട് ചെയ്യാൻ എനിക്കു ഒരു കാരണം കൂടി ....!!!

അടുത്ത യാത്രക്കായി കാത്തിരിപ്പു തുടരുന്നു ....!!!

Monday, July 11, 2016

ആൽ മരം !!!!




കേരളത്തിന്റെ എല്ലാ കോണിലും ഉള്ളപോലെ തന്നെ എന്റെ നാട്ടിലും ഉണ്ട് കുറെ ആൽ മരങ്ങൾ .....

ഈ ആൽ മരത്തിന്റെ പ്രത്യേകതാ എന്താന്നു ചോദിച്ചാൽ എനിക്കറിയില്ല ...

ആദ്യം മൂപ്പരെ notice ചെയ്യുന്നത് ,LP school ഇലേക്കുള്ള യാത്രയിൽ ആണ് ....

പാടത്തിന്റെ അങ്ങേ അറ്റത്തു എന്നെ നോക്കി നിൽക്കുന്ന ഒരു ആജാനബാഹു ...!!!! വല്യ മരം ആണ്.... കാണാനും ഒരു ചന്തം ഉണ്ട് ട്ടോ ...
പിന്നെ എന്നും ഞങ്ങൾ നോക്കി ചിരിക്കാൻ തുടങ്ങി .... ഒരു സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു ....

പിന്നെ പഠിക്കുന്ന സ്ഥലം മാറിയതോടെ ആ വഴി പോക്കും കുറഞ്ഞു .... എന്നാലും ബസിൽ സ്ഥലം ഇല്ലാതെ ഇടിച്ചു നിൽക്കുമ്പോഴും ആ വഴിക്കു എങ്ങാനും പോകാൻ പറ്റിയാൽ കഴുത്തു ഒക്കെ വലിച്ചു നീട്ടി നോക്കുമായിരുന്നു ... അവിടെ തന്നെ ഉണ്ടോന്നു .....

കാലം കുറെ കഴിഞ്ഞു .... പഠിപ്പും കഴിഞ്ഞു ... ജോലിയും ആയി ...

എന്നാലും ഇപ്പോഴും ആ വഴി വീട്ടിലേക്കു പോകുമ്പോ നോക്കും .... ഒരു പഴയ സുഹൃത്തിനെ കണ്ട പോലെ മുഖത്തു ഒരു ചിരി വരും .....
കാലമിത്ര കഴിഞ്ഞിട്ടും അതിനു മാത്രം ഒരു മാറ്റവും ഇല്ലാത്തോണ്ടായിരിയ്ക്കും .....

പക്ഷെ ഇന്നേ വരെ അടുത്തു പോകാൻ പറ്റാത്ത ഒരു ദൂരം ഞങ്ങളുടെ ഇടയിൽ ...അന്നും ഇന്നും ....

കഴിഞ്ഞ യാത്രയിലും ഞാൻ നോക്കി ..... കാലത്തിന്റെ മാറ്റങ്ങൾ ചുറ്റുപാടും വന്നിട്ടും .... ഒട്ടും ആടി ഉലയാതെ ... അവിടെ ആ കോണിൽ .....

എന്നെയും കാത്ത് ....!!!

Most beautiful Dream

'You are the most beautiful dream I have ever seen'

അന്ന് ആ പുസ്‌തകത്തിന്റെ ഉള്ളിൽ അതു എഴുതുമ്പോൾ അവളുടെ മനസ്സിൽ ഒന്നും ഇല്ലായിരുന്നു.... അവൻ ഒരു സ്വപ്നം മാത്രം ആയിരിക്കുമെന്ന് അവൾ ഒരിക്കലും അറിഞ്ഞിരുന്നില്ല ...

ഇന്ന് കാലങ്ങൾക്കു ശേഷം അവൾ അറിയുന്നു ... അത്ര മനോഹരമായ സ്വപ്നം പിന്നെ ഒരിക്കലും കണ്ടില്ലെന്നു ....

ഒരു പക്ഷെ ഇനി ഒരിക്കലും കാണില്ലെന്നും ....!!!