യാത്രകളെ എന്നാണ് സ്നേഹിച്ചു തുടങ്ങിയേന്നു ഓർമ്മ ഇല്ല ....
ഒരു പക്ഷെ ജീവിതം തന്നെ യാത്രയാണെന്ന് കരുതിയ അല്ലെങ്കിൽ യാത്രകളിൽ ആനന്ദം കണ്ടെത്തിയിരുന്ന ഒരു സുഹൃത്ത് വഴിയാകാം ... ചെറുപ്പം തൊട്ടേ ഒരു കൊച്ചു ഗ്രാമത്തിൽ വളർന്ന ഏതൊരാൾക്കും ഉണ്ടാകാവുന്ന ആകാംക്ഷ കൊണ്ടാകാം .... എന്തായാലും യാത്ര എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു ...
ചെവിയിൽ പാട്ടും വെച്ച് ... ഓരോ പാട്ടിനും അനുസരിച്ച് .... ആ പാട്ടിലെ നായിക ആയി ദിവാസ്വപ്നം കണ്ടു .... ഓരോ യാത്രയും ...
പാട്ടുപെട്ടിയും പുസ്തകങ്ങളും കൂട്ടുകാരായി യാത്ര ചെയ്യാനാണ് എന്നും ഇഷ്ടം ... എൻറെ സ്വപ്നലോകത്ത് ആരും ശല്യപ്പെടുത്താൻ ഉണ്ടാകരുതെന്ന് കരുതിയിട്ടാകാം....
അങ്ങനെ കുറെ നാളുകള്ക്ക് ശേഷം വീണ്ടും ഒരു യാത്ര ...
എന്നോ മറന്ന ..അല്ല മറന്നുവെന്നു ഞാൻ വിശ്വസിക്കുന്ന ... എന്നെ തേടിയുള്ള യാത്ര ...
ഈ ബ്ലോഗ് എഴുതിയതു അങ്ങനെ ഒരു യാത്രയിൽ ആണ് ....
വീണ്ടും ഒരു തിരിച്ചു വരവിനായി ഒരു യാത്ര ...
കളഞ്ഞു പോയത് എന്തൊക്കെയോ വീണ്ടെടുക്കാനുള്ള യാത്ര ...
നിങ്ങൾ വരുന്നോ എന്റെ കൂടെ....
This is my blog. Click here.
ReplyDeleteสูตรแทงบอลชุด สูตรแทงบอลสเต็ป บอลสเต็ปไขว้ 3"