Sunday, October 23, 2011

ഒരു പഴയ കഥ....

കഥ പറയാന്‍ ഞാന്‍ കഥാകാരിയൊന്നും അല്ലാട്ടോ ....
എന്നാലും ചുമ്മാ വീടിന്റെ മട്ടുപ്പാവില്‍ വന്നിരുന്നപ്പോള്‍ അറിയാതെ ഓര്‍മ്മ വന്ന ഒരു പഴയ കഥ....
ഈ കഥ എവിടുന്നു കേട്ടതാണ് എന്നൊന്നും ഓര്‍മ്മ ഇല്ല....
എവിടെയോ വായിച്ചതാണെന്ന് തോന്നുന്നു...

ആകാശത്ത് നക്ഷത്രങ്ങളെ നോക്കാത്തവര്‍ വിരളം... ഞാനും ആ പ്രാന്ത് ഉള്ള കൂട്ടത്തിലാണ്...

ഇടക്കൊക്കെ.. രാത്രി ഇങ്ങനെ അവരെ നോക്കി ഇരിക്കുന്നതും എനിക്കിഷ്ടാ...

ഈ നക്ഷത്രങ്ങളൊക്കെ നമ്മുടെ അമ്പിളി മാമന്റെ പത്നികള്‍ ആണെന്ന്...

ശരിക്കും ആകെ 27 നക്ഷത്രങ്ങള്‍.... നമ്മുടെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി... തുടങ്ങിയ 27 പെണ്ണുങ്ങള്‍.... 

ഇവരൊക്കെ ഒരു രാജാവിന്റെ മക്കള്‍ ആണ്... അങ്ങനെ ഇരിക്കെ രാജാവ്‌ മക്കള്‍ക്ക്‌ അനുയോജ്യനായ വരനായി ചന്ദ്രനെ തിരഞ്ഞെടുത്തു..( പണ്ട് ആര്‍ക്കു എത്ര ഭാര്യമാരും ആകാമല്ലോ...)...

അങ്ങനെ ചന്ദ്രനും നക്ഷത്രങ്ങളും സുഖമായി ജീവിച്ചു പോന്നു...
എല്ലാം ഇപ്പോഴും സന്തോഷം ആകില്ലല്ലോ ല്ലേ....
ചന്ദ്രന്റെ പത്നിമാരില്‍ ചിലര്‍ക്ക് ഒരു doubt .... തങ്ങളുടെ ഭര്‍ത്താവിനു രോഹിണി നക്ഷത്രത്തിനോട് കുറച്ചു സ്നേഹം കൂടുതല്‍ ഉണ്ടോന്നു...

ഉടന്‍ തന്നെ പരാതി അച്ഛന്റെ അടുത്ത് എത്തി..........  അച്ഛന്‍ ആദ്യം കുറെ സമാധാനിപ്പിക്കാന്‍ നോക്കി .... ഒരു രക്ഷയുമില്ല...

പിന്നെ അദ്ദേഹം കാര്യം അന്വേഷിക്കാന്‍ തീരുമാനിച്ചു...  അന്വേഷിച്ചപ്പോള്‍ കാര്യം സത്യമാണ്... ചന്ദ്രനോട് ചോദിച്ചപ്പോ ചന്ദ്രനും ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല....

ദേഷ്യം വന്ന രാജാവ്‌ ചന്ദ്രനെ ശപിച്ചു.... നീ ദിവസം ചെല്ലും തോറും ശോഷിച്ചു ശോഷിച്ചു ഇല്ലാതാകും ന്നു........ 

അത് കേട്ടതും എല്ലാ ഭാര്യമാര്‍ക്കും സങ്കടം ആയി.... അച്ഛന്‍ ഇങ്ങനെ ഒരു പണി പറ്റിക്കുംന്നു വിചാരിച്ചു കാണില്ല.,... അവര് വേഗം കരഞ്ഞു കാലു പിടിച്ചു...

അങ്ങനെ രാജാവ് ഒന്ന് അയഞ്ഞു  കൊടുത്തു.... ശാപം എന്തായാലും തിരിച്ചെടുക്കാന്‍  പറ്റില്ല...14  ദിവസം കൊണ്ട് ചന്ദ്രന്‍ ഇല്ലാതാകും... പക്ഷെ.. പിന്നത്തെ 14  ദിവസം കൊണ്ട് ചന്ദ്രന്‍ പൂര്‍ണ്ണ സ്ഥിതി പ്രാപിക്കും... വീണ്ടും ഇല്ലാതാകും... വീണ്ടും പൂര്‍ണ്ണ സ്ഥിതിയില്‍ ഇതും....

അങ്ങനെ ആണത്രേ ചന്ദ്രേട്ടന്‍ ഇങ്ങനെ ആയതു......

പക്ഷെ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ഇതല്ല...

ഇപ്പോഴും ചന്ദ്രന്റെ കൂടെ തിളങ്ങുന്ന വേറെ ഒരു നക്ഷത്രത്തിനെ ശ്രദ്ധിച്ചിട്ടുണ്ടോ?
അതാണ്‌ രോഹിണി..... താന്‍ കാരണം ചന്ദ്രന്‍ ഇങ്ങനെ ആയിന്നുള്ള ദുഖം കാരണം അവള്‍ അവളുടെ അച്ഛന്റെ അനുവാദത്തോടെ ചന്ദ്രനെ കാത്തു രക്ഷിക്കാന്‍ ആണത്രേ അടുത്ത് നില്‍ക്കുന്നത്....
അങ്ങനെ അറിഞ്ഞോ അറിയാതെയോ രോഹിണി ചന്ദ്രന്റെ പ്രിയ പത്നി ആയി....

actually ചന്ദ്രന്‍  അങ്ങനെ ചെയ്തത് ശരിയാണോ? ഇതൊന്നും എനിക്കറിയില്ല...
എന്നാലും ഇങ്ങനെ ചന്ദ്രന്റെ അടുത്ത് തന്നെ നില്‍ക്കുന്ന നക്ഷത്രം കാണുമ്പോ ഞാന്‍ അറിയാതെ ഓര്‍ത്തു പോകും ഈ love story ........

എന്നെങ്കിലും തന്റെ ഭര്‍ത്താവ് ശരിയാകുംന്നു ഉള്ള പ്രതീക്ഷയില്‍ കഴിയുന്ന ഭാര്യ....

ഈ കഥയില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക .....

ആകാശത്ത് 27 നക്ഷത്രങ്ങള്‍ അല്ലാന്നു എനിക്കും അറിയാം.... കഥയില്‍ ചോദ്യമില്ലല്ലോ....

എന്തായാലും ഈ കഥ കേട്ട സ്ഥലത്ത്  ഞാനും ചോദിച്ചിട്ടില്ല... 

ഇനിയെങ്കിലും ആകാശത്ത് ചന്ദ്രനേയും ആ നക്ഷ്തരതിനെയും കാണുമ്പോള്‍ ഈ കഥ ഓര്‍ക്കുമല്ലോ ല്ലേ...

സ്നേഹപൂര്‍വ്വം 
ഞാന്‍

2 comments: