ഇന്ന് നവരാത്രി.............. എല്ലാവരും പുതിയ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്ന ദിവസം...... ഞാനും കുറയ്ക്കണ്ടാന്ന് കരുതി..... അങ്ങനെ ഈ നല്ല ദിവസത്തില്‍ ഞാന്‍ ബ്ലോഗ് എഴുതാന്‍ തുടങ്ങാം ന്നു വിചാരിച്ചു....... എന്തെ എനിക്കങ്ങനെ ചിന്തിക്കാന്‍ പാടില്ലേ.......???
എന്റെ പേരും നാടും പിന്നെ വഴിയെ പറയാം ട്ടോ........ തിരക്ക് കൂട്ടണ്ടാ ഞാന്‍ ഇവിടെ ഒക്കെ തന്നെ കാണും.,....
മലയാളത്തില്‍ ബ്ലോഗ് എന്ന് ചിന്തിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം കടന്നു വന്നത് എന്റെ മലയാളം teacher ഉടെ മുഖം ആണ്.......എന്റെ മലയാളം ഭാഷയ്ക്ക് ശക്തി പോരാ എന്നായിരുന്നു മൂപ്പരുടെ complaint. കേട്ട പാതി കേള്‍ക്കാത്ത പാതി എന്റെ അമ്മ ഓടി... എങ്ങോട്ടന്നല്ലേ...... തൃശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തില്‍ ഉള്ള currents books ലേക്ക് ..... നമ്മുടെ പ്രിയങ്കരനായ വൈക്കം മുഹമ്മദ് ബഷീര്‍ ന്റെ ഒരു നാല് അഞ്ചു ബുക്ക് വാങ്ങിയാണ് മൂപ്പര് തിരിച്ചെത്തിയത്... കോഴിക്കോട് ഭാഷ പഠിച്ചു ഞാന്‍ എന്ത് ശക്തിയാണ് മലയാളത്തിനു കൊടുക്കാന്നു അപ്പൊ അറിയില്ലായിരുന്നു.... എന്നാലും നല്ല അനുസരണയുള്ള കുട്ടിയെപ്പോലെ ഞാന്‍ അത് വായിച്ചു തീര്‍ത്തു.... :)...
വായന എന്നും ആസ്വദിക്കുന്ന ആളായതുകൊണ്ട് വല്യ ബുദ്ധിമുട്ട് ഉണ്ടായില്ല.... അതുകൊണ്ട് എന്റെ മലയാളത്തിനു ശക്തി കൂടിയെന്നോന്നും ഞാന്‍ കരുതുന്നില്ല്ല... വല്ല്യവല്ല്യ കട്ടി മലയാളം വാക്ക് ഈ ബ്ലോഗ് പ്രതീക്ഷിക്കുകയും വേണ്ടാ...
ഞാന്‍ ഒരു സാധാരണ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍..... hei ... ഇതുകൊണ്ട് ഞാന്‍ btech ബിരുധധാരി ആണെന്ന് കരുതണ്ടാ ട്ടോ.... അതിപ്പോ സര്‍ക്കാര്‍ ഓഫീസിലെ പ്യൂണ്‍ ആയാലും മന്ത്രി ആയാലും.. സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥര്‍ എന്നല്ലേ വിളിക്ക... ഇതും അങ്ങനെ ഒരു സംഭവം തന്നെ....
ആദ്യത്തെ ബ്ലോഗ് തന്നെ boring ആക്കുന്നില്ല..... ഇനിയും എഴുതുമെന്നു കരുതുന്നു.... വീണ്ടും കാണും വരെ വണക്കം....
സ്നേഹപൂര്‍വ്വം...
ഞാന്‍
"Liverpool cruel to crush Lincoln 7-2.>> Fourth round to meet Arsenal."
ReplyDeleteI will be looking forward to your next post. Thank you
ReplyDeletewww.blogspot.com
This is my blog. Click here.
ReplyDeleteเกมสล็อตออนไลน์ การลงทุนที่แตกต่าง"