Thursday, November 3, 2016

ഞാനും എന്റെ Parker പേനയും ....

പുസ്തകങ്ങളോടുള്ള സ്നേഹം പോലെ തന്നെ ഉള്ളതാണ് എനിക്ക് പേനകളോടുള്ള സ്നേഹം .... ആദ്യം അച്ചാച്ചന്റെ ബാഗിൽ നിന്ന് അടിച്ചു മാറ്റി ആ സ്നേഹം കാണിച്ചു .... എന്റെ അച്ചാച്ചൻ നു ഇടയ്ക്കിടയ്ക്ക് പുതിയ പേനകൾ കിട്ടും ... ഞാനും എന്റെ അനിയനും നല്ല സ്നേഹത്തോടെ അത് എടുത്തു ഉപയോഗിക്കും ... അനിയൻ അനുവാദം ചോദിച്ചു .. ഞാൻ അനുവാദം ഇല്ലാതെയും ... പക്ഷെ ഞാൻ എപ്പോഴും എന്റെ പഴയ പേന അവിടെ വെക്കാറുണ്ട് ട്ടോ .... ഞാൻ അതിനെ കളവു ആയി കണ്ടിട്ടില്ല ... അച്ചാച്ചനും .... ആൾക്ക് അറിയാം ഞാൻ ആണ് പേന എടുത്തെന്നു... "ഈ കുട്ടീടെ ഒരു കാര്യം " ന്നു പറഞ്ഞു ചിരിച്ചു തള്ളാറുണ്ട് ....

സ്കൂൾ കാലഘട്ടത്തിൽ രണ്ടു തരം പേന വേണം .... hero pen (മഷി പേന ) , പിന്നെ സാധാരണ പേനയും .... hero pen എന്നുള്ളത് മഷി ഒഴിക്കുന്ന എല്ലാ പേനകളെയും ഒരുമിച്ചു വിളിച്ചിരുന്ന പേര് ആയിരുന്നു .... ഞങ്ങൾക്ക് എല്ലാ composition പുസ്തകങ്ങളിലും അത് കൊണ്ട് എഴുതണം ന്നു നിയമം ആയിരുന്നു .... ഈയുള്ളവളുടെ അച്ഛൻ മണലാരണ്യങ്ങളിൽ ആയതു കൊണ്ട് എനിക്കും കിട്ടി ഒരു Parker Hero Pen . വേറെ പല പേനകളുടെയും കൂട്ടത്തിൽ അതും ...!!!!

ഇന്നലെ കുറെ കാലത്തിനു ശേഷം ഞാൻ ആ പേന കടയിൽ കണ്ടു ...!!! അപ്പൊ തന്നെ വാങ്ങി ... വീട്ടിൽ വന്നു എഴുതി .... ആ ഒരു സെക്കൻഡ് കൊണ്ട് സ്കൂളിൽ എത്തിയ പോലെ ... hero pen കൊണ്ട് എഴുതുമ്പോ അപ്പുറത്തെ പേജിലേക്കു പകരുന്നുണ്ടോന്നു നോക്കണം ... പകർന്നാൽ പണി ആയി ... ആ ശീലം ഉള്ളത്കൊണ്ട് ഇന്നലെ ആദ്യം നോക്കിയത് അതാണ് .... പകർന്നു ന്നു കണ്ടപ്പോ ഒരു സന്തോഷം .... sr .Theja യുടെ ക്ലാസ്സിൽ ഇരുന്നു എഴുതുന്ന ഫീലിംഗ് ... ആളെക്കുറിച്ചു ഞാൻ പിന്നീട് പറയാം ട്ടോ .... സ്കൂൾ ലൈഫ് ഇൽ ഒരുപാടു നല്ല ഓർമ്മകൾ ഇല്ലെങ്കിലും ... ഇങ്ങനെ ചില സ്വകാര്യ ഓർമ്മകൾ ...

ആരെങ്കിലും ഒരു പേന കൊണ്ട് സ്കൂൾ ജീവിതം അയവിറക്കുന്നുന്ടാകോ ...
 ആ ടെൻഷനും ... മാർക്ക് കുറയൊന്നുള്ള പേടിയും .... വീട്ടിൽ നിന്ന് കേൾക്കുന്ന ചീത്ത ... ഹോ .. അന്ന് ഇതൊക്കെ ആയിരുന്നു വല്യ സംഭവങ്ങൾ .. ഇപ്പൊ ആലോചിക്കുമ്പോ ആ ടെൻഷൻ ഒക്കെ എന്ത് രസം ആയിരുന്നു ന്നു തോന്നും ...

ഇന്ന് വീണ്ടും ആ പേന കൊണ്ട് എഴുതുമ്പോൾ ഞാൻ ആ സ്കൂളിൽ എത്തി ....

എന്താ ദാസാ എനിക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞേ.... !!!!


2 comments:

  1. """'Rashford reveals his players are serious so they help them win.>> UEFA Champions League group stage"" "

    ReplyDelete
  2. """'Rashford reveals his players are serious so they help them win.>> UEFA Champions League group stage"" "

    ReplyDelete