അങ്ങനെ അവനും വര്യായി ...ആരാന്നല്ലേ എന്റെ സ്വന്തം അനിയൻ .....
ചെറുപ്പം തൊട്ടേ എന്നേക്കാൾ സ്വല്പം വിവരം കൂടുതൽ(സ്വല്പം മാത്രമേ ഉള്ളൂ ട്ടോ ) ഉള്ള കാരണം എല്ലാം അവനു പെട്ടെന്ന് കിട്ടുമായിരുന്നു... ഈ onsite ഉം അവനെ തേടിയെതിയതായിരുന്നു ... ഇത്തവണയും ഭാഗ്യം അവനെ തുണച്ചില്ല ...അവനു കിട്ടിയത് അങ്ങു IRELAND ലും ഈയുള്ളവൾ ഈ പാവം ലണ്ടൻ ലും .... എന്നാലും ഒരു 1 മണിക്കൂർ പറന്നാൽ എത്താവുന്ന ദൂരം ആയതോണ്ട് പ്രശ്നം ഇല്ല ....
എന്റെ അനിയനെ പറ്റി പറയാൻ ആണെങ്കിൽ ഈ blog പോരാതെ വരും ... അവനെ പറ്റി ഇങ്ങനെ ഒരു വാചകത്തിൽ പറയാം ... " ദൈവത്തിന് എന്തോ അബദ്ധം പറ്റി ഈ തലമുറയിൽ വന്നു പെട്ടു ... ഇപ്പോഴൊന്നും ജനിക്കേണ്ട ആളേ അല്ലായിരുന്നു ..."... ഇപ്പൊ അവനെ കുറിച്ച് ഏകദേശം ഒരു ബോധ്യം വന്നുല്ലോ ല്ലേ ... അതാണ് എന്റെ അനിയൻ ... ഒരു കൊച്ചു തമ്പുരാൻ...
കാഞ്ഞിങ്ങാട്ട് തറവാട്ടിലെ അടുത്ത കാരണവർ ആകാനുള്ള election ഇൽ ഇവനേ ജയിക്കൂ ....:)
പക്ഷെ എന്തൊക്കെ പറഞ്ഞാലും ആളൊരു ബുദ്ധി രാക്ഷസൻ ആണ് .... നല്ല വാശിക്കാരനും .. പിന്നെ ഇച്ചിരി അധികം പിശുക്കനും ... !!! എന്തായാലും ഇങ്ങോട്ട് വരുന്നതോടെ എന്റെ പ്രഷർ കൂടും എന്നല്ലാതെ വേറെ മെച്ചം ഒന്നും കാണുന്നില്ല ... സാധാരണയായി onsite കിട്ടുന്ന മനുഷ്യർ ഒക്കെ ആദ്യം ചെയ്യുന്ന ഒരു ചടങ്ങ് ഷോപ്പിംഗ് ആണ് ... അത് പോലും ചെയ്തിട്ടില്ലാന്നാ കേട്ടേ ...
അയർലണ്ട് ലെ climate നല്ല തണുപ്പാണ് ... അതിനുള്ള Jacket പോലും വാങ്ങാതെ ഇന്ന് രാത്രി തമ്പുരാൻ വണ്ടി കേറാണത്രെ .... എന്താകുമോ എന്തോ ....
എന്തൊക്കെ പറഞ്ഞാലും കുറെ കാലങ്ങൾക്ക് ശേഷം കാണാൻ പോകല്ലേ ... അതിന്റെ ഇച്ചിരി സന്തോഷം ഉണ്ട് ട്ടോ... ഒന്നുമില്ലേലും എന്റെ ആകെയുള്ള അനിയൻ അല്ലെ...
എന്തായാലും നാളെ ഏകദേശം ഈ സമയത്ത് എത്തുംന്നാ പറഞ്ഞത് ....
ബാക്കി വിശേഷം അതിനു ശേഷം ആകാം....
സ്വന്തം
അഞ്ജലി

"Chelsea fans rejoice.>> Ziyek helps Morocco Without injury problems"
ReplyDelete