Saturday, March 1, 2014

ഉറങ്ങാത്ത നക്ഷത്രങ്ങൾ


സമയം രാത്രി 12.40 ... ഉറങ്ങാതെ കുറെ തിരിഞ്ഞും മറഞ്ഞും അവൾ കിടന്നു....
എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല .... വല്ലാത്ത ഒരു സങ്കടത്തോടെ അവൾ എണീറ്റിരുന്നു .... കരയണം എന്നുണ്ട് അവൾക്കു... അതും പറ്റുന്നില്ല...

ആരോടൊക്കെയോ ദേഷ്യവും സങ്കടവും....

അവസാനം അവൾ വാതില തുറന്നു പുറത്തേക്കിറങ്ങി.... മുറ്റത്ത്‌ ഇറങ്ങി നടന്നു..... തണുത്ത കാറ്റ് അവളെ തഴുകിയപ്പോൾ ഇരു കൈകൾ കൊണ്ടും അവൾ അവളെ ആശ്ലേഷിച്ചു .... പതിയെ അവളുടെ കണ്ണുകൾ ആകാശത്തേക്ക് പോയി ... ഒരു പാട് നക്ഷത്രങ്ങൾ ..... അവളെ നോക്കി പുഞ്ചിരിക്കുന്നു ....
അവളും ചിരിച്ചു ....

അവൾ ഓർത്തു ..അവനും ലോകത്തിൻറെ വേറെ ഒരു അറ്റത്ത്‌ നക്ഷത്രങ്ങളെ നോക്കുന്നുണ്ടാകും ........... ഇല്ല അവൾ അവളെ തന്നെ തിരുത്തി ... അവൻ ഉറങ്ങിയിട്ടുണ്ടാകും ... നക്ഷത്രങ്ങളെ നോക്കിയിരുന്ന അവൻ എന്നേ ഇല്ലാതായി ... ആ പഴയ അവൻ എവിടെപ്പോയി?

ഒരിക്കൽ അവൻ പറഞ്ഞു ... നിന്റെ വീടിന്റെ മുറിയുടെ ജനാലയിലൂടെ നോക്കിയാൽ മരങ്ങൾക്ക് ഇടയിലൂടെ ആകാശം കാണാം ... രാത്രി നിലാവത്ത് അത് കാണാൻ നല്ല ഭംഗി ആകും ന്നു ......... അവൾ ആകെ ഞെട്ടിപ്പോയി ... അവൾ ചോദിച്ചു ... എന്റെ വീട്ടില് നിന്ന് അങ്ങനെ കാണാൻ പറ്റും ന്നു നിനക്ക് എങ്ങനെ അറിയാം ... നീ എന്റെ വീട്ടില്ക്ക് വന്നിട്ടില്ലല്ലോ .... അവൻ ചിരിച്ചിട്ട് പറഞ്ഞു .. അതൊക്കെ അറിയാം.. നിനക്കും അങ്ങനെ നിലാവത്ത് ആകാശം കാണാൻ ഇഷ്ടമല്ലെന്നു ... ശരിയാണ് .. പലപ്പോഴും അവൾ ആ ആകശം നോക്കി കിടന്നിട്ടുണ്ട് ... പറമ്പിലെ മരങ്ങൾക്കിടയിലൂടെ ഒരു കോണിലൂടെ നക്ഷത്രങ്ങളെ കാണാറുണ്ട് ...

വീണ്ടും അവൾ വർത്തമാനകാലതിലെക്കു തിരിച്ചു വന്നു ... ഈ ഓർമ്മകൾ ഒരു കടൽ പോലെ ആണ് ... ഒന്ന് മുങ്ങിയാൽ പിന്നെ എവിടെയാണ് എന്നുള്ളത് പോലും മറന്നു പോകും .... ഇന്നും അത് തന്നെ സംഭവിച്ചു ......... സമയം 1.30 ആയി ... ഉറങ്ങിയേ പറ്റൂ .. അവൾ മനസ്സില്ലാ മനസ്സോടെ അകത്തേക്ക് കേറിപ്പോയി .... പുതച്ചു മൂടി കിടക്കുമ്പോഴും അവൾ ഓർത്തു .......... അവൻ ഇപ്പൊ എന്ത് ചെയ്യുകയാകും ന്നു ...!!!


*********************************************

ദൂരെ.... ഒരു പാട് ദൂരെ  ഒരു ജനാലയിലൂടെ , ചുണ്ടത്ത് ഒരു സിഗരറ്റും പുകച്ചു അവൻ ആകാശത്തേക്ക് നോക്കി .......... ഒരു നീണ്ട നിശ്വാസത്തോടെ അവൻ ചിന്തിച്ചു .... അവൾ ഉറങ്ങിയിട്ടുണ്ടാകോ ??.. ഏയ്‌ ... ഉറങ്ങാൻ വഴിയില്ല ... നേരത്തേ ഉറങ്ങുന്ന ശീലം പണ്ടേ ഇല്ലല്ലോ ... മിക്കവാറും ആകാശം നോക്കി ഇരിക്കുന്നുണ്ടാകും .... അവളുടെ ഓരോ കിറുക്കുകൾ ....!!! ചുണ്ടിലെ സിഗരറ്റ് കെടുത്തിയ ശേഷം അവനും കിടക്കാൻ പോയി .... കിടക്കുമ്പോൾ അവൻ ആലോചിച്ചു .. അവളെ ഒന്ന് phone വിളിച്ചാല്ലോ .... എടുക്കാതിരിക്കില്ല അതുറപ്പാ ... പക്ഷെ ഇത്ര കാലത്തിനു ശേഷം വിളിച്ചു അവളോട്‌ എന്താ പറയാ ?... അവളോട്‌ സംസാരിക്കാനുള്ള ധൈര്യം ഇല്ല ... വേണ്ട .. അവൾ അവളുടെ ജീവിതവുമായി മുന്നോട്ടു പോയിട്ടുണ്ടാകും .... ഞാൻ എന്തിനാ വെറുതെ ശല്ല്യപ്പെടുത്തുന്നെ ..... light അണച്ച് അവൻ കിടന്നു ...

***********************************************

ഉറക്കം വരാതെ അവൾ പിന്നേം തിരിഞ്ഞു മറഞ്ഞു കിടന്നു .. അവസാനം നിദ്ര അവളെ പുൽകുമ്പോൾ അവൾ പ്രാർത്ഥിച്ചു .. കൃഷ്ണാ ഇന്നെങ്കിലും അവൻ എന്നെ വിളിക്കണേ ..... !!!


അഞ്ജലി

No comments:

Post a Comment