Friday, November 21, 2014

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

അങ്ങനെ ആ ദിവസം കഴിയാറായി .... പതിവ് പോലെ തന്നെ ഡിന്നർ കഴിഞ്ഞു ഒരു book ഉം വായിച്ചു കൊണ്ട് കിടക്കുമ്പോഴാണ് ആ call ....
number കണ്ടപ്പോ ഞെട്ടിപ്പോയി .... ഏകദേശം ഒരു 3 മാസങ്ങൾക്ക് ശേഷം ആണ് ആ number ഇൽ നിന്നും call ...
ഫോണ്‍ എടുത്തു ഹലോ പറഞ്ഞു .... എന്നത്തേയും പോലെ കുറെ formality ചോദ്യങ്ങൾ .... കുറെ കഴിഞ്ഞപ്പോ ഒരു dialogue .." ഇപ്പൊ ഞാൻ ഇല്ലാതെ ജീവിക്കാൻ നീ ready ആയിക്കഴിഞ്ഞിരിക്കുന്നു ... നിനക്ക് ഇനി എന്റെ ആവശ്യം ഇല്ല...".. കണ്ണ് നിറഞ്ഞു പോയി കേട്ടപ്പോ..  .."കഷ്ടം  എന്നെ നീ ഒരിക്കലും അറിഞ്ഞില്ലല്ലോ "... ഞാൻ മനസ്സില് കരുതി .... .. പക്ഷെ അത് ശബ്ദത്തിൽ വരാതെ മറുപടി പറഞ്ഞു ... "ശരിയാണ് ... ഞാൻ ഇപ്പൊ നീ  ഇല്ലാതെയും ok ആണ് ... "....

ഇന്നു ആ സംഭവം നടന്നു 3 വർഷത്തിൽ കൂടുതൽ ആയി .........എന്നിട്ടും ഉള്ളിലെ മറക്കാത്ത ഒരു സംഭാഷണം ആണ് അത് ..... ഇപ്പോഴും അന്ന് അത് കേൾക്കുമ്പോ എന്റെ ഉള്ളിലെ ഓരോ നിമിഷവും എനിക്ക് ഓർമയുണ്ട് ... ആദ്യത്തെ ആ ഞെട്ടലും ..പിന്നത്തെ സങ്കടവും .. പിന്നെ എന്നോട് തന്നെ തോന്നിയ പുച്ഛവും ....!!!

എന്ത് ഉറപ്പിലാണ് അന്ന് ഞാൻ ok ആണെന്ന് പറഞ്ഞതെന്ന് അറിയില്ല ... ഞാൻ ശെരിക്കും ok ആണോന്നും അറിയില്ല ....

അപ്പൊഴും ഇപ്പോഴും കുറച്ചു ചോദ്യം മാത്രം മനസ്സിൽ ...!!!!

എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയെന്നു പറഞ്ഞത് കളവായിരുന്നോ ???

ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്ന എന്നെ എല്ലാവരിൽ നിന്നും അകറ്റിയത് എന്നെ ഒരിക്കൽ ഒറ്റക്കാക്കാൻ വേണ്ടി ആയിരുന്നോ ??

എല്ലാറ്റിനും ഉപരി ... ഇനി ഒരാളെയും സ്നേഹിക്കാൻ പറ്റാത്ത വിധത്തിൽ എന്നെ മുറിവേൽപ്പിച്ചത് എന്തിനായിരുന്നു ?

കാലം മുന്നോട്ടു പോകുന്തോറും ഈ ചോദ്യങ്ങൾ കൂടുതൽ വ്യക്തം ആയിക്കൊണ്ടിരിക്കുകയാണ് ... ഒരിക്കൽ ചിലപ്പോ ഇതിന്റെ ഉത്തരവും കിട്ടിയേക്കാം ...!!!




Lavender and me

ഈ ബ്ലോഗിന് എന്ത് പേര് വെക്കും ന്നു അധികം ആലോചിക്കേണ്ടി വന്നില്ലായിരുന്നു ... ഇഷ്ടപെട്ട നിറവും മണവും ഒന്നിച്ചപ്പോൾ എൻറെ ലോകം ആയി ... Lavender .... !!!!

ഇന്നലെ എൻറെ ഒരു സുഹൃത്ത്‌ ഒരു സമ്മാനം തന്നു ...എനിക്ക് ഒരുപാട് സമ്മാനങ്ങൾ കിട്ടാറുണ്ട് ട്ടോ ... അതൊന്നും മോശമല്ല താനും ...
ഈ അന്യദേശത്തു അധികം കൂട്ടുകാർ ഒന്നും ഇല്ല എനിക്ക് ...
അതിൽ തന്നെ ഒരാള് നമുക്ക് ഇഷ്ടമുള്ള ഒരു കാര്യം  ഓർത്തു വെച്ച് സമ്മാനം തന്നപ്പോ .. എന്താ പറയാ .. ഭയങ്കര സന്തോഷായി ...

ഒരു ചെറിയ കപ്പ്‌ ... Lavender ന്റെ ചിത്രം ഉള്ളത് ... പിന്നെ ആ flavour ഇൽ ഉള്ള ക്രീമും .... !!!

പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട് ... വല്ല്യ വല്ല്യ സമ്മാനങ്ങളെക്കാൾ ചെറുതിനല്ലേ മഹത്വം ....

വല്ല്യ വല്ല്യ സംഭവങ്ങൾ ഓർത്തു വക്കാതെ .. ചെറിയ ചെറിയ നിമിഷങ്ങൾ മനോഹരമാകുന്നതുപോലെ .........!!!!

Friday, June 20, 2014

സുപരിചിതമായ അപരിചിതൻ


ഇന്നലെ  ഒരു ബ്ലോഗ്‌  വായിച്ചു .. പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ചുമ്മാ തെണ്ടിതിരിഞ്ഞു നടക്കുന്നതിന്റെ ഇടയിൽ കണ്ടതാണ് ... നല്ല ബ്ലോഗ്‌ ആയിരുന്നു ... ബ്ലോഗ്‌ നെക്കാളും കൂടുതൽ അതിന്റെ തലക്കെട്ട്‌  ആണ് എന്നെ ആകർഷിച്ചത് ... "Intimate Stranger"..ബന്ധമില്ലാത്ത രണ്ടു വാക്കുകൾ എന്നാണ് ആദ്യം തോന്നിയത് .. പക്ഷെ പിന്നെ ആലോചിച്ചപ്പോൾ തോന്നി ഒരുപാട് അർത്ഥമുണ്ടല്ലോ ആ വാക്കിനു ന്നു ... അടുത്ത അപരിചിതൻ  അല്ലെങ്കിൽ സുപരിചിതമായ അപരിചിതൻ ... ഒട്ടും  possible അല്ലാന്നു തോന്നും .. എനിക്കും അങ്ങനെ തന്നെയാ തോന്നിയെ ...
പക്ഷെ പിന്നെ ആലോചിച്ചപ്പോ ... പണ്ട് അടുതുണ്ടായിരുന്നവർ പലരും  ഇപ്പോൾ അപരിചിതർ അല്ലെ .... !!!!

ഇന്നലെ എന്റെ ഒരു സുഹൃത്ത്‌ എന്നോട് പറയുകയുണ്ടായി .. അവനു ആരോടെങ്കിലും സംസാരിക്കാൻ തോന്നുന്നു എന്ന് ... ഞാൻ ചോദിച്ചു നീ ഇപ്പൊ സംസാരിക്കുകയല്ലേ ... അപ്പോഴാണ്‌ രസകരമായ മറുപടി ... എന്നെക്കുറിച്ച് ഒന്നും അറിയാത്ത ഒരാളോട് സംസാരിക്കണം ന്നു ... വട്ടാണല്ലേ എന്ന് ചോദിക്കാനാണ് ആദ്യം തോന്നിയത് .... പക്ഷെ ചോദിച്ചില്ല ... അതും ശെരിയല്ലേ ... നമ്മളെ ഒട്ടും അറിയാത്ത ഒരാളോട്  സംസാരിക്കാൻ അല്ലെ ഏറ്റവും എളുപ്പം ... മുൻവിധികളില്ലാതെ നമ്മളെ കേൾക്കാൻ ഒരാൾ ...
അങ്ങനെ ആണെങ്കിൽ എല്ലാവരോടും ഒരിക്കലെ സംസാരിക്കാൻ പറ്റൂ .. രണ്ടാമതു സംസരിക്കുമ്പൊഴെക്കും ആൾക്ക് നമ്മളെ കുറിച്ച് എന്തെങ്കിലും ഒക്കെ അറിയും .. അതിന്റെ മുൻവിധി ആയിട്ടാകും ആള് കേൾക്കാൻ ഇരിക്കുക ...

ഇന്നലെ രാത്രിയും ചിന്തകൾ കുറെ കാട് കയറി ... !!!.. എൻറെ ജീവിതത്തിലെ ആ അപരിചിതനെ തിരഞ്ഞു .... ഒരുപാടു മുഖങ്ങൾ ... ഒരുപാടു അപരിചിതർ ... ലളിതമായി പറയുകയാണെങ്കിൽ ഒന്നാം ക്ലാസ്സ്‌ മുതൽ കൂടെ  ഉള്ള എൻറെ സുഹൃത്ത്‌ ... അവളിപ്പോൾ ഒരു അപരിചിത ആണ് .... അവിടെ തൊട്ടു തുടങ്ങാം ... കുറെ അപരിചിതർ ... ഒരു നടുക്കുന്ന സത്യം ....

അത്  വളരെ ലളിതമായിപ്പോകും ല്ലേ ....

അപരിചിതർ ന്നു പറയുമ്പോ സാഹചര്യങ്ങൾ കൊണ്ട് അകന്നവർ എന്ന് പറയണോ ...അതിനെക്കാൾ കൂടുതൽ .. നമ്മുടെ കൂടെ ഉണ്ടായിട്ടും നമ്മൾ അറിയാത്ത മുഖങ്ങൾ എന്നല്ലേ പറയേണ്ടത് .... നോക്കി വന്നപ്പോ .. ആ എണ്ണവും കുറവല്ല...!!! ...
എവിടെയോ തുടങ്ങി ... എങ്ങും എത്തിയില്ല ...!!!
ആ തലക്കെട്ട്‌ വെച്ച കുട്ടി ഇത്രേം തലതിരിഞ്ഞു ആലോചിച്ചുണ്ടാകില്ല ....

പക്ഷെ.. ഒരു കാര്യം എനിക്കിഷ്ടായി ... ഒട്ടും പരിചയമില്ലാത്ത ഒരാൾ സുപരിചിതനാകുക ...!!!..

I think i am still waiting for that intimate stranger...!!!

Friday, May 9, 2014

കൊച്ചു തമ്പുരാൻ IRELAND ലേക്ക്

അങ്ങനെ അവനും വര്യായി ...ആരാന്നല്ലേ എന്റെ സ്വന്തം അനിയൻ .....
ചെറുപ്പം തൊട്ടേ എന്നേക്കാൾ സ്വല്പം വിവരം കൂടുതൽ(സ്വല്പം മാത്രമേ ഉള്ളൂ ട്ടോ ) ഉള്ള കാരണം എല്ലാം അവനു പെട്ടെന്ന് കിട്ടുമായിരുന്നു... ഈ onsite ഉം അവനെ തേടിയെതിയതായിരുന്നു ... ഇത്തവണയും ഭാഗ്യം അവനെ തുണച്ചില്ല ...അവനു കിട്ടിയത് അങ്ങു IRELAND ലും ഈയുള്ളവൾ ഈ പാവം ലണ്ടൻ ലും .... എന്നാലും ഒരു 1 മണിക്കൂർ പറന്നാൽ എത്താവുന്ന ദൂരം ആയതോണ്ട് പ്രശ്നം ഇല്ല ....

എന്റെ അനിയനെ പറ്റി പറയാൻ ആണെങ്കിൽ ഈ blog പോരാതെ വരും ... അവനെ പറ്റി ഇങ്ങനെ ഒരു വാചകത്തിൽ പറയാം ... " ദൈവത്തിന് എന്തോ അബദ്ധം പറ്റി ഈ തലമുറയിൽ വന്നു പെട്ടു ... ഇപ്പോഴൊന്നും ജനിക്കേണ്ട ആളേ അല്ലായിരുന്നു ..."...  ഇപ്പൊ അവനെ കുറിച്ച് ഏകദേശം ഒരു ബോധ്യം വന്നുല്ലോ ല്ലേ ... അതാണ്‌ എന്റെ അനിയൻ ... ഒരു കൊച്ചു തമ്പുരാൻ...

കാഞ്ഞിങ്ങാട്ട് തറവാട്ടിലെ അടുത്ത കാരണവർ ആകാനുള്ള election ഇൽ ഇവനേ ജയിക്കൂ ....:)

പക്ഷെ എന്തൊക്കെ പറഞ്ഞാലും ആളൊരു ബുദ്ധി രാക്ഷസൻ ആണ് .... നല്ല വാശിക്കാരനും .. പിന്നെ ഇച്ചിരി അധികം പിശുക്കനും ... !!! എന്തായാലും ഇങ്ങോട്ട് വരുന്നതോടെ എന്റെ പ്രഷർ കൂടും എന്നല്ലാതെ വേറെ മെച്ചം ഒന്നും കാണുന്നില്ല ... സാധാരണയായി onsite കിട്ടുന്ന മനുഷ്യർ ഒക്കെ ആദ്യം ചെയ്യുന്ന ഒരു ചടങ്ങ് ഷോപ്പിംഗ്‌ ആണ് ... അത് പോലും ചെയ്തിട്ടില്ലാന്നാ കേട്ടേ ...
അയർലണ്ട് ലെ climate നല്ല തണുപ്പാണ് ... അതിനുള്ള Jacket പോലും വാങ്ങാതെ ഇന്ന് രാത്രി തമ്പുരാൻ വണ്ടി കേറാണത്രെ ....  എന്താകുമോ എന്തോ ....

എന്തൊക്കെ പറഞ്ഞാലും കുറെ കാലങ്ങൾക്ക് ശേഷം കാണാൻ പോകല്ലേ ... അതിന്റെ ഇച്ചിരി സന്തോഷം ഉണ്ട് ട്ടോ... ഒന്നുമില്ലേലും എന്റെ ആകെയുള്ള അനിയൻ അല്ലെ...

എന്തായാലും നാളെ ഏകദേശം ഈ സമയത്ത് എത്തുംന്നാ പറഞ്ഞത് ....
ബാക്കി വിശേഷം അതിനു ശേഷം ആകാം....

സ്വന്തം
അഞ്ജലി

Thursday, April 3, 2014

Mr. നിഷ്കളങ്കൻ

പൂന്തോട്ട നഗരിയിലെ തിരക്കുകൾക്കിടയിൽ ഒരു call ... സിങ്കപ്പൂർ ഇൽ നിന്നു .... എൻറെ അടുത്ത കൂട്ടുകാരിൽ ഒരാളുടെ ആണ് call . പ്രോബ്ലം  പഴയതു തന്നെ ... മാര്യേജ് ഉറപ്പിച്ചു .. എന്തായാലും വരണം ന്നു ... കക്ഷി "തിരോന്തരം" കാരൻ ആണ് ... ഞാൻ ആണേൽ ഇതുവരെ തലസ്ഥാന നഗരി കണ്ടിട്ടുമില്ല ... എന്നാ പിന്നെ പോയേക്കാം ന്നു കരുതി... അങ്ങനെ ഒരു വെള്ളിയാഴ്ച വൈകീട്ട് ചട്ടീം വട്ടീം ഒക്കെ എടുത്തു ഇറങ്ങി .. നമ്മുടെ  കർണാടക സർക്കാറിന്റെ അഭിമാനമായ KSRTC ഇൽ ... എന്റെ സഹയാത്രികരായി vipra associates ന്റെ സ്വന്തം ആയ vipin  ഉം Prajith ഉം  (എട്ടായി .. :))ആണ് ...
അങ്ങനെ ഏറെ നാളുകലാതെ കാത്തിരിപ്പിന് ശേഷം തിരുവനന്തപുരത്തിലേക്ക്..

യാത്ര ഒക്കെ പരമസുഖം ആയിരുന്നു... ഞാൻ കത്തി വെച്ചു എട്ടായി നെ കൊന്നത് ഒഴിച്ചാൽ ... എന്താ ചെയ്യാ ചെറുപ്പം തൊട്ടേ ഇങ്ങനെയാ .. തെറ്റിദ്ധരിക്കല്ലേ ....

മുൻപേ പറഞ്ഞു പോലെ തലസ്ഥാനത് എത്തുമ്പോ ഞങ്ങളുടെ  ഏറ്റവും പ്രിയങ്കരനായ സുഹൃത്ത്‌, റപ്പായി   (അവനെക്കുറിച്ചു ഒരു വാക്കേ പറയാനുള്ളൂ ....എന്താന്നറിയില്ല ഭക്ഷണം അലർജി ആണ് അവന്...)... ഞങ്ങളെ കാത്തു  നില്ക്കുന്നുണ്ടായിരുന്നു .... എന്തിനാ കുറ്റീം  പറച്ചു പോന്നെ എന്നാ ചോദ്യം അവന്റെ മുഖതുണ്ടായിരുന്നെങ്കിലും അത് കണ്ടില്ലാന്നു നടിച്ചു ഞങ്ങൾ ബസ്‌ ഇറങ്ങി ..

നേരെ അവന്റെ വീട്ടില്ക്ക്... ഞങ്ങളെ കാത്തു അവന്റെ സഹധർമിണി ഉണ്ടായിരുന്നു പടിക്കൽ ... അവന്റെ ഫാമിലി ഇൽ എല്ലാവരെയും കണ്ട ശേഷം ഞങ്ങൾ ഫ്രഷ്‌ ആകാനായി 1st ഫ്ലോർ ഇൽക്കു പോയി ...

അവിടെ കുളിമുറി ഒന്നേ ഉണ്ടായിരുന്നുള്ളൂ .. ആദ്യം വിപിൻ  കയറി കുളിക്കാൻ... അവൻ ഇര്നഗിയതും എട്ടായി കയറി.... എട്ടായി ഇറങ്ങിയിട്ടാണ് ഞാൻ കയറിയത് ... ഞാൻ കുളിമുറിയിൽ കയറിയപ്പോ 2 സോപ്പ് ഉണ്ട് അവിടെ. ഒന്ന് വാഷിംഗ്‌ സോപ്പും പിന്നെ ഒന്ന് കുളിക്കാനുള്ള സോപ്പും .... ഞാൻ നോക്കിയപ്പോ വാഷിംഗ്‌ സോപ്പ് ആരോ ഉപയോഗിച്ച പോലെ തോന്നി... പൊതുവെ നിഷ്കളങ്കനായ എട്ടായി ഇനി അബദ്ധവശാൽ ഇതാണോ കുളിക്കാൻ എടുത്തേ ന്നു ഒരു സംശയം  മനസ്സില് പൊങ്ങി...  അല്ല എട്ടായി നെ കുറ്റം പറയാൻ പറ്റില്ല .. Dr .Wash ആയിരുന്നെ സോപ്പ്. ഏതു മണമുള്ള സോപ്പ് നെയും കടത്തി വെട്ടും അതിന്റെ സുഗന്ധം .... ആ സംശയമെല്ലാം മനസ്സില് തന്നെ വെച്ച് ഞാൻ  കുളി കഴിഞ്ഞു പുറത്തേക്കിറങ്ങി...

എവിടെയെല്ലാം കറങ്ങണം എന്നുള്ള ചർച്ചയിൽ ആയിരുന്നു എല്ലാവരും....
അസാധാരണമായി ഒന്നും സംഭവിക്കാത്ത പോലെ ഞാൻ ചോദിച്ചു ... "എട്ടായി.... എട്ടായി ഇതു സോപ്പ് ആണ് കുളിക്കാൻ എടുത്തേ ??"
എന്റെ ചോദ്യം കേട്ട് വിപിൻ  എന്നെ ഒരു സംശയത്തോടെ നോക്കി ..
നിഷ്കളങ്കനായ എട്ടായി പറഞ്ഞു ... "ആ white color ഉള്ള സോപ്പ് ... "..
പിന്നെ അവിടെ കേട്ടത് ഒരു കൂട്ട ചിരി ആണ് ... കാര്യം മനസ്സിലാകാതെ എട്ടായി അന്തം വിട്ടു നില്ക്കുന്നുണ്ട് ...

അങ്ങനെ ഒടുവിൽ ഞങ്ങൾ കാര്യം പറഞ്ഞു .... പാവത്തിന്റെ മുഖം കാണേണ്ടതായിരുന്നു ... ചമ്മി എന്നുള്ള സങ്കടം ഒരു വശത്ത് ... ഇനി ആ സോപ്പ് തേച്ചു അലെർജി വല്ലതും വരോന്നു ഉള്ള പേടി വേറെ വശത്തു ...

എന്തായാലും പുള്ളിക്കാരൻ വീണ്ടും കുളിച്ചു ബുദ്ധിമുട്ടാൻ ഒന്നും നിന്നില്ല ... facewash എടുത്തു മുഖം ഒന്ന് കഴുകി പുള്ളി പറഞ്ഞു ... "സാരല്ല്യ ഒരു പറ്റൊക്കെ ആർക്കും പറ്റും ... ഇനി ആ സോപ്പ് തേച്ചു ചൊറിയാഞ്ഞാൽ മതിയായിരുന്നു .."... വീണ്ടും കൂട്ട ചിരി ... എല്ലാം കഴിഞ്ഞു തലസ്ഥാനം കാണാൻ ഇറങ്ങുമ്പോ റപ്പായി യുടെ സഹധർമിണി യുടെ സംശയം ... "അല്ല അപ്പൊ പ്രജിത്ത് ചേട്ടൻ ശരിക്കും Dr Wash കണ്ടിട്ടില്ലാ??..."....!!!!


വാൽകഷ്ണം : എട്ടായി .....ഇതെങ്ങാനും കാണാൻ chance കിട്ടിയാൽ എന്നെ കൊല്ലരുത് ... !!!!


അഞ്ജലി

ഓർമ്മകൾ......

ഓർമ്മകൾ .... നമ്മളെ ഒരുപോലെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഒരേ ഒരു പ്രതിഭാസം ....

ഒരു ചെറിയ കാര്യം മതി ഓർമ്മകൾ എന്ന ലോകത്തേക്ക് പോകാൻ ....  ചില പേരുകൾ .. സംഭവങ്ങൾ ... സ്ഥലങ്ങൾ ... അങ്ങനെ അങ്ങനെ എത്ര താക്കോലുകൾ .. ഓർമ എന്നാ വാതിൽ തുറക്കാൻ ......പലപ്പോഴും തോന്നിയിട്ടുണ്ട് വർത്തമാനകാലത്തേക്ക് വരാതെ ഓർമകളുടെ ലോകത്ത് തന്നെ കൂടിയാല്ലോ ന്നു ... ഒട്ടുമിക്കപ്പോഴും ആ വാതിൽ തുറക്കുമ്പോ ആണ് അറിയുന്നത് ,  എൻറെ മനസ്സില് ഇത്രയും വ്യക്തമായ ചിത്രം ഉണ്ടെന്നു ....പലതും  ഒരു മൂലയിൽ പൊടി പിടിചു കിടക്കുന്നത് അപ്പോഴാണ് കാണുക ...

പലതിനെയും പൊടിപോലും തുടച്ചു മാറ്റാതെ മുന്നോട്ടു പോകും ... എന്നാൽ ചില വിലപ്പെട്ട ഓർമ്മകളോ ... ഒരിക്കൽ കൂടി ഓർമിച്ചു ഒന്ന് ചിരിക്കും .... അതിന്റെ   സന്തോഷം വേറെ എവിടെയെങ്കിലും കിട്ടുമോ ....

ഇതൊക്കെ  കൊണ്ട് തന്നെയാണ് പലപ്പോഴും ഒറ്റക്കിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നത് .. എന്റെ ഓർമകളുടെ കൂടെ കുറച്ചു നേരം കഴിയാൻ ...

ഏകാന്തതയുടെ മനോഹാരിത അപ്പോഴാണ് മനസ്സിലാകുക  ...
എന്തൊക്കെയോ എഴുതാൻ തുടങ്ങി .. വേറെ എവിടെയോ എത്തി ...  ഇടയ്ക്കു ഞാൻ എന്റെ ഓർമകളുടെ ലോകത്തേക്കും പോയി ...

ഒന്ന് കണ്ണടച്ച് ആലോചിച്ചു നോക്കിക്കോളൂ ... ആദ്യം ഓർമ വരുന്ന മുഖം അല്ലെങ്കിൽ സംഭവം നിങ്ങളെ ഏറ്റവും അധികം  സ്വാധീനിച്ച ഒന്നായിരിക്കും അല്ലെങ്കിൽ ഒരു വ്യക്തിയുടെ ആയിരിക്കും .... ഒട്ടുമിക്ക ആളുകളിലും ഒരു പുഞ്ചിരി ഉണ്ടാക്കും ഈ ഓർമ ...  ഇടക്കെങ്കിലും മനസ്സിനെ ഒന്ന് അഴിച്ചു വിടൂ .... അതും ഒന്ന് പറന്നു നടക്കട്ടെ ..........

സ്വന്തം
അഞ്ജലി 

Saturday, March 1, 2014

ഉറങ്ങാത്ത നക്ഷത്രങ്ങൾ


സമയം രാത്രി 12.40 ... ഉറങ്ങാതെ കുറെ തിരിഞ്ഞും മറഞ്ഞും അവൾ കിടന്നു....
എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല .... വല്ലാത്ത ഒരു സങ്കടത്തോടെ അവൾ എണീറ്റിരുന്നു .... കരയണം എന്നുണ്ട് അവൾക്കു... അതും പറ്റുന്നില്ല...

ആരോടൊക്കെയോ ദേഷ്യവും സങ്കടവും....

അവസാനം അവൾ വാതില തുറന്നു പുറത്തേക്കിറങ്ങി.... മുറ്റത്ത്‌ ഇറങ്ങി നടന്നു..... തണുത്ത കാറ്റ് അവളെ തഴുകിയപ്പോൾ ഇരു കൈകൾ കൊണ്ടും അവൾ അവളെ ആശ്ലേഷിച്ചു .... പതിയെ അവളുടെ കണ്ണുകൾ ആകാശത്തേക്ക് പോയി ... ഒരു പാട് നക്ഷത്രങ്ങൾ ..... അവളെ നോക്കി പുഞ്ചിരിക്കുന്നു ....
അവളും ചിരിച്ചു ....

അവൾ ഓർത്തു ..അവനും ലോകത്തിൻറെ വേറെ ഒരു അറ്റത്ത്‌ നക്ഷത്രങ്ങളെ നോക്കുന്നുണ്ടാകും ........... ഇല്ല അവൾ അവളെ തന്നെ തിരുത്തി ... അവൻ ഉറങ്ങിയിട്ടുണ്ടാകും ... നക്ഷത്രങ്ങളെ നോക്കിയിരുന്ന അവൻ എന്നേ ഇല്ലാതായി ... ആ പഴയ അവൻ എവിടെപ്പോയി?

ഒരിക്കൽ അവൻ പറഞ്ഞു ... നിന്റെ വീടിന്റെ മുറിയുടെ ജനാലയിലൂടെ നോക്കിയാൽ മരങ്ങൾക്ക് ഇടയിലൂടെ ആകാശം കാണാം ... രാത്രി നിലാവത്ത് അത് കാണാൻ നല്ല ഭംഗി ആകും ന്നു ......... അവൾ ആകെ ഞെട്ടിപ്പോയി ... അവൾ ചോദിച്ചു ... എന്റെ വീട്ടില് നിന്ന് അങ്ങനെ കാണാൻ പറ്റും ന്നു നിനക്ക് എങ്ങനെ അറിയാം ... നീ എന്റെ വീട്ടില്ക്ക് വന്നിട്ടില്ലല്ലോ .... അവൻ ചിരിച്ചിട്ട് പറഞ്ഞു .. അതൊക്കെ അറിയാം.. നിനക്കും അങ്ങനെ നിലാവത്ത് ആകാശം കാണാൻ ഇഷ്ടമല്ലെന്നു ... ശരിയാണ് .. പലപ്പോഴും അവൾ ആ ആകശം നോക്കി കിടന്നിട്ടുണ്ട് ... പറമ്പിലെ മരങ്ങൾക്കിടയിലൂടെ ഒരു കോണിലൂടെ നക്ഷത്രങ്ങളെ കാണാറുണ്ട് ...

വീണ്ടും അവൾ വർത്തമാനകാലതിലെക്കു തിരിച്ചു വന്നു ... ഈ ഓർമ്മകൾ ഒരു കടൽ പോലെ ആണ് ... ഒന്ന് മുങ്ങിയാൽ പിന്നെ എവിടെയാണ് എന്നുള്ളത് പോലും മറന്നു പോകും .... ഇന്നും അത് തന്നെ സംഭവിച്ചു ......... സമയം 1.30 ആയി ... ഉറങ്ങിയേ പറ്റൂ .. അവൾ മനസ്സില്ലാ മനസ്സോടെ അകത്തേക്ക് കേറിപ്പോയി .... പുതച്ചു മൂടി കിടക്കുമ്പോഴും അവൾ ഓർത്തു .......... അവൻ ഇപ്പൊ എന്ത് ചെയ്യുകയാകും ന്നു ...!!!


*********************************************

ദൂരെ.... ഒരു പാട് ദൂരെ  ഒരു ജനാലയിലൂടെ , ചുണ്ടത്ത് ഒരു സിഗരറ്റും പുകച്ചു അവൻ ആകാശത്തേക്ക് നോക്കി .......... ഒരു നീണ്ട നിശ്വാസത്തോടെ അവൻ ചിന്തിച്ചു .... അവൾ ഉറങ്ങിയിട്ടുണ്ടാകോ ??.. ഏയ്‌ ... ഉറങ്ങാൻ വഴിയില്ല ... നേരത്തേ ഉറങ്ങുന്ന ശീലം പണ്ടേ ഇല്ലല്ലോ ... മിക്കവാറും ആകാശം നോക്കി ഇരിക്കുന്നുണ്ടാകും .... അവളുടെ ഓരോ കിറുക്കുകൾ ....!!! ചുണ്ടിലെ സിഗരറ്റ് കെടുത്തിയ ശേഷം അവനും കിടക്കാൻ പോയി .... കിടക്കുമ്പോൾ അവൻ ആലോചിച്ചു .. അവളെ ഒന്ന് phone വിളിച്ചാല്ലോ .... എടുക്കാതിരിക്കില്ല അതുറപ്പാ ... പക്ഷെ ഇത്ര കാലത്തിനു ശേഷം വിളിച്ചു അവളോട്‌ എന്താ പറയാ ?... അവളോട്‌ സംസാരിക്കാനുള്ള ധൈര്യം ഇല്ല ... വേണ്ട .. അവൾ അവളുടെ ജീവിതവുമായി മുന്നോട്ടു പോയിട്ടുണ്ടാകും .... ഞാൻ എന്തിനാ വെറുതെ ശല്ല്യപ്പെടുത്തുന്നെ ..... light അണച്ച് അവൻ കിടന്നു ...

***********************************************

ഉറക്കം വരാതെ അവൾ പിന്നേം തിരിഞ്ഞു മറഞ്ഞു കിടന്നു .. അവസാനം നിദ്ര അവളെ പുൽകുമ്പോൾ അവൾ പ്രാർത്ഥിച്ചു .. കൃഷ്ണാ ഇന്നെങ്കിലും അവൻ എന്നെ വിളിക്കണേ ..... !!!


അഞ്ജലി

winter എന്ന വെള്ളപ്പുതപ്പ്

winter ... എന്ത് കൊണ്ടോ നിന്നെ ഞാൻ സ്നേഹിച്ചിരുന്നു .... ഒന്ന് അടുത്ത് കാണണം ന്നു കൊതിച്ചിരുന്നു ....

London എന്ന സ്വപ്നം യാഥാർത്ഥമായപ്പോൾ  ഞാൻ സന്തോഷിച്ചു നിന്നെ കാണാല്ലോ ന്നു ....

ഇവിടെ വന്നപ്പോ എല്ലാവരും പറഞ്ഞു വന്ന സമയം ശരിയല്ല .. ഇവിടെ ഭയങ്കര തണുപ്പാണ് ... തണുപ്പിനെ വെറുത്തു പോകും എന്നൊക്കെ ... അപ്പോഴൊക്കെ ഞാൻ മനസ്സില് കരുതും ... ഇല്ല ... തണുപ്പിനെ വെറുക്കില്ല ...

ഇന്ത്യയിലെ തണുപ്പ് ഒരിക്കലും തണുപ്പ് ആയി തോന്നിയിട്ടില്ല ...അതുകൊണ്ടാകാം മഞ്ഞ് കാണാനുള്ള ആഗ്രഹം അത്രേം ഉണ്ടായിരുന്നത് ...

TV ഇൽ ഒക്കെ കാണുന്ന പോലെ .. നല്ല പഞ്ഞികെട്ട് പോലെ .. വെളുത്തു ...
ചുറ്റും എല്ലാം വെളുത്ത പുതപ്പും പുതച്ചു ... നല്ല രസമായേനെ കാണാൻ പറ്റിയിരുന്നെങ്കിൽ ...

പക്ഷെ എനിക്ക് ഭാഗ്യമില്ല .. ഇന്ന് ഫെബ്രുവരി 28 ആയി ... Winter കഴിയാറായി .. ഇത്തവണ winter അത്ര കാര്യമയില്ലാന്നു എല്ലാവരും പറഞ്ഞു ... :( :(

ചിലപ്പോ അടുത്ത തവണ ആകും chance ...

എന്നാലും ഇത്ര ദൂരം വന്നു മഞ്ഞു കണ്ടില്ലാന്നു പറയുമ്പോ ഒരു നഷ്ടബോധം ...

ചുമ്മാ ... ഇനി അടുത്ത chance എപ്പോ കിട്ടും ന്നു പറയാൻ പറ്റില്ലല്ലോ ...

പക്ഷെ എന്തോ മനസ്സ് പറയുന്നു . ഞാൻ ഇനീം വരും .... വന്നല്ലേ പറ്റൂ ...
വെള്ളപ്പുതപ്പിനെ കാണണ്ടേ ............ അതിൽ കളിക്കണ്ടേ ..........!!!!


അഞ്ജലി