London ഇൽ എത്തി കുറച്ചായി ... കൂടപ്പിറപ്പായ മടി കാരണം എഴുതാൻ പറ്റിയില്ല .... പലപ്പോഴും എഴുതാൻ വേണ്ടി ഇരുന്നിട്ടും ഒന്നും പറ്റിയില്ല .... ഇന്ന് Chrismas ....കാലങ്ങൾക്ക് ശേഷം പുൽക്കൂടും പള്ളിയിൽ കുർബാന യും ഒക്കെ ..... എവിടെയാണെന്നോ .... Hadleigh ഇൽ .... ഇവിടത്തെ ഒരു nursing home ൻറെ ഹോസ്റ്റലിൽ .... ഞാൻ ഒറ്റക്കല്ല ... ഇവിടെ ഇനീം ആൾക്കാരുണ്ട് .... ഇന്ന് അപ്പൊ അവരെക്കുറിച്ച് ആയാല്ലോ ....
ഒരു friday വൈകുന്നേരം .... ഓഫീസിൽ ഞാൻ time നോക്കി ഇരിക്കാൻ തുടങ്ങീട്ടു കുറച്ചായി ... 5.30 ക്ക് ഇറങ്ങണം ... London Bridge ക്രോസ്സ് ചെയ്തു Monument station ഇൽ എത്തണം .. അവിടുന്ന് Liverpool station ഇൽക്ക് .... അവിടുന്ന് next ട്രെയിൻ Ipswich ഇൽക്കു .... എല്ലാം തലേ ദിവസം പ്ലാൻ ചെയ്തിരുന്നു ... ഇത്തിരി ടെൻഷൻ ഉം ഉണ്ടായിരുന്നു ..... പോകണോ വേണ്ടയോന്ന് അപ്പോഴും ആലോചിച്ചു ... പിന്നെ തോന്നി പോയേക്കാം .... അവൻ വിളിച്ചിട്ട് പോകാതെ ഇരിക്കുന്നത് എങ്ങനെയാ (അതേയ് ഈ "അവനെ" കുറിച്ച് ഞാൻ പിന്നെ വിശദായി എഴുതാം ട്ടോ ... )...
അങ്ങനെ തീരുമാനിച്ച പോലെ 6.43 ട്രെയിൻ ... Ipswich ഇൽ 8 മണി ആകുമ്പോ എത്തി .... സ്റ്റേഷനിൽ പുഞ്ചിരിയോടെ അവൻ .... പിന്നെ അവന്റെ സ്വന്തം കാറിൽ Hadleigh ഇൽക്ക് ... ആ യാത്ര യും മനോഹരമായിരുന്നു .... ആകാശത്ത് ചന്ദ്രേട്ടൻ ഉണ്ടായിരുന്നു .. ഒരു പ്രത്യേക ഭംഗി ആയിരുന്നു പുള്ളിയെ അന്ന് കാണാൻ .... അവൻറെ കാറിൽ ഇരുന്നു പുള്ളിയെ നോക്കി ഞാൻ പോന്നു .... അവനോടു പറയുകയും ചെയ്തു ... എന്തോ ഒരു പൊട്ടത്തരം കേട്ട പോലെ അവൻ എന്നെ നോക്കി .... എന്നിട്ട് പറഞ്ഞു .. പിന്നേ ഈ തണുപ്പത്ത് മാനത്തേക്ക് നോക്കാഞ്ഞിട്ടല്ലേ .. ഒന്ന് പോടീ അവിടുന്ന് ന്നു ... ഇതൊക്കെ പറഞ്ഞിട്ടും അവൻ ഇടയ്ക്കിടയ്ക്ക് ആകാശത്തേക്ക് നോക്കുന്നുണ്ടായിരുന്നു .... ഞാൻ പറഞ്ഞപോലെ ഭംഗി ഉണ്ടോന്നു നോക്കായിരിക്കും ....
അങ്ങനെ ഒരു 30 minutes യാത്രക്ക് ശേഷം ഞങ്ങൾ എത്തി ... Frairs hall nursing home ഇൽ .... അവിടെ ഉള്ളവരെക്കുറിച്ചു ഇവൻ ആദ്യമേ ഒരു introduction തന്നിരുന്നു .... വന്ന വഴിക്കേ എന്നെ പിടിച്ചു launge ഇൽ ഇരുത്തി .. ഒരു പുതിയ ജീവിയെ കണ്ട പോലെ എല്ലാവരും ചുറ്റിനും ഇരുന്നു ......
ആദ്യം കണ്ടത് സോഫി ചേച്ചി നെ .... നല്ല ഒന്നാന്തരം അച്ചായത്തി .... ഒരു മിനുട്ടിന്റെ ഉള്ളിൽ 10 തവണ "എന്നാ ഉണ്ട് മോളെ പിന്നെ വിശേഷം " ന്നു ചോദിക്കും ....ഇനി വിശേഷം ഉണ്ടെങ്കിൽ തന്നെ അത് നമ്മൾ മറന്നു പോകും ആ ചോദ്യം കേട്ടാൽ ... ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു അരപ്പിരി ലൂസ് ആണ് .... വേറെ പ്രശ്നം ഒന്നും ഇല്ല .... പക്ഷെ ഇവിടെ എനിക്കേറ്റവും ഇഷ്ടം ചേച്ചിയെ ആണ് ... എപ്പോഴും energetic ആയി .... കുറേ സംസാരിക്കുന്ന ... ഉള്ളിലെ കാര്യങ്ങളൊക്കെ "പിന്നെ എന്നാ ഉണ്ട് മോളെ വിശേഷം " എന്ന ചോദ്യത്തിൽ ഒളിപ്പിക്കുന്ന ഒരു പാവം .... എല്ലാ കൂട്ടത്തിലും ഇതേ പോലെ ഒരാളുണ്ടാകും ....
പിന്നെ കണ്ടത് ഭാരതി നെ ... മംഗലാപുരത്തിന്റെ സ്വന്തം പുത്രി ... മലയാളം സീരിയലുകൾ കണ്ടു നമ്മളെക്കാൾ നന്നായി മലയാളം പറയുന്ന കഥാപാത്രം ....
ഇദ്ദേഹത്തെ പറ്റി പറയാണെങ്കിൽ .... homely ... caring പിന്നെ ഇച്ചിരി ദേഷ്യപ്പെടും .... സോഫി ചേച്ചിയോട് പെരുമാറുന്ന പോലെ കുരുത്തക്കേട് പറയാൻ പറ്റില്ല ...ഇച്ചിരി respect ഒക്കെ തോന്നും ഇദ്ദേഹത്തോട് ..... എപ്പോ കണ്ടാലും ഒരു വീട്ടമ്മയെ പോലെ എപ്പോ വന്നു ... fridge ഇൽ അതുണ്ട് ഇതുണ്ട് കഴിച്ചോളൂ ന്നൊക്കെ പറയും .... ഒരു perfect host .... dosa ഇഷ്ടാണെന്ന് എന്നോ പറഞ്ഞത് ഓർത്തു എനിക്കു വേണ്ടി ദോശ ഒക്കെ ഉണ്ടാക്കി തന്നു .... നാട്ടിൽ നിന്ന് മാറി നില്ക്കുന്ന എന്നെ പോലെയുള്ളവർക്ക് ഇതിൽ കൂടുതൽ എന്ത് വേണം ....
പിന്നത്തെ കഥാപാത്രം Harpreet .... നല്ല ഒന്നാന്തരം പഞ്ചാബി .... പണ്ട് എൻറെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞിട്ടുണ്ട് .. പഞ്ചാബി പെണ്‍കുട്ടികളോട് കളിക്കരുത് ന്നു ... എരുമപ്പാൽ കുടിക്കുന്ന കാരണം നല്ല ശക്തി ആണത്രേ ... ഇവളെ ആദ്യം കണ്ടപ്പോ അതാ ഓർമ വന്നെ ... ഇവിടെ ഉള്ളിടത്തോളം കാലം ഈ ബോധം ഉള്ളതാകും എൻറെ ആരോഗ്യത്തിനു നല്ലത് ..... പക്ഷെ ഈ കക്ഷി ഒരു പാവം ആണ് ... കുറെ മലയാളീസ് ൻറെ ഇടയിൽ പെട്ട് എന്ത് ചെയ്യണം ന്നു അറിയാതെ നില്ക്കുന്നു .... പോരാത്തതിനു നല്ല സസ്സ്യാഹാരിയും .... എപ്പോ പെട്ടു ന്നു ചോദിച്ചാൽ പോരെ .... കുറച്ചു വാക്കിൽ പറയുകയാണെങ്കിൽ കുറച്ചു attittude ഉം ... കുറച്ചു മുന്കൊപവും ... കുറെ caring ഉം .. കുറേ സഹായിക്കാനുള്ള മനോഭാവവും ഉള്ള ഒരു പക്കാ പഞ്ചാബി .... ബല്ലേ ബല്ലേ ....
ഇനിയത്തെ കഥാപാത്രം നിഷ .... വൈകിയാണ് പരിചയപ്പെടുന്നതെങ്കിലും കുറെ കേട്ടിരുന്നു .... iphone കണ്ടുപിടിച്ചതെ ഇവൾക്കു വേണ്ടിയാണ് ... അതില്ലെങ്കിൽ ഇവളില്ല ..... തണുപ്പ് അലർജി ആണ് ... കാലത്ത് തൊട്ടു വൈകുന്നേരം വരെ രാമ രാമ ന്നു നാമം ജപിക്കും ... (രാമന്റെ പേര് അവളുടെ dictionary ഇൽ വേറെ ആണ് ട്ടോ ...)... അങ്ങനെ ഒരു ആലപ്പുഴക്കാരി ... അധികം അറിയില്ല .... പരിചയപ്പെട്ടു വരുന്നു .....
ഈ introduction ഒക്കെ നടക്കുമ്പോ ഒരു മുക്കിൽ മൊബൈൽ ഇൽ മെസ്സേജ് ഉം അയച്ചു അവൻ .. ഇടയ്ക്കു എന്നെ നോക്കും ... dont worry ഞാൻ ഇവിടെ ഇല്ലേ ന്നു ആണ് ആ നോട്ടത്തിന്റെ അർത്ഥം .... എൻറെ nervouseness അവനു നല്ലോണം മനസ്സിലായിട്ടുണ്ട് ....
അയ്യോ അവനെക്കുറിച്ചു പറഞ്ഞില്ലല്ലോ ......... ഇത് വിനു ..... എപ്പോഴും ചിരിച്ചു .... ഒരു മൂളിപ്പാട്ടും പാടി ... എല്ലാവിടെയും സന്തോഷം spread ചെയ്തു നടക്കുന്ന ഒരു കൊച്ചു ഹീറോ .... പഞ്ചാര ആണ് .. ആവശ്യത്തിൽ കൂടുതൽ ... പക്ഷെ അടുത്തറിയുമ്പൊ ഇങ്ങനെ ഒന്നും അല്ല ... ഒരു കള്ളകൃഷ്ണൻ ....
ചുമ്മാ പറഞ്ഞതാട്ടോ ....
ഇവനെ ഞാൻ കാലങ്ങൾക്ക് ശേഷം കാണുന്നത് എൻറെ birthday ക്ക് ആണ് ... London ഇൽ എത്തി എൻറെ birthday ക്ക് friends പറഞ്ഞു gifts ഉം കൊണ്ട് വന്നതാണ് കക്ഷി .... London ഇൽ വന്ന അന്ന് തൊട്ടേ phone ഇൽ സംസാരിച്ചിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമായിട്ട് .... കണ്ടാൽ തിരിച്ചറിയോന്നു പോലും ഉറപ്പില്ല ... പക്ഷെ കണ്ടു സെക്കണ്ടു കൾക്കുള്ളിൽ ഞാൻ ആ ടെൻഷൻ ഒക്കെ മറന്നു .... അതാണ് അവൻ ... എല്ലാവരും പെട്ടെന്ന് അടുക്കുന്ന ഒരു കഥാപാത്രം .... അവനെക്കുറിച്ചു പറയാൻ ഇത് പോരാ .... ഒരുപാട് പറഞ്ഞു ബോറടിപ്പിക്കുന്നുമില്ല .... വഴിയെ പറയാം എല്ലാം ....
അങ്ങനെ ദൂരദേശത്തു എനിക്കും ഒരു ഫാമിലി നെ കിട്ടി .... എല്ലാ weekend ലും ഓടി വരാൻ ഒരു വീട് .... ഇന്നാള് സോഫി ചേച്ചി പറഞ്ഞ പോലെ .. 3 മാസത്തെ വർക്ക് കഴിഞ്ഞു തിരിച്ചു പോകാതെ ഇവരുടെ കൂടെ തന്നെ നഴ്സിംഗ് ഹോം ഇൽ കൂടിയാല്ലോ ....
ആഗ്രഹിക്കാൻ പൈസ കൊടുക്കേണ്ടല്ലോ ല്ലേ......
സ്വന്തം
അഞ്ജലി