Thursday, February 2, 2012

കുട്ടപ്പന്റെ "തൊട്ട അടുത്ത" വിശേഷങ്ങള്‍

ഇതിനു മുന്‍പത്തെ ബ്ലോഗ്‌ ഇല്‍ ഞാന്‍ പരിചയപ്പെടുത്തിയ കുട്ടപ്പന്‍ തന്നെയാണ് ഈ ബ്ലോഗിലെ hero .
കുട്ടപ്പന്റെ വീരസാഹസിക കഥയൊന്നുമല്ല.. അതെഴുതാന്‍ ഈ ബ്ലോഗ്‌ പോരാ...... 
ഒരുപാട് മണ്ടത്തരങ്ങളില്‍ ഒരു ചെറിയ.... ഇച്ചിരി പോന്ന ഒരു മണ്ടത്തരം...... :)..

കുട്ടപ്പന്റെ ഒരു intro വേണ്ടേ...... 
കുട്ടപ്പന്‍ കോഴിക്കോടുകാരനാണ്.... (മ്മടെ ജ്ജ്....ഇയ്യ്‌... ഓള്..ഓര്..... എന്നൊക്കെ പറയാറില്ലേ....അതേ നാട്ടുകാരന്‍ തന്നെ)..... എവിട്യ നാട് എന്ന് ചോദിച്ചാല്‍ നല്ല ഒന്നാംതരം മലയാളം ത്തില്‍ "കോയിക്കോട്.." എന്നാ ഉത്തരമേ കിട്ടൂ.... മലയാള ഭാഷയിലെ പകുതി അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന ഈ നാട്ടുകാരെ സമ്മതിച്ചേ പറ്റൂ...  അയ്യോ നമ്മള്‍ story ഇല്‍ നിന്നും പോയി... കുട്ടപ്പന്റെ വീട് കൊയിക്കൊടിന്റെ ഏതാണ്ട് ഒരു വാല് ഭാഗത്തായി വരും.... അതല്ല... ആ സ്ഥലം കോയിക്കോട് ജില്ലയിലേ ഇല്ലാന്നും പലരും പറയുന്നുണ്ട് ട്ടോ... എന്തായാലും... കൊയിക്കൊടിലെ ഒരു കൊച്ചു ഗ്രാമത്തില്‍ പഠിച്ചു വളര്‍ന്നു... ഉദ്യാന നഗരിയില്‍ എത്തിയതാണ് കക്ഷി....
ഇത്രേം intro പോരെ.... 
നമ്മുടെ കുട്ടപ്പന്‍ വല്യ അയ്യപ്പ ഭക്തന്‍ ആണ്.... ഭക്തി എന്നൊക്കെ പറഞ്ഞാല്‍ ആഴ്ചയില്‍ എല്ലാ ദിവസവും അമ്പലം എന്ന് പറഞ്ഞു നടക്കുന്ന ടൈപ്പ് അല്ല ട്ടോ... ഇത് കൊല്ലത്തിലൊരിക്കല്‍ മാത്രം ശബരിമലയില്‍ പോകാറുള്ള ഭക്തി..... ബാക്കി ദിവസങ്ങളിലും ആള് ഭക്തന്‍ ആണ് ട്ടോ... but ദൈവങ്ങള്‍ ഇടയ്ക്കിടയ്ക്ക് മാറും ന്നു മാത്രം..... എന്തൊക്കെ പറഞ്ഞാലും... മലക്ക് പോകാന്‍ വ്രതം തുടങ്ങിയാല്‍ ആള് പക്കാ decent ആണ്.... അങ്ങനെ ഒരു ശബരിമല യാത്രയിലാണ് സംഭവം.....

 നമ്മുടെ കുട്ടപ്പന്‍ മലക്ക് പോകുന്നതിനു മുന്‍പ് ആ വഴിക്കുള്ള എല്ലാ അമ്പലത്തിലും ഹാജര്‍ വെക്കുമായിരുന്നു.... അങ്ങനെ കക്ഷി ഗുരുവായൂരിലും എത്തി... എനിക്ക് ഇച്ചിരി പരിചയമുള്ള ഏരിയ ആയതോണ്ട് ഞാന്‍ രാത്രി എവിടെയാ താമസം എന്ന് അന്വേഷിച്ചു ഒരു മണ്ടത്തരം ഒപ്പിച്ചിരുന്നു  .... 

*** Flashback ...... പോകുന്നതിനു മുന്‍പ് കുട്ടപ്പന്‍ എന്നോട് പറഞ്ഞു...."ഞാന്‍ അന്റെ നാട്ടില്‍ക്ക് വരുന്നുണ്ട്... രാത്രി ഗുരുവായൂര്‍ ന്റെ അടുത്തുള്ള സ്ഥലത്താ താമസം.." എന്നും പറഞ്ഞു..... ഏതാ സ്ഥലം എന്ന് അന്വേഷിച്ചപ്പോ... "അമ്പാട്ട് മാളിക.. " ന്നു പറഞ്ഞു.... പാവം ഞാന്‍... എന്റെ വീട്ടില്‍ വിളിച്ചു അന്വേഷിച്ചു..... ആര്‍ക്കും ഒരു idea യും ഇല്ല.... ഗുരുവായൂരില്‍ ഉള്ള എന്റെ സ്വന്തം അങ്കിള്‍ നെയും വിളിച്ചു.... മൂപ്പരും കേട്ടിട്ടില്ല...... ഇത് ഞാന്‍ അതേ പോലെ കുട്ടപ്പനോട് പറഞ്ഞു..... അതിനു എനിക്ക് കിട്ടിയ സമ്മാനം...."അനക്ക് ഒരു കുന്തോം അറിയില്ല.... തൃശൂര്‍ ആണത്രേ വീട്..... ഇയ്യ്‌ മ്മടെ കൊയിക്കൊടുകാരെ  കണ്ടു പടിക്ക് ".... ഞാന്‍ ഒന്നും മിണ്ടാതെ ഒക്കെ കേട്ടിരുന്നു...എന്തായാലും ഗുരുവായുരിന്റെ ഇത്രേം  അടുത്ത് ഒരു സ്ഥലം ഉണ്ടായിട്ടു അറിയാഞ്ഞത് മോശം തന്നെയല്ലേ...... എല്ലാ കളിയാക്കലും ഞാന്‍ സഹിച്ചു.... ***

 ഇനി നമുക്ക് തിരിച്ചു വരാം.. അങ്ങനെ കുട്ടപ്പന്‍ ഗുരുവായൂരില്‍ എത്തി..... അമ്പലത്തില്‍ പോയി വന്ന വഴിക്ക് ആള് എന്നെ ഫോണ്‍ വിളിച്ചു.... എന്നിട്ട് പറഞ്ഞു.... " അമ്പലത്തില്‍ തൊഴുതു.....ഇനി അമ്പാട്ട് മാളികയിലേക്ക്‌ പോകാ..."...
 അപ്പൊ എനിക്കും ഒരു ആഗ്രഹം ഇതിപ്പോ എവിട്യ ഇങ്ങനെ ഒരു സ്ഥലം ന്നു അറിയാന്‍.... ഞാന്‍ അവനോടു പറഞ്ഞു....."നീ ഫോണ്‍ വെക്കല്ലേ.... വണ്ടി പോകുന്ന route പറയു... എനിക്കാ സ്ഥലം എവിട്യന്നു അറിയാനാ...".... ഓക്കേ ന്നും  പറഞ്ഞു ഞങ്ങള്‍ സംസാരിച്ചു  തുടങ്ങി...... വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു.... ഗുരുവായൂര്‍ കഴിഞ്ഞു..... അപ്പൊ ഞാന്‍ വിചാരിച്ചു കുറച്ചു കൂടി കഴിഞ്ഞിട്ടാകുംന്നു.... വണ്ടി പിന്നേം പല സ്ഥലങ്ങളും കഴിഞ്ഞു.... കേച്ചേരി എത്തി..... ഈ കേച്ചേരി എന്ന് പറയുന്നത് ഏകദേശം 5  KM  കഴിഞ്ഞിട്ടുള്ള സ്ഥലമാണ്.... അപ്പോഴും ഞാന്‍ കരുതി കുറച്ചു കൂടി കഴിഞ്ഞിട്ടാകുംന്നു...വണ്ടി കുറച്ചു കഴിഞ്ഞിട്ടും നിര്‍ത്തിയില്ല.... തൃശൂര്‍ എത്തി.... എന്റെ ഊഹം correct ആണെങ്കില്‍ അവരപ്പോഴേക്കും ഗുരുവായൂര്‍ ഇല്‍ നിന്നും 15 KM ഇലും കൂടുതല്‍ ദൂരം സഞ്ചരിച്ചു..... ഇപ്പൊ നമ്മുടെ കുട്ടപ്പന് വല്യ ഉത്സാഹം പോര സംസാരിക്കാന്‍....ഇപ്പൊ എത്തും ന്നു ഇടയ്ക്കിടയ്ക്ക് പറഞ്ഞിരിക്കുന്നുണ്ട്.... എന്നെ ആശ്വസിപ്പിക്കാന്‍ എന്നാ പോലെയാണ് പറച്ചില്‍... പക്ഷെ ടെന്‍ഷന്‍ ആര്‍ക്കാണെന്ന് ഞാന്‍ പറയേണ്ട ആവശ്യം ഇല്ലല്ലോ ല്ലേ.... ഞാന്‍ എന്നിട്ടും ഒന്നും പറഞ്ഞില്ല.....
വണ്ടി പിന്നേം പോയി..... കുറെ സമയം കഴിഞ്ഞു ചാലക്കുടി യും കഴിഞ്ഞു.... കുറെ  കൂടി കഴിഞ്ഞപ്പോള്‍... അവന്‍ പറഞ്ഞു... ഞങ്ങള്‍ സ്ഥലത്ത് എത്തി ന്നു..... 

അത് വരെ ക്ഷമിച്ചു നിന്ന ഞാന്‍ ഒന്ന് ചോദിച്ചു.... "ഇതാണോ ഈ ഗുരുവായൂരിന്റെ തൊട്ട അടുത്തുള്ള  സ്ഥലം?.. നിങ്ങള്‍ ഇപ്പൊ 50 KM ഇലും കൂടുതല്‍ ദൂരം പോയി..... എറണാംകുളം എത്താറായി.... ഇതാണല്ലേ ഗുരുവായൂരിന്റെ തൊട്ട അടുത്ത്...".... കിട്ടിയ അവസരം മുതലാക്കാന്‍ ഞാനും മടിച്ചില്ല....നമ്മുടെ hero ഫോണിന്റെ അങ്ങേ തലക്കല്‍ ആയതോണ്ട് എനിക്ക് expression കാണാന്‍ പറ്റിയില്ല...... ആ ദുഖം ഇന്നും എനിക്കുണ്ട്....

എന്തായാലും... കോയിക്കോട് നാട്ടില്‍  50 KM തൊട്ട അടുത്തായിരിക്കും.... ഞങ്ങള്‍ തൃശൂര്‍ കാര്‍ക്ക് അത് ഇച്ചിരി അകലെ ആണേ.......

ഇനി ഇപ്പൊ ഒരു ദിവസം കുട്ടപ്പന്‍ എന്റെ അടുത്ത് വന്നു പറയുമായിരിക്കും..." ആ... നമ്മുടെ കാശ്മീര്‍ അല്ലെ.... അത് ബാംഗ്ലൂര്‍ ഇന്റെ തൊട്ടടുത്ത്‌ അല്ലെ..." ന്നു...... 
എന്താ കഥ....

Note : ഈ സംഭവത്തിന്‌ ശേഷം കുട്ടപ്പന്‍ ഇന്നേ വരെ "തൊട്ട അടുത്ത്".. എന്ന് പറഞ്ഞിട്ടില്ലാന്നു... ഇനി ശരിക്കും ആ സ്ഥലം തൊട്ട അടുത്താണെങ്കില്‍ പോലും കുട്ടപ്പന്‍ രണ്ടു വട്ടം ആലോചിക്കും....


സ്നേഹപൂര്‍വ്വം ,
ഞാന്‍ 

2 comments: