4 മാസങ്ങള്‍ക്കു ശേഷം banglore ഇല്‍ തിരിച്ചെത്തി .... ആദ്യപടി എന്ന പോലെ ... രാത്രി തല ചായ്ക്കാന്‍ മേല്‍ക്കൂര തപ്പാന്‍ ഇറങ്ങി .... അങ്ങനെ PG തപ്പലിന്റെ ഭാഗമായി .... bangalore ലെ ചിര പരിചിതമായ തെരുവുകളിലൂടെ തെണ്ടുംപോഴാണ് നമ്മുടെ സുഹൃത്ത്‌നു ഈ സ്ഥലത്തെ കുറിച്ച് ഓര്‍മ വരുന്നത് .... എന്നാല്‍ ഒന്ന് പോയി കണ്ടേക്കാം ന്നും കരുതി .........
ആ യാത്ര അവസാനിച്ചത് ഒരു 4 നില കെട്ടിടത്തിന്റെ മുന്‍പില്‍ ആണു... നോക്കിയപ്പോള്‍ basement ഇല്‍ ആളുണ്ട് ... അല്ല .. അവിടെയാണ് door..... അതാണ് ആ PG യുടെ official kitchen.....
എത്തിപ്പെട്ടത് സിംഹത്തിന്റെ മുന്‍പില്‍ തന്നെ ..... മനസ്സിലായില്ലേ . .. മുതലാളി അഥവാ owner....
പറഞ്ഞു വന്നപ്പോ കക്ഷി മലയാളി ... നാടും നാട്ടു വര്‍ത്തമാനവും പറഞ്ഞു കക്ഷി എന്നെ room കാണിക്കാന്‍ കൊണ്ട് പോയി ........
medical college ഇല്‍ വരാന്ത വരെ bed ആക്കിന്നു പറഞ്ഞു കേട്ടിട്ടുണ്ട് .. ഇവിടേം വല്ല്യ വ്യത്യാസമില്ല .... ആകെ ഉള്ള ഹാള്‍ ഒരു ഭാഗം partition ചെയ്തു അത് 2 പേര്‍ക്ക് കൊടുതിരിക്കാന് ........ എന്നാല്‍ അതിനു മാത്രം സ്ഥലവും ഇല്ല ട്ടോ .... കഷ്ടി 2 പേര്‍ക്ക് നില്‍ക്കാനുള്ള gap ഉണ്ട് ആ room ഇല്‍ ...... ആ room ആണു ഭവതി (owner) കാണിച്ചു തന്നതു ........... kerala food എന്നൊക്കെ കേട്ടപ്പോ .. വൈകിട്ട് വിളിക്കാം ന്നു പറഞ്ഞു ഞാനും പോന്നു .....
അയ്യോ പറയാന്‍ മറന്നു പോയി ... അത് ഒരു 3 BHK ഫ്ലാറ്റ് ആണു ... ഓരോ bedroom ഇലും .. minimum 4 പേരുണ്ട് ... പിന്നെ kitchen ഇല്‍ ഒരാള്‍ ... hall ഇല്‍ 2 പേര് വേറെ ....... അങ്ങനെ ആ building ഇല്‍ 8 flat ആണുള്ളത് ...
ജീവിതത്തില്‍ ഒരു പണിയും ചെയ്യാതെ ജീവിക്കണമെങ്കില്‍ ഇതേ പോലെ 2 ബില്‍ഡിംഗ് ഉണ്ടായാല്‍ മതി ........
മുംബൈ ഇല്‍ ജീവിതം ഏകദേശം ഇതേ പോലെ ആണു.... 2 പേര് താമസിക്കുന്ന സ്ഥലത്ത് തിക്കി തിരക്കി 8 പേര് താമസിക്കും... bangalore ഉം ആ വഴിക്ക് ആണോ?..
അങ്ങനെ തീരുമാനം ഒന്നും എടുക്കാതെ വീണ്ടും മേല്‍ക്കൂര തപ്പി ഇറങ്ങി ........ കുറെ തപ്പിയിട്ടും .. വല്ല്യ മെച്ചമുള്ളത് ഒന്നും കണ്ടില്ല ...
തമ്മില്‍ ഭേദം തൊമ്മന്‍ ..... അങ്ങനെ ഞാന്‍ ആ ഭവതിയെ വീണ്ടും വിളിച്ചു പറഞ്ഞു ... "madam ... താങ്കളുടെ PG യുടെ അത്ര facilities ഉള്ള വേറെ PG ഞാന്‍ കണ്ടില്ല ... ഇന്ന് മുതല്‍ തല ചായ്ക്കാന്‍ ഞാന്‍ അങ്ങോട്ട് വന്നോട്ടെ .." ന്നു ...
ഒരു ഇരയെ കൂടി കിട്ടിയ സന്തോഷത്തില്‍ ഭവതി മൊഴിഞ്ഞു .."അതിനെന്താ വന്നോളൂ ... advance ഉം പിന്നെ one month rent ഉം ഇപ്പോള്‍ തന്നെ തരണം ...".. എന്റെ മനസ്സില്‍ 2 ലഡ്ഡു പൊട്ടി .......
പിന്നെ conditions apply എന്ന് പറഞ്ഞപോലെ 100 conditions ഉം ........ 1 month notice period ഉണ്ട്.. അത് എന്തായാലും അനുഭവിക്കണം.... food താഴെ ഇരുന്നെ കഴിക്കാന്‍ പാടൂ etc etc.... ഒക്കെ സമ്മതിച്ചു കൊടുത്തു ഞാന്‍ വൈകിട്ട് അവിടെ എത്തി ...
അപ്പോളാണ് പൊട്ടന് lottery അടിച്ച പോലെ ... ഒരു single room ഒഴിവുണ്ട് നോക്കണോന്നു ഭവതി .... ഞാനും "ഓ .. ആയിക്കോട്ടെ .." എന്നും പറഞ്ഞു ... നടന്നു നടന്നു 2nd floor എത്തിയപ്പോള്‍ ഭവതി പറഞ്ഞു .... "kitchen room ആണു ".... അപ്പോഴും ഞാന്‍ വിചാരിച്ചു ..privacy കിട്ടുമെങ്കില്‍ kitchen ആയാലെന്ത്ന്നു ...
അങ്ങനെ room കണ്ടു ... എനിക്ക് സ്വന്തമായി wash basin ഒക്കെ ഉണ്ട്.... ഒരു ചെറിയ balcony യും...പക്ഷെ room നു വാതിലില്ല .... :(...ബാക്കി എല്ലാ സൌകര്യവും കണ്ടപ്പോ ആ കുറവ് ഞാന്‍
അങ്ങ് സഹിച്ചു ........
അങ്ങനെ ഇപ്പൊ ഞാന്‍ അടുക്കളയിലാണ് ഉറക്കം .......... പണ്ട് ഞാന്‍ അടുക്കളയില്‍ കയറല്‍ ഇല്ലാന്ന് പറയുന്ന എല്ലാവരോടും ഞാന്‍ ഇപ്പൊ അഭിമാനത്തോടെ വിളിച്ചു പറയും ... "ഞാന്‍ അടുക്കളയില്‍ കയറാറില്ല .. കിടക്കാരെ ഉള്ളൂ . ."...
പണ്ട് കാലത്ത് വീട്ടിലെ വേലക്കാരികള്‍ എല്ലാ പണിയും കഴിഞ്ഞു ഉറങ്ങാനായി അടുക്കളയിലേക്കു പോകാറുണ്ട്.... ഇപ്പൊ എന്റെ അവസ്ഥയും ഏതാണ്ട് അതെ പോലെയാണ്..
അങ്ങനെ അപ്പുറത്തെ room ലെ ഭക്തി ഗാനവും .... ഹിന്ദി പ്രഭാഷണവും കേട്ട് ഞാന്‍ ഉറങ്ങാന്‍ പോകട്ടെ .... sorry.. അടുക്കളയിലേക്കു പോകട്ടെ ...
സ്നേഹപൂര്‍വ്വം
ഞാന്‍ ....
"Arteta pointed out that Arsenal must develop.>> To reduce the level of play against Liverpool."
ReplyDelete