Friday, December 30, 2011

ഹിന്ദി ഒരു സംഭവം തന്നെ .. :)

ഈ  സംഭവം  എഴുതാന്‍  എന്നെ  പ്രേരിപ്പിച്ചത്  എന്‍റെ സഹമുറിയത്തിയും... classmate ഉം  ആയ  എന്‍റെ  സുഹൃത്ത്‌  ആണ് ... നമുക്ക്  അവളെ  സാറാമ്മ  എന്ന്  വിളിക്കാം ... ചുമ്മാ  ഒരു  രസത്തിന്‌......................
സംഭവം  നടക്കുന്നത്  ഒരു  ഒന്ന്  ഒന്നര  ഒന്നേമുക്കാല്‍  കൊല്ലം മുന്‍പാണ് ...
Bangalore ഇല്‍ മുറി ഹിന്ദിയുമായി  ജീവിച്ചു  പോകുന്ന  ഞങ്ങളുടെ  ഇടയില്‍  തമിള്‍  ഉണ്ടെങ്കില്‍  എവിടെയും  ജീവിക്കാംന്നു  പറഞ്ഞു  അവള്‍  തല  ഉയര്‍ത്തി  ജീവിച്ചിരുന്നു ....  സ്ഥാനത്തും  അസ്ഥാനത്തും
ഹിന്ദിയില്‍  അവളുടെ  doubt പലപ്പോഴും  ഞങ്ങള്‍ക്ക്  തലവേദനയും  ഉണ്ടാക്കാറുണ്ട്....അങ്ങനെ  സാറാമ്മ ഒരു  complete ഹിന്ദി  വിരോധി  ആയി  മാറിക്കൊണ്ടിരിക്കുമ്പോഴാണ്  ഈ  സംഭവം ...
 സംഭവത്തിലേക്ക്  കടക്കുന്നതിനു   മുന്‍പ്  നമ്മുടെ  നായികയുടെ  ചുറ്റുപാട്  ഒന്ന്  വിവരിക്കുന്നത്  നല്ലതായിരിക്കും ........ എന്നെ  പോലെ  campus selection കിട്ടിയ  കുറെ  നിര്‍ഭാഗ്യ  ജന്മങ്ങളില്‍  ആദ്യത്തെ  പേര്  അവളുടെതായിരുന്നു ... 100 വര്‍ഷത്തോളം  പാരമ്പര്യം  അവകാശപ്പെടുന്ന  കമ്പനിയില്‍   അവള്‍  4 കൊല്ലം  മുന്‍പ്  join ചെയ്തു ... അവിടെ  വര്‍ക്ക്‌  എന്ന്  പറഞ്ഞാല്‍  ഒരേ  ഒരു  അര്‍ത്ഥമേയുള്ളൂ ... രാത്രി ,പകല്‍  എന്ന ഭേദമില്ലാതെ ... അവരുടെ  തന്നെ  ചിലവാകാത്ത  laptop (വേറെ  എന്തൊക്കെയോ  പേര്  അസൂയാലുക്കള്‍  പറയുന്നുണ്ട് .. നിങ്ങള്‍  അത്  മൈന്‍ഡ്  ചെയ്യണ്ടാ ) ന്‍റെ  മുന്‍പില്‍  കുത്തിയിരിക്കാ.... നമ്മുടെ  സാറാമ്മ  ആണെങ്കിലോ  ഇതിനു  വേണ്ടി  ജീവിതം  ഉഴിഞ്ഞു  വെച്ചവളും.....വര്‍ക്ക്‌  കഴിഞ്ഞിട്ടേ  അവള്‍ക്കു  എന്തും   ഉള്ളൂ ... അപ്പൊ  ഇത്രേം ചുറ്റുപാട്  അറിഞ്ഞല്ലോ ... ഇനി  കാര്യത്തിലേക്ക്  കടക്കാം .......
അപ്പൊ  ഞാന്‍  പറഞ്ഞു  വന്ന  സംഭവം ..ഒരു  സുപ്രഭാതത്തില്‍  നാട്ടില്‍  നിന്നും (നാട്ടില്‍  നിന്ന്  തന്നെയാണെന്ന്  തോന്നുന്നു ) വന്ന  ഒരു  ബസ്‌ ബാംഗ്ലൂര്‍ ന്‍റെ തലസ്ഥാനമായ  majestic ഇല്‍  നിര്‍ത്തുന്നു ........... ആ  ബസില്‍  നിന്നും  നമ്മുടെ  നായിക ... ദുഖഭാവത്തോടെ   ആകെ വെപ്രാളത്തോടെ  പുറത്തിറങ്ങുന്നു .... ഇടയ്ക്കിടയ്ക്ക്  ടൈം  നോക്കുന്നു .... ടെന്‍ഷന്‍  ആകുന്നു ..... etc etc.. 
ആ  വഴിക്ക്  പോകുന്ന  എല്ലാ  ഓട്ടോക്കും  കയ്യ്  കാണിക്കുന്നുണ്ട് .... കുറച്ചു ..വളരെ  കുറച്ചു  മാത്രം  പിശുക്കുള്ള ..(പിശുക്ക് ന്നു  പറയാന്‍  പറ്റില്ല  ട്ടോ .. ഇത്  അത്രേം  കുറച്ചാ ).. സാറാമ്മ  ഒറ്റ  ഓട്ടോ  ഡ്രൈവേര്‍സ്  നെയും  അടുപ്പിക്കുന്നില്ല .... അല്ല .. എന്താപ്പോ  ഇവള്‍ക്കിത്ര  ടെന്‍ഷന്‍  എന്നാണോ  ആലോചിക്കുന്നേ...... സംഭവം  വേറെ  ഒന്നും  അല്ല ... എന്തോ  ഒരു  release ലോകത്തിന്‍റെ ഏതോ  ഭാഗത്ത്‌  നടക്കുന്നുണ്ട് ... അതിനു  ഇവള്  പച്ച  കൊടി കാണിക്കണം .... 
Bangalore ഇല്‍  എത്തി  സമാധാനത്തോടെ  പണി  തുടങ്ങാംന്നു  കരുതിയ  സാറാമ്മക്ക്  വിനയായത്  late  ആയ  ബസ്‌ ... ഇനി  ഓടിപ്പിടഞ്ഞു  വീട്ടില്‍  എത്തി .. നേരത്തെ  പറഞ്ഞ  അതെ  laptop ന്‍റെ  മുന്‍പില്‍  കുത്തിയിരുന്നാലേ  കാര്യം  നടക്കൂ .. അതാണ്‌  കക്ഷിയുടെ  tension ന്‍റെ  പുറകിലെ  ദുഖഭരിതമായ കഥ 
അപ്പൊ  തിരിച്ചു  ഓട്ടോലേക്ക് വരാം ........... അങ്ങനെ  Bangalore ഇലെ  ശക്തരായ  ഓട്ടോ  ഡ്രൈവര്‍മാരുടെ  bargain നു  മുന്‍പില്‍  സാറാമ്മയും   മുട്ട്  മടക്കി ...... അവസാനം  അവള്  ഒരു  ഓട്ടോയില്‍  കയറി  പറ്റി
.........
അറിയാവുന്ന  മുറി  മുറി  ഹിന്ദി ..(മുറി  ഹിന്ദിയുടെയും  പകുതി ..) കാച്ചി  അവള്‍  അയാള്‍ക്ക്  സ്ഥലം  പറഞ്ഞു  കൊടുത്തു ....... അയാളോട്  വേഗം  പോകാനും  പറഞ്ഞു .." ജല്‍ദി  ജാവോ .." എന്നാണ്  പറഞ്ഞെന്നാണ്  അവളുടെ  ഭാഷ്യം .. ഓട്ടോക്കാരനും  അവളെ  ആശ്വസിപ്പിക്കാന്‍  വേണ്ടി  വേഗത്തില്‍  വണ്ടി  വിട്ടു ........... ഇതിന്റെ  ഇടയില്‍  നമ്മുടെ  നായിക .. അവളുടെ  parents  നെയും  പ്രാണ നായകനെയും  ഞാന്‍  Bangalore ഇല്‍  എത്തിന്നു  വിളിച്ചു  പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്‌ ... ഫോണ്‍  ഇല്‍  ആണ്  ട്ടോ ...

പെട്ടെന്ന്  ഓട്ടോ  നിര്‍ത്തി ......... എന്തോ  ഒരു  മഹത്തായ  കാര്യം  സാധിച്ച  പോലെ  ഓട്ടോ  ഡ്രൈവര്‍  അവളുടെ  അടുത്ത്  പറഞ്ഞു .. "മാഡം പോയിട്ട്  വരൂ .. ഞാന്‍  wait ചെയ്യാം ,.."(അയാള്  ഏതു ഭാഷയിലാണ്  അത്  പറഞ്ഞെന്നുള്ളത്  ഇന്നും  ചുരുളഴിയാത്ത ഒരു  രഹസ്യം ...).. സാറാമ്മ  phone ഒക്കെ  വെച്ച്  ചുറ്റും  നോക്കി ...... ഏതോ  പരിചയമില്ലാത്ത  സ്ഥലം ........ "കര്‍ത്താവെ.." ... അവളൊന്നു  നീട്ടി  വിളിച്ചു .. ഇനി  ഈ  പഹയന്‍  എന്നെ  kidnap  ചെയ്തതാണോ...അവളുടെ  ചിന്തകള്‍  കാട്  കയറി ........ 
ഒരു  പുഞ്ചിരിയോടെ  ഡ്രൈവര്‍  വീണ്ടും  അവളോട്‌  പോയി  വരാന്‍  പറഞ്ഞു ......... പുറത്തിറങ്ങി  നോക്കിയപ്പോള്‍  കണ്ട  കാഴ്ച ... "Public Toilet" എന്നുള്ള  ബോര്‍ഡ്‌  ... എന്താ  ചെയ്യണ്ടെന്നു അറിയാതെ  നമ്മുടെ  സാറാമ്മ  ഐസ്  ആയി  നിന്നു.............
actually  സംഭവിച്ചത്  ഇതാണ് .. ഇവളുടെ  ധൃതിയും  വെപ്രാളവും  കണ്ടപ്പോ  സന്മനസ്സുള്ള  ഓട്ടോ  ഡ്രൈവര്‍  കരുതി .. യാത്ര  ഒക്കെ  കഴിഞ്ഞു   വരല്ലേ ... toilet പോകാനുള്ള  ധൃതി  ആയിരിക്കുംന്നു ......... അയാള്  ഇങ്ങനേം  ചിന്തിക്കാന്‍  മാത്രം  അവള്  അയാളോട്  ഹിന്ദിയില്‍  എന്താ  പറഞ്ഞേന്ന്  ചോദിച്ചാല്‍  അവള്‍ക്കിപ്പോഴും  അറിയില്ല ...... അവളുടെ  അവസ്ഥ  കണ്ടു  സങ്കടം  തോന്നിയ  ഓട്ടോക്കാരന്‍  വേഗം  അടുത്തുള്ള  public toilet ഇല്‍  കൊണ്ട്  പോയി  നിര്‍ത്തി .....അല്ലാ അയാളെ  കുറ്റം  പറയാന്‍  പറ്റോ ?.. നിങ്ങളു തന്നെ പറയു.....
നമുക്ക്  ഇനി  സാറാമ്മയുടെ  അടുത്തേക്ക്  തിരിച്ചു  വരാം ......... seconds ന്‍റെ  ഉള്ളില്‍  ബോധം  തിരിച്ചെടുത്ത  സാറാമ്മ  ഡ്രൈവറെ ദയനീയമായി  നോക്കി ............ എന്നിട്ട്  ഒരു    ദീര്‍ഘനിശ്വാസം  വിട്ടു  toilet ഇലേക്ക് കയറിപ്പോയി .....(ഇനി  ഇതില്‍  കൂടുതല്‍  explain  ചെയ്യാന്‍  പോയാല്‍  അയാള്‍  police station ഇല്‍  കൊണ്ട്  പോയി  നിര്‍ത്തും  എന്നുള്ള  പേടി  കൊണ്ടാണ്  അവള്  toilet ഇല്‍  കയറിയെന്നു  ഞങ്ങള്‍  പറയും ... പക്ഷെ  ആ  പാവം  ഓട്ടോക്കാരനെ  വിഷമിപ്പിക്കേണ്ടെന്നു  കരുതിയാണ് അവള്‍ toilet ഇല്‍ പോയതെന്ന്  സാറാമ്മ  പറയും .. ഇതില്‍  ഏതാണാവോ  സത്യം ...) എന്തായാലും അതിനു  ശേഷം  വീട്ടില്‍  എത്തുന്ന  വരെ  അവള്‍  ഒരു  അക്ഷരം  മിണ്ടിയിട്ടില്ല ... പാവം. . ..
ഹിന്ദി ഇതെരം വല്ല്യ സംഭവം ആണെന്ന് അന്ന് ആ സംഭവം നടക്കുന്ന വരെ സാറാമ്മ അറിഞ്ഞിരുന്നില്ല... തമിള്‍ കൊണ്ട് മാത്രം കാര്യമില്ല എന്ന് അന്ന് അവള്‍ മനസ്സിലാക്കി.... ഹിന്ദിയിലുള്ള doubt ചോദിച്ചു ചോദിച്ചു ഞങ്ങളുടെ തലവേദന കൂടി എന്നല്ലാതെ വേറെ പുരോഗമനം ഒന്നും ഉണ്ടായില്ല....
ഇതോടെ  നമ്മുടെ  രാഷ്ട്ര  ഭാഷയെ  അവള്‍  ഒന്ന്  കൂടി  വെറുത്തു  എന്നുള്ളത്  പരസ്യമായ  രഹസ്യം ........
Note: ഇന്ന്  സാറാമ്മ  അവളുടെ  നല്ല  പാതിയോടൊപ്പം  North India യില്‍  താമസിക്കുന്നു ... അവിടെ  അവള്‍ക്കു  വേണ്ടി  എത്ര  ഓട്ടോ ഡ്രൈവര്‍  toilet  തപ്പി  പോയോ  ആവോ ?....
ഈ  blog എങ്ങാനും  വായിക്കാന്‍  ഇടയായാല്‍  സാറാമ്മേ.. എന്നെ   കൊല്ലരുത് ... please

സ്നേഹപൂര്‍വ്വം  
ഞാന്‍...............

Sunday, November 13, 2011

അടുക്കള ഭരണം....



4 മാസങ്ങള്‍ക്കു ശേഷം  banglore ഇല്‍ തിരിച്ചെത്തി .... ആദ്യപടി  എന്ന  പോലെ ... രാത്രി  തല  ചായ്ക്കാന്‍  മേല്‍ക്കൂര  തപ്പാന്‍  ഇറങ്ങി .... അങ്ങനെ  PG തപ്പലിന്റെ ഭാഗമായി .... bangalore ലെ  ചിര പരിചിതമായ  തെരുവുകളിലൂടെ  തെണ്ടുംപോഴാണ് നമ്മുടെ  സുഹൃത്ത്‌നു ഈ  സ്ഥലത്തെ  കുറിച്ച്  ഓര്‍മ വരുന്നത് .... എന്നാല്‍  ഒന്ന്   പോയി  കണ്ടേക്കാം  ന്നും  കരുതി .........
ആ  യാത്ര  അവസാനിച്ചത്‌  ഒരു  4 നില  കെട്ടിടത്തിന്റെ  മുന്‍പില്‍  ആണു...  നോക്കിയപ്പോള്‍  basement ഇല്‍  ആളുണ്ട് ... അല്ല .. അവിടെയാണ്  door..... അതാണ്‌  ആ  PG യുടെ  official  kitchen..... 
എത്തിപ്പെട്ടത്  സിംഹത്തിന്റെ  മുന്‍പില്‍  തന്നെ ..... മനസ്സിലായില്ലേ . .. മുതലാളി  അഥവാ  owner.... 
പറഞ്ഞു  വന്നപ്പോ  കക്ഷി  മലയാളി ... നാടും  നാട്ടു  വര്‍ത്തമാനവും   പറഞ്ഞു  കക്ഷി  എന്നെ  room കാണിക്കാന്‍  കൊണ്ട്  പോയി ........
medical college ഇല്‍  വരാന്ത   വരെ  bed ആക്കിന്നു  പറഞ്ഞു  കേട്ടിട്ടുണ്ട് .. ഇവിടേം  വല്ല്യ  വ്യത്യാസമില്ല .... ആകെ  ഉള്ള  ഹാള്‍ ഒരു  ഭാഗം  partition ചെയ്തു  അത്  2 പേര്‍ക്ക്  കൊടുതിരിക്കാന് ........ എന്നാല്‍  അതിനു  മാത്രം  സ്ഥലവും  ഇല്ല  ട്ടോ .... കഷ്ടി  2 പേര്‍ക്ക്  നില്‍ക്കാനുള്ള  gap ഉണ്ട്  ആ  room ഇല്‍ ...... ആ  room ആണു  ഭവതി (owner) കാണിച്ചു തന്നതു ........... kerala food എന്നൊക്കെ  കേട്ടപ്പോ  .. വൈകിട്ട്  വിളിക്കാം  ന്നു  പറഞ്ഞു  ഞാനും  പോന്നു ..... 
അയ്യോ  പറയാന്‍  മറന്നു  പോയി ... അത്  ഒരു  3 BHK ഫ്ലാറ്റ് ആണു ... ഓരോ  bedroom ഇലും .. minimum 4 പേരുണ്ട് ... പിന്നെ  kitchen ഇല്‍  ഒരാള്‍ ... hall ഇല്‍  2 പേര്  വേറെ ....... അങ്ങനെ  ആ  building ഇല്‍   8 flat ആണുള്ളത് ... 
ജീവിതത്തില്‍  ഒരു  പണിയും  ചെയ്യാതെ  ജീവിക്കണമെങ്കില്‍  ഇതേ  പോലെ  2 ബില്‍ഡിംഗ്‌  ഉണ്ടായാല്‍  മതി ........


മുംബൈ ഇല്‍ ജീവിതം ഏകദേശം  ഇതേ പോലെ ആണു.... 2 പേര് താമസിക്കുന്ന സ്ഥലത്ത് തിക്കി തിരക്കി 8  പേര് താമസിക്കും... bangalore ഉം ആ വഴിക്ക് ആണോ?..


അങ്ങനെ  തീരുമാനം  ഒന്നും  എടുക്കാതെ  വീണ്ടും മേല്‍ക്കൂര തപ്പി  ഇറങ്ങി ........ കുറെ  തപ്പിയിട്ടും .. വല്ല്യ  മെച്ചമുള്ളത്  ഒന്നും  കണ്ടില്ല ...
തമ്മില്‍  ഭേദം  തൊമ്മന്‍ ..... അങ്ങനെ ഞാന്‍  ആ  ഭവതിയെ  വീണ്ടും  വിളിച്ചു  പറഞ്ഞു ... "madam ... താങ്കളുടെ  PG യുടെ  അത്ര  facilities ഉള്ള  വേറെ  PG ഞാന്‍  കണ്ടില്ല ... ഇന്ന്  മുതല്‍  തല  ചായ്ക്കാന്‍  ഞാന്‍  അങ്ങോട്ട്‌  വന്നോട്ടെ  .." ന്നു ... 
ഒരു  ഇരയെ  കൂടി  കിട്ടിയ  സന്തോഷത്തില്‍  ഭവതി  മൊഴിഞ്ഞു .."അതിനെന്താ  വന്നോളൂ ... advance ഉം  പിന്നെ  one month rent ഉം ഇപ്പോള്‍  തന്നെ  തരണം ...".. എന്റെ  മനസ്സില്‍  2 ലഡ്ഡു  പൊട്ടി .......
പിന്നെ  conditions apply എന്ന്  പറഞ്ഞപോലെ  100 conditions ഉം ........ 1 month notice period ഉണ്ട്.. അത് എന്തായാലും അനുഭവിക്കണം.... food താഴെ  ഇരുന്നെ  കഴിക്കാന്‍  പാടൂ  etc etc.... ഒക്കെ  സമ്മതിച്ചു കൊടുത്തു  ഞാന്‍  വൈകിട്ട്  അവിടെ  എത്തി ...


അപ്പോളാണ്  പൊട്ടന്  lottery അടിച്ച  പോലെ ... ഒരു  single room ഒഴിവുണ്ട്  നോക്കണോന്നു  ഭവതി .... ഞാനും  "ഓ .. ആയിക്കോട്ടെ .." എന്നും  പറഞ്ഞു ... നടന്നു  നടന്നു  2nd floor എത്തിയപ്പോള്‍  ഭവതി  പറഞ്ഞു .... "kitchen room ആണു ".... അപ്പോഴും  ഞാന്‍  വിചാരിച്ചു ..privacy കിട്ടുമെങ്കില്‍  kitchen ആയാലെന്ത്ന്നു ... 
അങ്ങനെ  room കണ്ടു ... എനിക്ക് സ്വന്തമായി wash  basin ഒക്കെ ഉണ്ട്.... ഒരു ചെറിയ balcony യും...പക്ഷെ  room നു  വാതിലില്ല .... :(...ബാക്കി  എല്ലാ  സൌകര്യവും  കണ്ടപ്പോ  ആ  കുറവ്  ഞാന്‍  
അങ്ങ്  സഹിച്ചു ........


അങ്ങനെ ഇപ്പൊ  ഞാന്‍  അടുക്കളയിലാണ്  ഉറക്കം .......... പണ്ട്  ഞാന്‍  അടുക്കളയില്‍  കയറല്‍  ഇല്ലാന്ന്  പറയുന്ന  എല്ലാവരോടും  ഞാന്‍  ഇപ്പൊ  അഭിമാനത്തോടെ  വിളിച്ചു  പറയും ... "ഞാന്‍  അടുക്കളയില്‍  കയറാറില്ല .. കിടക്കാരെ  ഉള്ളൂ . ."...


പണ്ട് കാലത്ത് വീട്ടിലെ വേലക്കാരികള്‍ എല്ലാ പണിയും കഴിഞ്ഞു ഉറങ്ങാനായി അടുക്കളയിലേക്കു പോകാറുണ്ട്.... ഇപ്പൊ എന്റെ അവസ്ഥയും ഏതാണ്ട് അതെ പോലെയാണ്..
അങ്ങനെ  അപ്പുറത്തെ  room ലെ   ഭക്തി  ഗാനവും .... ഹിന്ദി  പ്രഭാഷണവും   കേട്ട്  ഞാന്‍  ഉറങ്ങാന്‍ പോകട്ടെ .... sorry.. അടുക്കളയിലേക്കു  പോകട്ടെ ... 


സ്നേഹപൂര്‍വ്വം 
ഞാന്‍ ....

Sunday, October 23, 2011

ഒരു പഴയ കഥ....

കഥ പറയാന്‍ ഞാന്‍ കഥാകാരിയൊന്നും അല്ലാട്ടോ ....
എന്നാലും ചുമ്മാ വീടിന്റെ മട്ടുപ്പാവില്‍ വന്നിരുന്നപ്പോള്‍ അറിയാതെ ഓര്‍മ്മ വന്ന ഒരു പഴയ കഥ....
ഈ കഥ എവിടുന്നു കേട്ടതാണ് എന്നൊന്നും ഓര്‍മ്മ ഇല്ല....
എവിടെയോ വായിച്ചതാണെന്ന് തോന്നുന്നു...

ആകാശത്ത് നക്ഷത്രങ്ങളെ നോക്കാത്തവര്‍ വിരളം... ഞാനും ആ പ്രാന്ത് ഉള്ള കൂട്ടത്തിലാണ്...

ഇടക്കൊക്കെ.. രാത്രി ഇങ്ങനെ അവരെ നോക്കി ഇരിക്കുന്നതും എനിക്കിഷ്ടാ...

ഈ നക്ഷത്രങ്ങളൊക്കെ നമ്മുടെ അമ്പിളി മാമന്റെ പത്നികള്‍ ആണെന്ന്...

ശരിക്കും ആകെ 27 നക്ഷത്രങ്ങള്‍.... നമ്മുടെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി... തുടങ്ങിയ 27 പെണ്ണുങ്ങള്‍.... 

ഇവരൊക്കെ ഒരു രാജാവിന്റെ മക്കള്‍ ആണ്... അങ്ങനെ ഇരിക്കെ രാജാവ്‌ മക്കള്‍ക്ക്‌ അനുയോജ്യനായ വരനായി ചന്ദ്രനെ തിരഞ്ഞെടുത്തു..( പണ്ട് ആര്‍ക്കു എത്ര ഭാര്യമാരും ആകാമല്ലോ...)...

അങ്ങനെ ചന്ദ്രനും നക്ഷത്രങ്ങളും സുഖമായി ജീവിച്ചു പോന്നു...
എല്ലാം ഇപ്പോഴും സന്തോഷം ആകില്ലല്ലോ ല്ലേ....
ചന്ദ്രന്റെ പത്നിമാരില്‍ ചിലര്‍ക്ക് ഒരു doubt .... തങ്ങളുടെ ഭര്‍ത്താവിനു രോഹിണി നക്ഷത്രത്തിനോട് കുറച്ചു സ്നേഹം കൂടുതല്‍ ഉണ്ടോന്നു...

ഉടന്‍ തന്നെ പരാതി അച്ഛന്റെ അടുത്ത് എത്തി..........  അച്ഛന്‍ ആദ്യം കുറെ സമാധാനിപ്പിക്കാന്‍ നോക്കി .... ഒരു രക്ഷയുമില്ല...

പിന്നെ അദ്ദേഹം കാര്യം അന്വേഷിക്കാന്‍ തീരുമാനിച്ചു...  അന്വേഷിച്ചപ്പോള്‍ കാര്യം സത്യമാണ്... ചന്ദ്രനോട് ചോദിച്ചപ്പോ ചന്ദ്രനും ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല....

ദേഷ്യം വന്ന രാജാവ്‌ ചന്ദ്രനെ ശപിച്ചു.... നീ ദിവസം ചെല്ലും തോറും ശോഷിച്ചു ശോഷിച്ചു ഇല്ലാതാകും ന്നു........ 

അത് കേട്ടതും എല്ലാ ഭാര്യമാര്‍ക്കും സങ്കടം ആയി.... അച്ഛന്‍ ഇങ്ങനെ ഒരു പണി പറ്റിക്കുംന്നു വിചാരിച്ചു കാണില്ല.,... അവര് വേഗം കരഞ്ഞു കാലു പിടിച്ചു...

അങ്ങനെ രാജാവ് ഒന്ന് അയഞ്ഞു  കൊടുത്തു.... ശാപം എന്തായാലും തിരിച്ചെടുക്കാന്‍  പറ്റില്ല...14  ദിവസം കൊണ്ട് ചന്ദ്രന്‍ ഇല്ലാതാകും... പക്ഷെ.. പിന്നത്തെ 14  ദിവസം കൊണ്ട് ചന്ദ്രന്‍ പൂര്‍ണ്ണ സ്ഥിതി പ്രാപിക്കും... വീണ്ടും ഇല്ലാതാകും... വീണ്ടും പൂര്‍ണ്ണ സ്ഥിതിയില്‍ ഇതും....

അങ്ങനെ ആണത്രേ ചന്ദ്രേട്ടന്‍ ഇങ്ങനെ ആയതു......

പക്ഷെ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ഇതല്ല...

ഇപ്പോഴും ചന്ദ്രന്റെ കൂടെ തിളങ്ങുന്ന വേറെ ഒരു നക്ഷത്രത്തിനെ ശ്രദ്ധിച്ചിട്ടുണ്ടോ?
അതാണ്‌ രോഹിണി..... താന്‍ കാരണം ചന്ദ്രന്‍ ഇങ്ങനെ ആയിന്നുള്ള ദുഖം കാരണം അവള്‍ അവളുടെ അച്ഛന്റെ അനുവാദത്തോടെ ചന്ദ്രനെ കാത്തു രക്ഷിക്കാന്‍ ആണത്രേ അടുത്ത് നില്‍ക്കുന്നത്....
അങ്ങനെ അറിഞ്ഞോ അറിയാതെയോ രോഹിണി ചന്ദ്രന്റെ പ്രിയ പത്നി ആയി....

actually ചന്ദ്രന്‍  അങ്ങനെ ചെയ്തത് ശരിയാണോ? ഇതൊന്നും എനിക്കറിയില്ല...
എന്നാലും ഇങ്ങനെ ചന്ദ്രന്റെ അടുത്ത് തന്നെ നില്‍ക്കുന്ന നക്ഷത്രം കാണുമ്പോ ഞാന്‍ അറിയാതെ ഓര്‍ത്തു പോകും ഈ love story ........

എന്നെങ്കിലും തന്റെ ഭര്‍ത്താവ് ശരിയാകുംന്നു ഉള്ള പ്രതീക്ഷയില്‍ കഴിയുന്ന ഭാര്യ....

ഈ കഥയില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക .....

ആകാശത്ത് 27 നക്ഷത്രങ്ങള്‍ അല്ലാന്നു എനിക്കും അറിയാം.... കഥയില്‍ ചോദ്യമില്ലല്ലോ....

എന്തായാലും ഈ കഥ കേട്ട സ്ഥലത്ത്  ഞാനും ചോദിച്ചിട്ടില്ല... 

ഇനിയെങ്കിലും ആകാശത്ത് ചന്ദ്രനേയും ആ നക്ഷ്തരതിനെയും കാണുമ്പോള്‍ ഈ കഥ ഓര്‍ക്കുമല്ലോ ല്ലേ...

സ്നേഹപൂര്‍വ്വം 
ഞാന്‍

Thursday, October 13, 2011

Petz namesz

എന്താപ്പൊ കഥ …. കാലത്തിന്‍റെ ഒരു  പോക്കേ………………. എന്താ  heading ഇങ്ങനേന്നു അല്ലേ ആലോചിച്ചേ …….അതു ഈ ബ്ലോഗ്‌ വായിച്ചു കഴിയുമ്പോള്‍ മനസ്സിലാകും..

പണ്ട് പണ്ട്.... പണ്ടത്തെ  കാലത്ത്  പങ്കജാക്ഷന്‍ , സേതുലക്ഷ്മി എന്നൊക്കെയായിരുന്നു  പേരുകള്‍ ……….. എത്ര  നീളം  കൂടുന്നുവോ  അത്രേം  നല്ലത് …………..നീട്ടി  വിളിക്കാല്ലോ …………..

എന്നാല്‍  കുറേ  കാലം  കഴിഞ്ഞപ്പോ .. പേരുകള്‍  ഒക്കെ  ഒന്നു  ചെറുതായി … പിന്നീട്  അത്  പങ്കന്‍ , ലക്ഷ്മി  എന്നൊക്കെ  ആയി …………. എന്നാലും  വല്ല്യ  മാറ്റം  ഇല്ലാ  ട്ടോ …

കാലചക്രം  പിന്നെയും  തിരിഞ്ഞു …………… പേരുകള്‍  വീണ്ടും  ചുരുങ്ങി ……….
ഇത്തവണ  അത്  pet  names അഥവാ   ചെല്ലപ്പേര്  എന്നറിയപ്പെട്ടു ………………. ഉദാഹരണത്തിന്   … പങ്കജാക്ഷന്‍  പങ്കു  ആയി .. ലക്ഷ്മി  ലച്ചു  ആയി ……………..
ഇതും  സഹിക്കാം ………… എല്ലാം  സ്പീഡില്‍  നടക്കുന്ന  ഈ  കാലത്ത്  പേര്  ചെറുതായാല്‍  വിളിക്കാനുള്ള  time കുറക്കാല്ലോ ……….. what an idea sirjeee….

പക്ഷെ  ഇപ്പോഴത്തെ  trend ആണ്  ഏറ്റവും  രസം …….. പങ്കജാക്ഷന്‍  Pankz ആയി ………… ലക്ഷ്മി  Lakz ആയി …………. തങ്കപ്പന്‍  thankz ആയി …. …
ഈ  “z” എന്ന  letter എന്തിനാണ്  ഇങ്ങനെ  വാല്  പോലെ  ചെര്‍ക്കുന്നേ  എന്ന്  ചോദിച്ചാല്‍  ഒരേ  ഒരു  ഉത്തരം .. അതൊക്കെ  ഒരു  style അല്ലേന്ന് …………..
ഇപ്പൊ  എവിടെ  തിരിഞ്ഞാലും  അതേ  കാണൂ ………കാലം പോയ പോക്കേ … 

കഷ്ടം  ല്ലേ .. സോറി സോറി .... Kashtamz ല്ലേ ......

ഇനീം  പേര്  ചുരുങ്ങിയാല്‍ … Pankzz എന്നുള്ളത്  Pzz എന്നാകുമോ  ആവോ ………….
ഇനീം  എന്തൊക്കെ  കോലം കാണേണ്ടി  വരുമോ  എന്തോ ………..
കലികാലം  കലികാലം …………. 

അപ്പൊ  ശരി  ന്നാ ….

സ്നേഹപൂര്‍വ്വം,
ഞാന്‍zz… (നാടോടുമ്പോള്‍   ഞാന്‍  second ആയി  ഓടിയില്ലെങ്കില്‍  മോശമില്ലേ …)

Note: ഈ  blog നു  ജീവിച്ചിരിക്കുന്നവരുമായി  യാതൊരു സാദൃശ്യവും  ഇല്ലാ ……. ഇനി  എങ്ങാനും  തോന്നിയാല്‍  അത്  എന്‍റെ  കുറ്റവുമല്ല ………

Thursday, October 6, 2011

എല്ലാം ഇവിടെ തുടങ്ങുന്നു ............

ഇന്ന് നവരാത്രി.............. എല്ലാവരും പുതിയ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്ന ദിവസം...... ഞാനും കുറയ്ക്കണ്ടാന്ന് കരുതി.....  അങ്ങനെ ഈ നല്ല ദിവസത്തില്‍ ഞാന്‍ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങാം ന്നു വിചാരിച്ചു....... എന്തെ എനിക്കങ്ങനെ ചിന്തിക്കാന്‍ പാടില്ലേ.......??? 


എന്റെ പേരും നാടും  പിന്നെ വഴിയെ പറയാം ട്ടോ........ തിരക്ക് കൂട്ടണ്ടാ ഞാന്‍ ഇവിടെ ഒക്കെ തന്നെ കാണും.,....

മലയാളത്തില്‍ ബ്ലോഗ്‌ എന്ന് ചിന്തിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം കടന്നു വന്നത് എന്റെ മലയാളം teacher ഉടെ മുഖം ആണ്.......എന്റെ മലയാളം ഭാഷയ്ക്ക് ശക്തി പോരാ എന്നായിരുന്നു മൂപ്പരുടെ complaint. കേട്ട പാതി കേള്‍ക്കാത്ത പാതി എന്റെ അമ്മ ഓടി... എങ്ങോട്ടന്നല്ലേ...... തൃശൂര്‍ നഗരത്തിന്റെ  ഹൃദയഭാഗത്തില്‍ ഉള്ള currents books ലേക്ക്  ..... നമ്മുടെ പ്രിയങ്കരനായ വൈക്കം മുഹമ്മദ്‌ ബഷീര്‍ ന്റെ ഒരു നാല് അഞ്ചു ബുക്ക്‌ വാങ്ങിയാണ് മൂപ്പര് തിരിച്ചെത്തിയത്‌... കോഴിക്കോട് ഭാഷ പഠിച്ചു ഞാന്‍ എന്ത് ശക്തിയാണ് മലയാളത്തിനു കൊടുക്കാന്നു അപ്പൊ അറിയില്ലായിരുന്നു.... എന്നാലും നല്ല അനുസരണയുള്ള കുട്ടിയെപ്പോലെ ഞാന്‍ അത് വായിച്ചു തീര്‍ത്തു.... :)...

വായന എന്നും ആസ്വദിക്കുന്ന ആളായതുകൊണ്ട് വല്യ ബുദ്ധിമുട്ട് ഉണ്ടായില്ല.... അതുകൊണ്ട് എന്റെ മലയാളത്തിനു ശക്തി കൂടിയെന്നോന്നും ഞാന്‍ കരുതുന്നില്ല്ല...  വല്ല്യവല്ല്യ കട്ടി മലയാളം വാക്ക് ഈ ബ്ലോഗ്‌ പ്രതീക്ഷിക്കുകയും വേണ്ടാ...

ഞാന്‍ ഒരു സാധാരണ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍..... hei ... ഇതുകൊണ്ട് ഞാന്‍ btech ബിരുധധാരി ആണെന്ന് കരുതണ്ടാ ട്ടോ.... അതിപ്പോ സര്‍ക്കാര്‍ ഓഫീസിലെ പ്യൂണ്‍ ആയാലും മന്ത്രി ആയാലും.. സര്‍ക്കാര്‍  ഉദ്ധ്യോഗസ്ഥര്‍  എന്നല്ലേ വിളിക്ക... ഇതും അങ്ങനെ ഒരു സംഭവം തന്നെ....

ആദ്യത്തെ ബ്ലോഗ്‌ തന്നെ boring ആക്കുന്നില്ല..... ഇനിയും എഴുതുമെന്നു കരുതുന്നു.... വീണ്ടും  കാണും വരെ വണക്കം....

സ്നേഹപൂര്‍വ്വം...
ഞാന്‍