ആ ചന്ദനക്കുറിക്കാരനെ ഒരു നോക്ക് കാണാൻ വേണ്ടി മാത്രം അമ്പലത്തിൽ പോയിരുന്ന ആ നാളുകൾ ... 10 വയസ്സുകാരിക്ക് എന്ത് പ്രേമം... അവനെ കാണുമ്പോ ഒരു പ്രത്യേക സന്തോഷം ... സിനിമയിൽ നസ്രിയ പറയുന്ന പോലെ മനസ്സിൽ മഞ്ഞു വീഴുന്ന പോലെ ഒരു സുഖം ....
ആ സന്തോഷം പലപ്പോഴും വഴക്കായും അടികൂടിയും അവൾ പുറത്തെടുത്തു ...
ഇടവഴിയിലൂടെ ഓട്ടോ വരുമ്പോ അവളുടെ കണ്ണുകൾ ആദ്യം അവനെ തപ്പും ... മുന്നിലെ സീറ്റിൽ അവൻ ഉണ്ടോന്നു .... പിന്നെ പതിവുപോലെ അവനെ കണ്ണുരുട്ടി പേടിപ്പിച്ചു അകത്തു കയറി ഇരിക്കും ... ഒളികണ്ണിട്ടു അവനെ നോക്കി എങ്ങനെയോ സ്കൂൾ വരെ എത്തും .... അവന്റെ സ്കൂൾ ആയിരുന്നു ആദ്യം ... അവൻ അവന്റെ അനിയത്തിയേയും കൂട്ടി പോകുന്നത് കുറച്ചു അസൂയയോടെ നോക്കും ...... പിന്നെ വൈകുന്നേരം സ്കൂൾ വിടാനുള്ള കാത്തിരിപ്പു .... സ്ക്കൂളിനും വീടിനും ഇടക്കുള്ള ആ 20 മിനിറ്റ് യാത്ര യിൽ അവൾ അവനെ ഉള്ളു തുറന്നു സ്നേഹിച്ചു ... എന്താണെന്ന് മനസ്സിലാകാഞ്ഞിട്ടു പോലും ...
ആകസ്മികമായി അടുത്തിരിക്കാൻ ഒരു ചാൻസ് കിട്ടിയാൽ എന്ത് സന്തോഷം ആണെന്നോ ...
ഒരു ദിവസം എങ്ങാനും കണ്ടില്ലെങ്കിൽ എന്തോ ഒരു സങ്കടം ... കൂടെ ഉള്ളവർ അവന്റെ പേരും പറഞ്ഞു കളിയാകുമ്പോ പുറമെ എതിർത്താലും ഉള്ളുകൊണ്ടു സന്തോഷിച്ചിരുന്നു അന്ന് ...
വീട്ടിൽ ആദ്യമായി ഫോൺ കിട്ടിയപ്പോ ആദ്യം അന്വേഷിച്ചു അവന്റെ നമ്പർ
... കയ്യിലെ പോക്കറ്റ് ഡയറി ഇൽ അവന്റെ പേര് എഴുതുമ്പോ ഒരു കള്ളത്തരം .... ഉടനെ അതിന്റെ കൂടെ അവന്റെ അനിയത്തിയുടെ പേര് എഴുതി ... ഇനി തന്റെ മനസ്സിലെ കള്ളത്തരം ആരെങ്കിലും മനസ്സിലാക്കിയാലോ എന്നെ പേടി ആകാം ....
പലപ്പോഴും ഫോൺ എടുത്തു വിളിക്കാനും തുനിഞ്ഞിട്ടുണ്ട് ... എന്തോ ധൈര്യം വന്നില്ല ...
stamp കളക്ഷൻ ഉണ്ടെന്നു അറിഞ്ഞു അച്ഛൻറെ കത്തുകൾ തപ്പി foreign സ്റ്റാമ്പ് കൊണ്ടുപോയിക്കൊടുത്തു ...വേറെ ഗിഫ്റ് കൊടുക്കാൻ അന്ന് നമുക്ക് പോക്കറ്റ് മണി ഒന്നും ഇല്ലായിരുന്നു .... ആ ഗിഫ്റ്റിൽ എല്ലാം പറയാതെ പറഞ്ഞു ....
മറ്റു പെൺകുട്ടികൾ അവനോടു മിണ്ടുമ്പോ തനിക്കായിരുന്നു ദേഷ്യം ... അത് മിക്കവാറും തർക്കുത്തരം പറഞ്ഞു തീർത്തു ...
ആ പിണക്കത്തിലും എത്ര സ്നേഹം ഒളിച്ചിരുന്നു ....
പിന്നീട് ഒരു പ്രേമത്തിലും ആ പരിശുദ്ധി തോന്നിയിട്ടില്ല അവൾക്കു....
ഒന്നും മനസ്സിലാകാത്ത പ്രായത്തിലെ ആ ഇഷ്ടം ...
ആ നിഷ്കളങ്കമായ കാലം ..
മൊബൈൽ ഫോണും വാട്ട്സ്ആപ്പ് ഉം ഇല്ലാതിരുന്ന കാലത്തേ പ്രേമം എന്ത് നിഷ്കളങ്കം ആയിരുന്നെന്നോ .. ഇന്നത്തെ കാലത്തേ കുട്ടികൾക്ക് ഇത് വല്ലതും മനസ്സിലാകോ
new generation പിള്ളേരെ .. നിങ്ങളറിയുന്നുവോ .... നിങ്ങൾ എന്തൊക്കെ നഷ്ടപ്പെടുത്തുന്നു എന്ന് ........!!!!
"'Klopp reveals the team is not playing well>> Happy to got three points"
ReplyDelete