കേരളത്തിന്റെ എല്ലാ കോണിലും ഉള്ളപോലെ തന്നെ എന്റെ നാട്ടിലും ഉണ്ട് കുറെ ആൽ മരങ്ങൾ .....
ഈ ആൽ മരത്തിന്റെ പ്രത്യേകതാ എന്താന്നു ചോദിച്ചാൽ എനിക്കറിയില്ല ...
ആദ്യം മൂപ്പരെ notice ചെയ്യുന്നത് ,LP school ഇലേക്കുള്ള യാത്രയിൽ ആണ് ....
പാടത്തിന്റെ അങ്ങേ അറ്റത്തു എന്നെ നോക്കി നിൽക്കുന്ന ഒരു ആജാനബാഹു ...!!!! വല്യ മരം ആണ്.... കാണാനും ഒരു ചന്തം ഉണ്ട് ട്ടോ ...
പിന്നെ എന്നും ഞങ്ങൾ നോക്കി ചിരിക്കാൻ തുടങ്ങി .... ഒരു സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു ....
പിന്നെ പഠിക്കുന്ന സ്ഥലം മാറിയതോടെ ആ വഴി പോക്കും കുറഞ്ഞു .... എന്നാലും ബസിൽ സ്ഥലം ഇല്ലാതെ ഇടിച്ചു നിൽക്കുമ്പോഴും ആ വഴിക്കു എങ്ങാനും പോകാൻ പറ്റിയാൽ കഴുത്തു ഒക്കെ വലിച്ചു നീട്ടി നോക്കുമായിരുന്നു ... അവിടെ തന്നെ ഉണ്ടോന്നു .....
കാലം കുറെ കഴിഞ്ഞു .... പഠിപ്പും കഴിഞ്ഞു ... ജോലിയും ആയി ...
എന്നാലും ഇപ്പോഴും ആ വഴി വീട്ടിലേക്കു പോകുമ്പോ നോക്കും .... ഒരു പഴയ സുഹൃത്തിനെ കണ്ട പോലെ മുഖത്തു ഒരു ചിരി വരും .....
കാലമിത്ര കഴിഞ്ഞിട്ടും അതിനു മാത്രം ഒരു മാറ്റവും ഇല്ലാത്തോണ്ടായിരിയ്ക്കും .....
പക്ഷെ ഇന്നേ വരെ അടുത്തു പോകാൻ പറ്റാത്ത ഒരു ദൂരം ഞങ്ങളുടെ ഇടയിൽ ...അന്നും ഇന്നും ....
കഴിഞ്ഞ യാത്രയിലും ഞാൻ നോക്കി ..... കാലത്തിന്റെ മാറ്റങ്ങൾ ചുറ്റുപാടും വന്നിട്ടും .... ഒട്ടും ആടി ഉലയാതെ ... അവിടെ ആ കോണിൽ .....
എന്നെയും കാത്ത് ....!!!
simple topic, nicely wrought...
ReplyDeletewhy not write often?
I will be looking forward to your next post. Thank you
ReplyDeleteแทงบอลกับ เว็บเดิมพันออนไลน์ที่ดีที่สุด "