അന്നും അവൾ കഴുത്തുവേദനയെ പറ്റി പറഞ്ഞപ്പോ ആരും വല്യ ശ്രദ്ധ കൊടുക്കാൻ പോയില്ല .... പതിവുപോലെ ഗൂഗിൾ ആണ് അവളെ സഹായിക്കാനുണ്ടായേ.... അതും ഒരു ലേഖനം വഴി ... Unforgiveness ആണത്രേ ആ വേദനക്ക് പിന്നിലെ കാരണം ... ക്ഷമിക്കാനും പൊറുക്കാനും ഉള്ള മടി ....
അവൾടെ കൂട്ടുകാര് കേട്ടാൽ ചിരിക്കും .... അവൾ ഒരു പ്രതികാരം ചെയ്യണ കുട്ടി ആയി ആർക്കും തോന്നിയിട്ടുണ്ടാകില്ല ... കുരയ്ക്കുന്ന പട്ടി സാധാരണ കടിക്കാറില്ലല്ലോ ...
അന്ന് രാത്രി ആലോചിച്ചപ്പോ .. ശെരിയാ... അവൾക്കു മാപ്പു കൊടുക്കാൻ നല്ല ബുദ്ധിമുട്ടാ ... പണ്ട് തൊട്ടേ ... പക്ഷെ കഴുത്തു വേദന അടുത്തല്ലേ തുടങ്ങിയെ ... കൃത്യമായി പറഞ്ഞാൽ അവന്റെ തനി നിറം അറിഞ്ഞപ്പോ തൊട്ടു .... എങ്ങനെ മാപ്പു കൊടുക്കും അവനു... അവൾ കുറെ ആലോചിച്ചിട്ടുണ്ട് ... അത് മറന്നു മുന്നോട്ടു പോകാൻ .. പക്ഷെ കഴിയുന്നില്ല ....
പല തവണ അവനെ മനസ്സിൽ ഇട്ടു കുത്തി കൊന്നിട്ടുണ്ട് .. എന്നിട്ടും പറ്റുന്നില്ല ... അവളെ സംബന്ധിച്ചിടത്തോളം മരണം ഒരു പ്രതികാരം അല്ല ...
ഒരാൾ മരിച്ചാൽ അയാള് രക്ഷപ്പെടല്ലേ ... ജീവിച്ചു ജീവിച്ചു അനുഭവിക്കണം .... അതാണ് പ്രതികാരം ... അല്ലെങ്കിൽ അവള് അനുഭവിച്ച വേദന അവൻ അറിയണം ... അതും പോരാ .... 22FK സ്റ്റൈലിൽ പോയാലൊന്നും അവൾ ആലോചിച്ചു .... അതും പോരാ ... അതിന്റെയും അപ്പുറം ... അവൻ ഓരോ നിമിഷവും പശ്ചാത്തപിക്കണം .....
കഴുത്തു വേദന വീണ്ടും തുടങ്ങി .... അവൾക്കറിയാം ഈ പ്രതികാരദാഹം അവളെയും തിന്നുന്നുവെന്നു ...സാരല്യ .. അവനെ നശിപ്പിച്ചു അവൾ നശിച്ചാലും അവള് സഹിച്ചു .... ഇനി ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവൾക്കു എന്ത് നാശം ....
മനസ്സിൽ അവനെ കൊല്ലാനുള്ള വേറെ പുതിയ ഐഡിയ ഓർത്തുകൊണ്ട് അവൾ ഉറക്കത്തിലേക്കു പോയി ...
സ്വപ്നത്തിൽ അവൾ കാളി ആയി ... അവന്റെ സംഹാരം കഴിഞ്ഞു ആ ചോര കുടിക്കുന്ന ഭദ്രകാളി ....
സ്വപ്നത്തിന്റെ അവസാനം അന്ന് കണ്ട പരസ്യത്തിലെ ചോദ്യം അവളുടെ മുന്നിലേക്ക് വന്നു...
"Would you kill someone if you could get away with it ???"
ഉറക്കത്തിലും അവൾ പറഞ്ഞു .."Oh.. I would... I would...".