Wednesday, October 18, 2017

ഒരു ചങ്ങാതിയെ വേണം...

ഒരു Companion നെ വേണം .... Companion ൻറെ മലയാളം അർത്ഥം  നോക്കിയപ്പോ കണ്ടതിൽ ഇഷ്ടപ്പെട്ടത് "ചങ്ങാതി " എന്നുള്ള വ്യാഖ്യാനം ആണ് ... ചില വാക്കുകൾക്ക് മലയാളം അർത്ഥം പോരാ എന്ന് തോന്നും .. എത്ര വ്യാഖ്യാനിച്ചാലൂം ഉദ്ദേശിച്ച അർത്ഥം ആകില്ലെന്ന് തോന്നും ... ഇത് അങ്ങനെ ഒരു വാക്കു ആണ് ...  ഉള്ളത് കൊണ്ട് ഓണം എന്നാണല്ലോ .. അപ്പൊ ഈ വാക്ക് തന്നെ ഉപയോഗിക്കാം ന്നു ഉറപ്പിച്ചു .. അപ്പൊ ഞാൻ പറഞ്ഞു വന്നത് ....


എനിക്ക് ഒരു ചങ്ങാതിയെ വേണം...
ആണെന്നോ പെണ്ണെന്നോ വേർതിരിവില്ലാതെ ഒരു ചങ്ങാത്തം
പ്രണയത്തിന്റെ നിറങ്ങൾ ഏൽക്കാത്ത ഒരു ചങ്ങാത്തം ....
  ...
 മണിക്കൂറുകളോളം സംസാരിക്കാൻ ...
വിഷയ ദാരിദ്ര്യമില്ലാതെ സംവദിക്കാൻ ....
 എന്താവശ്യത്തിനും വിളിക്കാൻ .... വിളിച്ചാൽ ഓടി വരാൻ...
തിരിച്ചു എന്നെയും വിളിക്കാൻ ....
കുസൃതികൾ ഒപ്പിക്കാൻ ...
പരദൂഷണം പറയാൻ ...
കൂടെ ചിരിക്കാൻ ....
കരയാൻ തുടങ്ങിയാൽ എന്നെ ശാസിക്കാൻ ... അല്ലെങ്കിൽ എന്തെങ്കിലും വിഡ്ഢിത്തരം പറഞ്ഞു എന്നെ ചിരിപ്പിക്കാൻ ...

ലക്ഷ്യമില്ലാത്ത യാത്രകൾ പോകാൻ ...
പ്രകൃതിയുടെ  നിശബ്ദത ആസ്വദിക്കാൻ ...
ആകാശം നോക്കി നക്ഷത്രങ്ങളെ എണ്ണാൻ ....
കടൽത്തീരത്ത് തിരകളെ നോക്കി ഇരിക്കാൻ ...
മഴ ആസ്വദിക്കാൻ ..... (with പഴംപൊരി &കട്ടൻ ചായ )
മറ്റാർക്കും മനസ്സിലാകാത്ത തമാശകൾ പറഞ്ഞു ചിരിക്കാൻ ...
 പാതിരാത്രിക്ക് ഐസ്ക്രീം കഴിക്കാൻ ...

പ്രേത സിനിമകൾ കാണുമ്പോ കണ്ണ് പൊത്തി ഒരുമിച്ചു പേടിക്കാൻ ..
senti സീനുകൾ വരുമ്പോ  കൂടെ കരയാൻ ..(അല്ലെങ്കിൽ അതും പറഞ്ഞു കളിയാക്കാൻ )..
കോമഡി കണ്ടു ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വരാൻ....

നാളെ തൊട്ടു നന്നാവാം എന്ന് തീരുമാനം എടുക്കാൻ ...
ഏറ്റവും വിഡ്ഢിത്തം എന്ന് തോന്നുന്ന ആഗ്രഹങ്ങൾ പറയാൻ ..
ഒരുമിച്ചു വായിനോക്കാൻ ...
Window seat കിട്ടാൻ വേണ്ടി അടികൂടാൻ ....
long drive നു പോകാൻ ...
ഒരു ട്യൂൺ ഉം ഇല്ലാതെ പാട്ടുകൾ പാടാൻ ...
എല്ലാ പാട്ടുകൾക്കും ഒപ്പം ഡാൻസ് ചെയ്യാൻ ....
ദിവസം രണ്ടു മൂന്നു സിനിമക്ക് പോകാൻ ....
സമയകാല ബോധം ഇല്ലാതെ കറങ്ങാൻ ..
കിലോമീറ്ററുകൾ താണ്ടി ഭക്ഷണം കഴിക്കാൻ ...
ഭക്ഷണം നല്ലതല്ലെങ്കിൽ അവരുമായി അടി ഉണ്ടാക്കാൻ ...
ചോക്ലേറ്റ് വാങ്ങി തരാൻ ....

രണ്ടു പെഗ് അടിച്ചു പൂർവ കാമുകന്മാരെ കുറ്റം പറയാൻ ...
നഷ്ടപ്രണയം പറഞ്ഞു തോളിൽ ചാഞ്ഞു കരയാൻ ...

new year resolutions ഒരുമിച്ചു എടുക്കാൻ ...
അത് ദിവസങ്ങൾക്കുള്ളിൽ ഒരുമിച്ചു break ചെയ്യാൻ ...


മാസം അവസാനം ആകുമ്പോ ഒരുമിച്ചു പൈസ ഇല്ലാതെ തെണ്ടാൻ ...
അടുത്ത മാസം തൊട്ടു ചിലവ് ചുരുക്കും ന്നു വാക്കു കൊടുക്കാൻ ...
കടം വാങ്ങാൻ ... തിരിച്ചു ചോദിച്ചാൽ പറ്റിലെഴുതിക്കൊന്നു പറയാൻ ....
ഒന്നും ചെയ്യാതെ വെറുതെ ഇരുന്നു മടി പിടിക്കാൻ ....
പറയാതെ എല്ലാം മനസ്സിലാക്കാൻ ..
എന്റെ തെറ്റുകൾ മുഖത്ത് നോക്കി പറയാൻ ....

എന്നെ ഞാനായി കാണാൻ..
എന്നെ മാറ്റാൻ  ശ്രമിക്കാതെ സ്വീകരിക്കാൻ ...

പ്രശ്ങ്ങൾക്കു മുന്നിൽ പതറുമ്പോ ...പേടിക്കേണ്ടെടി .. ഞാനില്ലേ കൂടെ ന്നു പറയാൻ ....

എനിക്കൊരു ചങ്ങാതിയെ വേണം....

P .S : ഈ സേവനങ്ങൾ ഒക്കെ തിരികെയും ഉണ്ട് ട്ടോ ...!!!!