എൻറെ ജന്മ നക്ഷത്രം ചോതി ആണ് .... പിതാവിനും ചുറ്റുമുള്ളവർക്കും ഒക്കെ വളരെ നല്ല നക്ഷത്രം ആണെന്നാണ് കേട്ടറിവ് (എനിക്ക് പ്രത്യേകിച്ച് ഉപകാരം ഒന്നുമില്ലെന്നും വേണമെങ്കിൽ പറയാം ).
പറഞ്ഞു വന്നത് എന്താണ് വെച്ചാൽ .. ചെറുപ്പം തൊട്ടേ വെള്ളത്തിനോട് പ്രത്യേക അഭിനിവേശം ആയിരുന്നു ... കുളം , പുഴ ഇതൊക്കെ കാണാൻ വല്യ സന്തോഷം ആയിരുന്നു ... ഏതു ബന്ധുവീട്ടിൽ പോയാലും ആദ്യം നോക്കുന്നത് കുളം ഉണ്ടോന്നാണ് ... ആ എനിക്ക് കടലിനോടു ഒരു സ്നേഹം തോന്നിയതിൽ അത്ഭുതം ഇല്ല ...
എന്റെ വീട് കടലിന്റെ അടുത്തൊന്നും അല്ല... എന്നാൽ പോകാൻ പറ്റാത്ത അത്ര ദൂരെയും അല്ല കടൽ .... എന്നിട്ടും ഞാൻ ആദ്യമായി കടൽ കാണുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ... അമ്മ എന്നെ വിട്ടിരുന്നില്ല അത് വരെ .. കൂട്ടുകാരോട് പറഞ്ഞാൽ അവര് പറയും ചോതി കടലമ്മയുടെ നാള് ആണ് ... ചോതി നാളുകാര് കടലിന്റെ അടുത്തേക്ക് പോയാൽ കടലമ്മ കൊണ്ട് പോകും എന്നൊക്കെ ... പിന്നെ ചിലർ പറഞ്ഞു കടലമ്മയുടെ മകളുടെ നാളാണ് ചോതി എന്ന് .. എന്തായാലും റിസൾട്ട് ഒന്ന് തന്നെ ... എന്നെ കടലമ്മ കൊണ്ടുപോകും ...
ഇതൊക്കെ കേട്ട ഞാൻ അപ്പൊ തന്നെ അമ്മയോട് അന്വേഷിച്ചു .. അമ്മയും സമ്മതിച്ചു ... ചോതി നാളുകാർ കടല് കാണാൻ പോകില്ലെന്ന് .... സത്യത്തിൽ എന്റെ വെള്ളത്തിനോടുള്ള ഇഷ്ടം കാരണം 'അമ്മ പേടിച്ചിട്ടാകും എന്നെ കൊണ്ടുപോകഞ്ഞേ .... ഞാൻ കടലിൽ പോയി വെള്ളത്തിൽ കളിച്ചു വല്ല അപകടവും വരുമൊന്നു പേടിച്ചിട്ടാകും എന്നെ വിടാഞ്ഞേ ...
എന്തായാലും ആ കഥ കുറെ കാലം മനസ്സിൽ ഉണ്ടായിരുന്നു .. പിന്നെ പന്ത്രണ്ടാം ക്ലാസ്സിൽ ശെരിക്കു കടൽ കാണുന്ന വരെ ...
ഇപ്പൊ പേടിയൊന്നുമില്ല ... സത്യം പറഞ്ഞാൽ കടലിന്റെ അടുത്ത് പോകുമ്പോ ഒരു സമാധാനം ആണ് .... മനസ്സിലെ ടെൻഷൻ ഒക്കെ മാറും .. കടലിനു അങ്ങനെ ഒരു ശക്തി ഉണ്ടെന്നു സയൻസ് വരെ പറഞ്ഞിട്ടുണ്ട് ..
എന്തൊക്കെ ആണേലും കടല് ആയി ഒരു പ്രത്യേക കണക്ഷൻ എനിക്കുണ്ട് ... സങ്കടം വരുമ്പോ അവിടെപ്പോയി ഇരിക്കാൻ തോന്നാറുണ്ട് ....
ഇനി ആ കഥയിൽ പറയുന്ന പോലെ വല്ല കണക്ഷൻ ഉം ഉണ്ടോ ഞാനും കടലും തമ്മിൽ..... !!!!