കത്ത് ... ഒരുപാട് കിട്ടണം ന്നു ആഗ്രഹിച്ചിട്ടുണ്ട് .... കയ്യിൽ കൊടുക്കുന്ന ലവ് ലെറ്റർ അല്ല ട്ടോ .... എഴുതി സ്റ്റാമ്പ് ഒട്ടിച്ചു നമ്മളെ തപ്പി വീട്ടിൽ എത്തുന്ന കത്ത് ... എന്നാണ് അവസാനം ആയി കത്ത് എഴുതിയത്.... !!!! കുറെ കാലം മുന്നേ ... ഫോൺ നും ഇന്റർനെറ്റ് ഇനും മുന്നേ....!!!
അച്ഛൻ കുവൈറ്റ് ഇൽ ആയിരുന്നപ്പോ എഴുതിയിരുന്നു ... ഫോൺ വന്നപ്പോ അതും നിന്നു ... ഗ്രീറ്റിംഗ് കാർഡ് പിന്നേം കുറെ കാലം ഉണ്ടായിരുന്നു ... ഇപ്പൊ അതിനും വംശ നാശം വന്നു ... എന്നാലും അത്രേം അടുപ്പം ഉള്ളവർക്ക് ഇപ്പോഴും ഞാൻ കാർഡ് അയക്കാൻ ശ്രമിക്കാറുണ്ട് ട്ടോ ... (കാർഡ് കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ കൂടി ) ...
കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോ വീട്ടിലെ അലമാരയിൽ പഴയ ഗ്രീറ്റിങ് കാർഡുകൾ .... കുറെ ഉണ്ട് ട്ടോ .... അടുത്ത കാലത്തു കിട്ടിയതൊന്നുമല്ല ... കോളേജിലും സ്കൂളിലും ഒക്കെ ഉള്ളപ്പോ കിട്ടിയതാ .. കൂടെ എന്റെ ഒന്ന് രണ്ടു ഓട്ടോഗ്രാഫും ... കുറെ നേരം വായിച്ചു നോക്കി .... എന്തൊക്കെയാ എഴുതിവെച്ചേക്കണേ ന്നു ഓർത്തു കുറെ ചിരിച്ചു .....
പക്ഷെ പിന്നെ ആലോചിച്ചപ്പോഴാ അതിന്റെ വില മനസ്സിലാകുന്നേ .. സ്വന്തം കൈപ്പടയിൽ എഴുതി ഒരാൾക്ക് ഒരു കാർഡ് അല്ലെങ്കിൽ കത്ത് എഴുതുമ്പോ അത് എത്ര സ്പെഷ്യൽ ആയിരുന്നു ന്നു ... ഇന്ന് എത്ര പേര് ചെയ്യാറുണ്ട് അങ്ങനെ ...
സത്യം പറഞ്ഞാൽ ഞാൻ കൊതിക്കാറുണ്ട് ഒരു കത്ത് കിട്ടാൻ ... അവസാനം കത്ത് കിട്ടിയത് ഹോസ്റ്റലിൽ ഉള്ളപ്പോ എന്നെ പഠിപ്പിച്ച ടീച്ചർ അയച്ചതാണ് ന്നു തോന്നുന്നു ...
ഒന്ന് ആലോചിച്ചേ ... ഇപ്പൊ ഒരു കത്ത് നിങ്ങൾ ആർക്കെങ്കിലും എഴുതിയാൽ എന്തായിരിക്കും അത് വായിക്കുന്ന ആളുടെ മനസ്സിൽ ..."ഇവൾക്കെന്താ വട്ടായോ? " ഇതാകും ആദ്യത്തെ സംശയം .. പക്ഷെ പിന്നെ അത് ഒരു രസം ആയിമാറും .... സ്നേഹത്തോടെ മനസ്സിൽ ഉള്ളതൊക്കെ കത്തിൽ എഴുതാന് പറഞ്ഞാൽ കുറച്ചു പാടാ ... പക്ഷെ അങ്ങനെ എഴുതിയ ഒരു കത്ത് വേണം ന്നു ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടില്ലേ ?.... പഴയ പുസ്തകങ്ങളുടെ ഇടയിൽ ഒളിച്ചിരിക്കുന്ന ഒരു കത്ത് .... അല്ലെങ്കിൽ ഒളിപ്പിക്കാൻ ഒരു കത്ത് ....
കൈകൊണ്ടു എഴുതിയ കത്തിൽ നിന്നും കിട്ടുന്ന എന്ത് intimacy ആണ് ഇന്നത്തെ മെസ്സേജ് ഇലും ഇമെയിൽ യിലും കിട്ടാ ...
ഞാൻ എന്തായാലും തീരുമാനിച്ചിട്ടുണ്ട് .... എന്നെങ്കിലും ആ ആള് എന്റെ ജീവിതത്തിൽ വരുമ്പോ ഞാൻ ആദ്യം ചോദിക്കാ "എനിക്ക് ഒരു കത്ത് എഴുതി തരോ " ന്നു ആയിരിക്കും .... എനിക്കും വേണം ഒരു പ്രണയലേഖനം ..... വല്ലപ്പോഴും എടുത്തു വായിച്ചു ഒരു നെടുവീർപ്പിട്ടു വീണ്ടും എടുത്തു വെക്കാൻ വേണ്ടി ഒരു കത്ത് .... എഴുതിയ ആളുടെ ശബ്ദം കാതിൽ കേൾക്കാൻ വേണ്ടി .... വീണ്ടും വീണ്ടും എടുത്തു വായിക്കാൻ ഒരു കത്ത് ......!!!!
അപ്പൊ എഴുതല്ലേ .. ഒരു കത്ത് ...
ആർക്കെങ്കിലും ... ഒരു പഴയ സുഹൃത്ത് ന്നു ആകാം ... പൂർവ കാമുകൻ അല്ലെങ്കിൽ കാമുകിക്ക് ആകാം .... പഴയ ടീച്ചർ നു ആകാം ...
ഒന്ന് ശ്രമിച്ചു നോക്കിയാലോ ....!!!!