ഇന്നലെ ഒരു ബ്ലോഗ് വായിച്ചു .. പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ചുമ്മാ തെണ്ടിതിരിഞ്ഞു നടക്കുന്നതിന്റെ ഇടയിൽ കണ്ടതാണ് ... നല്ല ബ്ലോഗ് ആയിരുന്നു ... ബ്ലോഗ് നെക്കാളും കൂടുതൽ അതിന്റെ തലക്കെട്ട് ആണ് എന്നെ ആകർഷിച്ചത് ... "Intimate Stranger"..ബന്ധമില്ലാത്ത രണ്ടു വാക്കുകൾ എന്നാണ് ആദ്യം തോന്നിയത് .. പക്ഷെ പിന്നെ ആലോചിച്ചപ്പോൾ തോന്നി ഒരുപാട് അർത്ഥമുണ്ടല്ലോ ആ വാക്കിനു ന്നു ... അടുത്ത അപരിചിതൻ അല്ലെങ്കിൽ സുപരിചിതമായ അപരിചിതൻ ... ഒട്ടും possible അല്ലാന്നു തോന്നും .. എനിക്കും അങ്ങനെ തന്നെയാ തോന്നിയെ ...
പക്ഷെ പിന്നെ ആലോചിച്ചപ്പോ ... പണ്ട് അടുതുണ്ടായിരുന്നവർ പലരും ഇപ്പോൾ അപരിചിതർ അല്ലെ .... !!!!
ഇന്നലെ എന്റെ ഒരു സുഹൃത്ത് എന്നോട് പറയുകയുണ്ടായി .. അവനു ആരോടെങ്കിലും സംസാരിക്കാൻ തോന്നുന്നു എന്ന് ... ഞാൻ ചോദിച്ചു നീ ഇപ്പൊ സംസാരിക്കുകയല്ലേ ... അപ്പോഴാണ് രസകരമായ മറുപടി ... എന്നെക്കുറിച്ച് ഒന്നും അറിയാത്ത ഒരാളോട് സംസാരിക്കണം ന്നു ... വട്ടാണല്ലേ എന്ന് ചോദിക്കാനാണ് ആദ്യം തോന്നിയത് .... പക്ഷെ ചോദിച്ചില്ല ... അതും ശെരിയല്ലേ ... നമ്മളെ ഒട്ടും അറിയാത്ത ഒരാളോട് സംസാരിക്കാൻ അല്ലെ ഏറ്റവും എളുപ്പം ... മുൻവിധികളില്ലാതെ നമ്മളെ കേൾക്കാൻ ഒരാൾ ...
അങ്ങനെ ആണെങ്കിൽ എല്ലാവരോടും ഒരിക്കലെ സംസാരിക്കാൻ പറ്റൂ .. രണ്ടാമതു സംസരിക്കുമ്പൊഴെക്കും ആൾക്ക് നമ്മളെ കുറിച്ച് എന്തെങ്കിലും ഒക്കെ അറിയും .. അതിന്റെ മുൻവിധി ആയിട്ടാകും ആള് കേൾക്കാൻ ഇരിക്കുക ...
ഇന്നലെ രാത്രിയും ചിന്തകൾ കുറെ കാട് കയറി ... !!!.. എൻറെ ജീവിതത്തിലെ ആ അപരിചിതനെ തിരഞ്ഞു .... ഒരുപാടു മുഖങ്ങൾ ... ഒരുപാടു അപരിചിതർ ... ലളിതമായി പറയുകയാണെങ്കിൽ ഒന്നാം ക്ലാസ്സ് മുതൽ കൂടെ ഉള്ള എൻറെ സുഹൃത്ത് ... അവളിപ്പോൾ ഒരു അപരിചിത ആണ് .... അവിടെ തൊട്ടു തുടങ്ങാം ... കുറെ അപരിചിതർ ... ഒരു നടുക്കുന്ന സത്യം ....
അത് വളരെ ലളിതമായിപ്പോകും ല്ലേ ....
അപരിചിതർ ന്നു പറയുമ്പോ സാഹചര്യങ്ങൾ കൊണ്ട് അകന്നവർ എന്ന് പറയണോ ...അതിനെക്കാൾ കൂടുതൽ .. നമ്മുടെ കൂടെ ഉണ്ടായിട്ടും നമ്മൾ അറിയാത്ത മുഖങ്ങൾ എന്നല്ലേ പറയേണ്ടത് .... നോക്കി വന്നപ്പോ .. ആ എണ്ണവും കുറവല്ല...!!! ...
എവിടെയോ തുടങ്ങി ... എങ്ങും എത്തിയില്ല ...!!!
ആ തലക്കെട്ട് വെച്ച കുട്ടി ഇത്രേം തലതിരിഞ്ഞു ആലോചിച്ചുണ്ടാകില്ല ....
പക്ഷെ.. ഒരു കാര്യം എനിക്കിഷ്ടായി ... ഒട്ടും പരിചയമില്ലാത്ത ഒരാൾ സുപരിചിതനാകുക ...!!!..
I think i am still waiting for that intimate stranger...!!!