മഴ.... മഴയ്ക്കെന്നും പ്രണയത്തിന്റെ ഭാഷയാണ് . ഒന്നും പറയാതെ തന്നെ എല്ലാം പറയുന്ന സ്നേഹത്തിന്റെ ഭാഷ .
മഴ എന്നും അവൾക്കു അവനെക്കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു. ..
അന്നും മഴ പെയ്യുന്നുണ്ടായിരുന്നു .. ചില്ല് കൂടാരത്തിലെ ജാലകത്തിലൂടെ മഴ അവളോടെന്തോ പറയുന്നുണ്ടായിരുന്നു .. അവൾ അത് കേട്ടില്ലാന്നു നടിച്ചുകൊണ്ട് computer ഇൽ എന്തൊക്കെയോ type ചെയ്തുകൊണ്ടിരുന്നു ..
എപ്പോഴോ അവൾ പോലും അറിയാതെ അവൾ ഏതാനും വർഷങ്ങൾ പുറകിലോട്ടു പോയി ....
അവൾ അപ്പൊ മഴ ആസ്വദിക്കുകയായിരുന്നു ... കൂടെ അവനും.. .
കഥകളുടെ ലോകത്തെ രാജകുമാരൻ ആയിരുന്നു അവൻ. കഥ പറയാൻ അവനെന്നും ഇഷ്ടായിരുന്നു .. ആകാശത്തിന്റെ കീഴിലുള്ള എന്തിനെക്കുറിച്ചും അവനു ഒരു കഥ പറയാനുണ്ടാകും ... അത് കേൾക്കാൻ അവളും ..
അന്ന് അവൻറെ നെഞ്ചിൽ തലവെച്ചു കിടക്കുമ്പോൾ അവൾ ചോദിച്ചു ..." നീ എന്താ മഴയെ കുറിച്ച് എഴുതാത്തെ .?"..
അവൻ ഒന്ന് പുഞ്ചിരിച്ചു ... അവൾക്കേറ്റവും ഇഷ്ടമുള്ള ആ ചിരി ... എന്നിട്ട് പറഞ്ഞു .." മഴ എന്ന് പറഞ്ഞാൽ നിനക്ക് ആദ്യം ഓർമ്മ വരിക എന്താ?"..
അവൾ ഒരു മിനിറ്റ് പോലും ആലോചിക്കാതെ പരഞ്ഞു.."നീ..!!"...
അവൻ വീണ്ടും ചോദിച്ചു ..." ഞാൻ മാത്രമാണോ?.. ഇപ്പൊ ദാ മഴ പെയ്യുന്നുണ്ട് .. ഇപ്പൊ ഞാൻ നിന്റെ കൂടെ ഇല്ലേ .. ഇപ്പോഴും നീ എന്നെ ആണോ ഓർക്കുന്നേ ?.."
അവൾ ഒന്ന് ആലോചിച്ചു പറഞ്ഞു ... "മഴ പ്രണയമാണ് ... എനിക്ക് പ്രണയം നീയും .."
അവൻ അവളുടെ മുഖം മെല്ലെ ഉയർത്തി ... എന്നിട്ടു പറഞ്ഞു .. "മഴയ്ക്ക് നിൻറെ മണമാണ് ... എത്ര കേട്ടാലും മതി വരാത്ത മണം ... ഇപ്പൊ എന്റെ കൂടെ ആ മണം ഉണ്ടല്ലോ... പിന്നേം ഞാൻ എന്തിനാ മഴയെ കുറിച്ച് എഴുതണേ .."
അവൾ അപ്പോഴും വിട്ടുകൊടുത്തില്ല ... " ഞാൻ വേറെ എവിടെക്കെങ്കിലും പോകും .. അപ്പൊ മഴയെ കുറിച്ച് എഴുതൂല്ലോ .. "
desk ലെ phone അവളെ ഉണർത്തി ... പുറത്തു അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു ... അവളുടെ മനസ്സിലും മഴ ആയിരുന്നു .. നഷ്ട പ്രണയത്തിന്റെ മഴ .. അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി ...
computer screen ഇൽ ഇത്രേം നേരം അവൾ type ചെയ്തത് അവന്റെ പേര് ആയിരുന്നു .. ഇന്ന് ലോകം മുഴുവൻ ആരാധിക്കുന്ന എഴുത്തുകാരന്റെ പേര്
..
desk ഇലെ phone പിന്നെയും ring ചെയ്തു .. കണ്ണ് തുടച്ചു കൊണ്ട് അവൾ ആ phone എടുത്തു ... reception ഇൽ നിന്നാണ് .." madam , there is a courier for u .. can you please come and collect ?". ഇപ്പോ വരാം ന്നു പറഞ്ഞു അവൾ phone വെച്ചു ...
താഴെ പോയി നോക്കുമ്പോൾ ഒരു ഗിഫ്റ്റ് ബോക്സ് ആണ് ... ആരാ അയച്ചേന്നു എഴുതിയിട്ടില്ല ... തിരികെ desk ഇൽ വന്നു .. gift തുറന്നു ... ഒരു book ആണ് ...
title "മഴയുടെ കൊച്ചു പരിഭവങ്ങൾ ".. author .... അവന്റെ പേര് ...
ഒരു second നേരത്തേക്ക് ലോകം മുഴുവൻ നിശ്ചലമായ പോലെ തോന്നി
അവന്റെ ബുക്ക് ... അതും മഴയെ കുറിച്ച് ...
അവൾ പതുക്കെ ആ book തുറന്നു ... ആദ്യത്തെ page ഇൽ തന്നെ ... അവൻ എഴുതിയിരിക്കുന്നു.. "മഴയെ പ്രണയിച്ച ആ കുസൃതി കണ്ണുകൾക്ക് ...
ഇന്നും മഴയ്ക്ക് നിന്റെ മണമാണ് .. ഓരോ മഴത്തുള്ളിയും നിന്നെ പോലെ പരിഭവങ്ങൾ പറയുന്നു .. നിന്നെ പോലെ എന്നെ തലോടുന്നു ... എന്നിട്ടും നീയെന്ന മഴക്കായി ഞാൻ ഇന്നും കാത്തിരിക്കുന്നു ... "
പിന്നെ page മറയ്ക്കാൻ അവൾക്കു ധൈര്യം വന്നില്ല ...
അപ്പോഴേക്കും colleagues വന്നു ആ book എടുത്തു .. എല്ലാവരും അവന്റെ വല്ല്യ ആരാധകർ ആണ്.. എന്നിട്ട് വല്ല്യ excitement ഓടു കൂടി പറഞ്ഞു .. അവന്റെ latest book ആണ് ... അവന്റെ ജീവിതത്തിലെ കഥ ആണ് എന്നൊക്കെ.. . അവൾക്കു എവിടുന്നാ ഈ release ചെയ്യാത്ത book കിട്ടിയെന്നു ആരൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു ... അവൾ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല ... അവൾ വേറെ ഏതോ ലോകത്ത് ആയിരുന്നു .. അവളുടെയും മഴയുടെയും അവന്റെയും ലോകത്ത് ...
അവൾ പുറത്തേക്കു നോക്കി .. മഴ പെയ്തു തീർന്ന ആകാശം അവളെ നോക്കി പുഞ്ചിരിച്ചു ...