Thursday, February 2, 2012

കുട്ടപ്പന്റെ "തൊട്ട അടുത്ത" വിശേഷങ്ങള്‍

ഇതിനു മുന്‍പത്തെ ബ്ലോഗ്‌ ഇല്‍ ഞാന്‍ പരിചയപ്പെടുത്തിയ കുട്ടപ്പന്‍ തന്നെയാണ് ഈ ബ്ലോഗിലെ hero .
കുട്ടപ്പന്റെ വീരസാഹസിക കഥയൊന്നുമല്ല.. അതെഴുതാന്‍ ഈ ബ്ലോഗ്‌ പോരാ...... 
ഒരുപാട് മണ്ടത്തരങ്ങളില്‍ ഒരു ചെറിയ.... ഇച്ചിരി പോന്ന ഒരു മണ്ടത്തരം...... :)..

കുട്ടപ്പന്റെ ഒരു intro വേണ്ടേ...... 
കുട്ടപ്പന്‍ കോഴിക്കോടുകാരനാണ്.... (മ്മടെ ജ്ജ്....ഇയ്യ്‌... ഓള്..ഓര്..... എന്നൊക്കെ പറയാറില്ലേ....അതേ നാട്ടുകാരന്‍ തന്നെ)..... എവിട്യ നാട് എന്ന് ചോദിച്ചാല്‍ നല്ല ഒന്നാംതരം മലയാളം ത്തില്‍ "കോയിക്കോട്.." എന്നാ ഉത്തരമേ കിട്ടൂ.... മലയാള ഭാഷയിലെ പകുതി അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന ഈ നാട്ടുകാരെ സമ്മതിച്ചേ പറ്റൂ...  അയ്യോ നമ്മള്‍ story ഇല്‍ നിന്നും പോയി... കുട്ടപ്പന്റെ വീട് കൊയിക്കൊടിന്റെ ഏതാണ്ട് ഒരു വാല് ഭാഗത്തായി വരും.... അതല്ല... ആ സ്ഥലം കോയിക്കോട് ജില്ലയിലേ ഇല്ലാന്നും പലരും പറയുന്നുണ്ട് ട്ടോ... എന്തായാലും... കൊയിക്കൊടിലെ ഒരു കൊച്ചു ഗ്രാമത്തില്‍ പഠിച്ചു വളര്‍ന്നു... ഉദ്യാന നഗരിയില്‍ എത്തിയതാണ് കക്ഷി....
ഇത്രേം intro പോരെ.... 
നമ്മുടെ കുട്ടപ്പന്‍ വല്യ അയ്യപ്പ ഭക്തന്‍ ആണ്.... ഭക്തി എന്നൊക്കെ പറഞ്ഞാല്‍ ആഴ്ചയില്‍ എല്ലാ ദിവസവും അമ്പലം എന്ന് പറഞ്ഞു നടക്കുന്ന ടൈപ്പ് അല്ല ട്ടോ... ഇത് കൊല്ലത്തിലൊരിക്കല്‍ മാത്രം ശബരിമലയില്‍ പോകാറുള്ള ഭക്തി..... ബാക്കി ദിവസങ്ങളിലും ആള് ഭക്തന്‍ ആണ് ട്ടോ... but ദൈവങ്ങള്‍ ഇടയ്ക്കിടയ്ക്ക് മാറും ന്നു മാത്രം..... എന്തൊക്കെ പറഞ്ഞാലും... മലക്ക് പോകാന്‍ വ്രതം തുടങ്ങിയാല്‍ ആള് പക്കാ decent ആണ്.... അങ്ങനെ ഒരു ശബരിമല യാത്രയിലാണ് സംഭവം.....

 നമ്മുടെ കുട്ടപ്പന്‍ മലക്ക് പോകുന്നതിനു മുന്‍പ് ആ വഴിക്കുള്ള എല്ലാ അമ്പലത്തിലും ഹാജര്‍ വെക്കുമായിരുന്നു.... അങ്ങനെ കക്ഷി ഗുരുവായൂരിലും എത്തി... എനിക്ക് ഇച്ചിരി പരിചയമുള്ള ഏരിയ ആയതോണ്ട് ഞാന്‍ രാത്രി എവിടെയാ താമസം എന്ന് അന്വേഷിച്ചു ഒരു മണ്ടത്തരം ഒപ്പിച്ചിരുന്നു  .... 

*** Flashback ...... പോകുന്നതിനു മുന്‍പ് കുട്ടപ്പന്‍ എന്നോട് പറഞ്ഞു...."ഞാന്‍ അന്റെ നാട്ടില്‍ക്ക് വരുന്നുണ്ട്... രാത്രി ഗുരുവായൂര്‍ ന്റെ അടുത്തുള്ള സ്ഥലത്താ താമസം.." എന്നും പറഞ്ഞു..... ഏതാ സ്ഥലം എന്ന് അന്വേഷിച്ചപ്പോ... "അമ്പാട്ട് മാളിക.. " ന്നു പറഞ്ഞു.... പാവം ഞാന്‍... എന്റെ വീട്ടില്‍ വിളിച്ചു അന്വേഷിച്ചു..... ആര്‍ക്കും ഒരു idea യും ഇല്ല.... ഗുരുവായൂരില്‍ ഉള്ള എന്റെ സ്വന്തം അങ്കിള്‍ നെയും വിളിച്ചു.... മൂപ്പരും കേട്ടിട്ടില്ല...... ഇത് ഞാന്‍ അതേ പോലെ കുട്ടപ്പനോട് പറഞ്ഞു..... അതിനു എനിക്ക് കിട്ടിയ സമ്മാനം...."അനക്ക് ഒരു കുന്തോം അറിയില്ല.... തൃശൂര്‍ ആണത്രേ വീട്..... ഇയ്യ്‌ മ്മടെ കൊയിക്കൊടുകാരെ  കണ്ടു പടിക്ക് ".... ഞാന്‍ ഒന്നും മിണ്ടാതെ ഒക്കെ കേട്ടിരുന്നു...എന്തായാലും ഗുരുവായുരിന്റെ ഇത്രേം  അടുത്ത് ഒരു സ്ഥലം ഉണ്ടായിട്ടു അറിയാഞ്ഞത് മോശം തന്നെയല്ലേ...... എല്ലാ കളിയാക്കലും ഞാന്‍ സഹിച്ചു.... ***

 ഇനി നമുക്ക് തിരിച്ചു വരാം.. അങ്ങനെ കുട്ടപ്പന്‍ ഗുരുവായൂരില്‍ എത്തി..... അമ്പലത്തില്‍ പോയി വന്ന വഴിക്ക് ആള് എന്നെ ഫോണ്‍ വിളിച്ചു.... എന്നിട്ട് പറഞ്ഞു.... " അമ്പലത്തില്‍ തൊഴുതു.....ഇനി അമ്പാട്ട് മാളികയിലേക്ക്‌ പോകാ..."...
 അപ്പൊ എനിക്കും ഒരു ആഗ്രഹം ഇതിപ്പോ എവിട്യ ഇങ്ങനെ ഒരു സ്ഥലം ന്നു അറിയാന്‍.... ഞാന്‍ അവനോടു പറഞ്ഞു....."നീ ഫോണ്‍ വെക്കല്ലേ.... വണ്ടി പോകുന്ന route പറയു... എനിക്കാ സ്ഥലം എവിട്യന്നു അറിയാനാ...".... ഓക്കേ ന്നും  പറഞ്ഞു ഞങ്ങള്‍ സംസാരിച്ചു  തുടങ്ങി...... വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു.... ഗുരുവായൂര്‍ കഴിഞ്ഞു..... അപ്പൊ ഞാന്‍ വിചാരിച്ചു കുറച്ചു കൂടി കഴിഞ്ഞിട്ടാകുംന്നു.... വണ്ടി പിന്നേം പല സ്ഥലങ്ങളും കഴിഞ്ഞു.... കേച്ചേരി എത്തി..... ഈ കേച്ചേരി എന്ന് പറയുന്നത് ഏകദേശം 5  KM  കഴിഞ്ഞിട്ടുള്ള സ്ഥലമാണ്.... അപ്പോഴും ഞാന്‍ കരുതി കുറച്ചു കൂടി കഴിഞ്ഞിട്ടാകുംന്നു...വണ്ടി കുറച്ചു കഴിഞ്ഞിട്ടും നിര്‍ത്തിയില്ല.... തൃശൂര്‍ എത്തി.... എന്റെ ഊഹം correct ആണെങ്കില്‍ അവരപ്പോഴേക്കും ഗുരുവായൂര്‍ ഇല്‍ നിന്നും 15 KM ഇലും കൂടുതല്‍ ദൂരം സഞ്ചരിച്ചു..... ഇപ്പൊ നമ്മുടെ കുട്ടപ്പന് വല്യ ഉത്സാഹം പോര സംസാരിക്കാന്‍....ഇപ്പൊ എത്തും ന്നു ഇടയ്ക്കിടയ്ക്ക് പറഞ്ഞിരിക്കുന്നുണ്ട്.... എന്നെ ആശ്വസിപ്പിക്കാന്‍ എന്നാ പോലെയാണ് പറച്ചില്‍... പക്ഷെ ടെന്‍ഷന്‍ ആര്‍ക്കാണെന്ന് ഞാന്‍ പറയേണ്ട ആവശ്യം ഇല്ലല്ലോ ല്ലേ.... ഞാന്‍ എന്നിട്ടും ഒന്നും പറഞ്ഞില്ല.....
വണ്ടി പിന്നേം പോയി..... കുറെ സമയം കഴിഞ്ഞു ചാലക്കുടി യും കഴിഞ്ഞു.... കുറെ  കൂടി കഴിഞ്ഞപ്പോള്‍... അവന്‍ പറഞ്ഞു... ഞങ്ങള്‍ സ്ഥലത്ത് എത്തി ന്നു..... 

അത് വരെ ക്ഷമിച്ചു നിന്ന ഞാന്‍ ഒന്ന് ചോദിച്ചു.... "ഇതാണോ ഈ ഗുരുവായൂരിന്റെ തൊട്ട അടുത്തുള്ള  സ്ഥലം?.. നിങ്ങള്‍ ഇപ്പൊ 50 KM ഇലും കൂടുതല്‍ ദൂരം പോയി..... എറണാംകുളം എത്താറായി.... ഇതാണല്ലേ ഗുരുവായൂരിന്റെ തൊട്ട അടുത്ത്...".... കിട്ടിയ അവസരം മുതലാക്കാന്‍ ഞാനും മടിച്ചില്ല....നമ്മുടെ hero ഫോണിന്റെ അങ്ങേ തലക്കല്‍ ആയതോണ്ട് എനിക്ക് expression കാണാന്‍ പറ്റിയില്ല...... ആ ദുഖം ഇന്നും എനിക്കുണ്ട്....

എന്തായാലും... കോയിക്കോട് നാട്ടില്‍  50 KM തൊട്ട അടുത്തായിരിക്കും.... ഞങ്ങള്‍ തൃശൂര്‍ കാര്‍ക്ക് അത് ഇച്ചിരി അകലെ ആണേ.......

ഇനി ഇപ്പൊ ഒരു ദിവസം കുട്ടപ്പന്‍ എന്റെ അടുത്ത് വന്നു പറയുമായിരിക്കും..." ആ... നമ്മുടെ കാശ്മീര്‍ അല്ലെ.... അത് ബാംഗ്ലൂര്‍ ഇന്റെ തൊട്ടടുത്ത്‌ അല്ലെ..." ന്നു...... 
എന്താ കഥ....

Note : ഈ സംഭവത്തിന്‌ ശേഷം കുട്ടപ്പന്‍ ഇന്നേ വരെ "തൊട്ട അടുത്ത്".. എന്ന് പറഞ്ഞിട്ടില്ലാന്നു... ഇനി ശരിക്കും ആ സ്ഥലം തൊട്ട അടുത്താണെങ്കില്‍ പോലും കുട്ടപ്പന്‍ രണ്ടു വട്ടം ആലോചിക്കും....


സ്നേഹപൂര്‍വ്വം ,
ഞാന്‍ 

Wednesday, February 1, 2012

പണി വരുന്ന ഓരോ വഴികളേ....

ലോകത്ത് എവിടെപ്പോയാലും മലയാളികള്‍ തങ്ങളുടെ തനി സ്വഭാവം കാണിക്കാതെ ഇരിക്കോ.... ?... ഇല്ലല്ലോ....
 തുടക്കം കണ്ടപ്പോള്‍ എല്ലാവരും കരുതി വേറെ ഏതോ ഒരു നാട്ടിലെ സംഭവം ആണെന്ന്... അല്ലെ അല്ല...
ഈ സംഭവം നടന്നത് നമ്മുടെ... നമ്മുടെ മാത്രം... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ തന്നെയാണ്..

ഇതിനും ഒരു ഒരു കൊല്ലത്തിന്റെ പഴക്കം ഉണ്ട്.... എന്‍റെ ഹോസ്റ്റല്‍ ജീവിതത്തിനിടക്ക് എന്‍റെ room partner  ആയ തുളസി (ഒറിജിനല്‍ പേര് അല്ല... എനിക്ക് ഇനീം ജീവിക്കണമല്ലോ...) യുടെ കല്യാണത്തിന് പോയപ്പോഴാണ് സംഭവം...

അയ്യപ്പന്‍റെ സ്വന്തം നാടായ പത്തനംതിട്ട യുടെ ഏതാണ്ട് ഹൃദയ ഭാഗത്തായി വരും അവളുടെ വീട്... 
കല്യാണത്തിന് പൂന്തോട്ട നഗരിയില്‍ നിന്ന് ഞങ്ങള്‍ 3 പേര് പോകാന്‍ തീരുമാനിച്ചു... ബാക്കി ഒരാള്‍ അവിടേക്ക് നേരിട്ട്  എത്താം ന്നും തീരുമാനിച്ചു....അവനെ നമുക്ക് രാജപ്പന്‍ എന്ന് വിളിക്കാം.... ഇവന്‍ വകയില്‍ എന്‍റെ ഒരു ബന്ധു ആയി വരും... ഇച്ചിരി അകന്ന ബന്ധു ആണേ..... dont  misunderstand  me യെ.. ....

പൂന്തോട്ട നഗരിയില്‍ നിന്നും പുറപ്പെടുന്ന 3  പേരില്‍  ഒരാള്‍ flight ഇല്‍ ആയിരുന്നു യാത്ര. ... (കാശ് കൂടുതല്‍ ഉള്ളതോണ്ട്‌ ഇച്ചിരി പൊങ്ങച്ചം കാണിച്ചത് ആണെന്ന് ഞങ്ങളും.. അല്ല.. nightshift ആയതു കൊണ്ട്...കാലത്ത് ബസ്‌ ഇല്ലാത്തതു കൊണ്ട് ആണെന്ന്  അദ്ദേഹത്തിന്റെയും ഭാഷ്യം... സത്യം ഇന്നും എനിക്ക് അറിയില്ല...)... ആ കഥാപാത്രത്തിന്റെ പേര് കുട്ടപ്പന്‍.....(ഡ്യൂപ്ലിക്കേറ്റ്‌ പേര് കണ്ടുപിടിക്കാന്‍ ഞാന്‍ പെടുന്ന പാട് എനിക്കെ അറിയൂ... :(........). ബാക്കി 2 പേരും.. അതായതു ഞാനും... പിന്നെ അന്നമ്മയും... ഞങ്ങള്‍ കേരളത്തിന്റെ അഭിമാനതാരമായ KPN travels ഇലും യാത്ര തുടങ്ങി..... :).. 
 
വിചാരിച്ചതിലും 1 മണിക്കൂര്‍ ലേറ്റ് ആയി ഞങ്ങള്‍ സ്ഥലത്ത് എത്തി.....
ഇതൊരു കല്യാണ വീട്ടിലെയും പോലെ... കുറച്ചു ബഹളങ്ങള്‍ ഞങ്ങളെ വരവേറ്റു....
 ഞങ്ങള്‍ എത്തി ഒരു 2 hour കഴിഞ്ഞപ്പോള്‍ നമ്മുടെ കുട്ടപ്പന്റെ ഫോണ്‍.... തുളസി യെ ആണ് വിളിച്ചത്...
വഴി പറഞ്ഞു കൊടുക്കുന്നതില്‍ Ph D എടുത്തതാണ് തുളസി... തിരുവനന്തപുരം തില്ലേക്ക് ടിക്കറ്റ്‌ എടുക്കുന്നതിനു പകരം കുട്ടപ്പന്‍ ടിക്കറ്റ്‌ എടുത്തത്‌ നെടുമ്പാശ്ശേരിക്ക് ......  flight യാത്രയെക്കാള്‍ ദൂരമെടുത്തു കല്യാണ വീട്ടിലെത്താന്‍...
തുളസിയുടെ guidance കൂടി ആയപ്പോള്‍ എപ്പോ എത്തീന്ന് ചോദിച്ചാല്‍ മതി.... അങ്ങനെ പൂന്തോട്ടനഗരക്കാര്‍ എല്ലാവരും എത്തി.... അങ്ങോട്ട്‌ വരാം ന്നു പറഞ്ഞ രാജപ്പനെ മാത്രം കാണാനില്ല.... കുറച്ചു കഴിഞ്ഞപ്പോ രാജപ്പനും എത്തി.... (അവനും തുളസി ആണ് വഴി പറഞ്ഞു കൊടുത്തെന്നു കേട്ടു.. എന്താണാവോ സത്യം...)...

അങ്ങനെ കല്യാണ ദിവസം ആയി.... മുടി മുതല്‍ പാദം വരെ Joy Alukkas ന്റെ പരസ്യം.... വീട്ടിലാകെ ബഹളം...
പെണ്ണിന്റെ സുഹൃത്തുക്കള്‍ക്കും കിട്ടി ഫോട്ടോയില്‍ സ്ഥാനം പിടിക്കാന്‍ ഒരിടം... :)...
അങ്ങനെ പെണ്ണിന്റെ പാര്‍ട്ടി മണ്ഡപത്തിലേക്ക് പോകാന്‍ ഇറങ്ങി.... ഞങ്ങള്‍ 4  പേര്‍ക്കും പോകാന്‍ ഒരു scorpio  കിട്ടി....(എന്തിനാ ഗമ കുറയ്ക്കുന്നെ...)... അതില്‍ ഞങ്ങളെ കൂടാതെ ഒരു അമ്മാവനും (ആരുടെ എന്ന് ചോദിക്കരുത്... എനിക്കും അറിയില്ല....) പിന്നെ ഞങ്ങളുടെ സാരഥിയും ഉണ്ടായിരുന്നു.... 

ഞങ്ങള്‍ യാത്ര പുറപ്പെട്ടു.. വഴിയില്‍ ഒരാളെയും ഞങ്ങള്‍ വെറുതെ വിട്ടില്ല... comments ചറപറാന്നു ഒഴുകി.....ഈ അനര്‍ഘനിര്‍ഘളം പ്രവഹിക്കാന്നു പറയില്ലേ... ഏതാണ്ട് അത് പോലെ തന്നെ.... അങ്ങനെ അവസാനം മണ്ഡപത്തില്‍ എത്തി.... കല്യാണം കഴിഞ്ഞു... സദ്യയും കഴിഞ്ഞു... ഞങ്ങള്‍ തിരിച്ചു വീട്ടിലേക്കു വരാനുള്ള ഒരുക്കത്തിലായി....  അപ്പൊ ദാ ഞങ്ങളുടെ സാരഥി വേറെ വണ്ടി ഓടിച്ചു പോകുന്നു.... ഞങ്ങളും ആ അമ്മാവനും വഴിയാധാരമായിന്നു കരുതി.... അപ്പൊ ഒരു രക്ഷകനെപ്പോലെ ഒരാള്‍ വന്നു.... അയാളെ വിവരിക്കാന്‍ മാത്രം വിവരം എനിക്കില്ല... എന്നാലും ആകെ മൊത്തം ടോട്ടല്‍ ഒരു ആജാനബാഹു.... വല്യ മീശയും... ഒത്ത തടിയും ഒക്കെ ഉള്ള ഒരു മനുഷ്യന്‍.... ..

ആള് വന്നു അമ്മാവനോട് എന്തൊക്കെയോ പറഞ്ഞു... എന്നിട്ട് വന്നു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു... അതിന്റെ ഇടയ്ക്കു സ്ഥല പരിമിധി മൂലം ഞങ്ങള്‍ 4 പേരും പുറകിലത്തെ seat ഇലേക്ക് പിന്തള്ളപ്പെട്ടു..... ആ പാവം മനുഷ്യന്‍  വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു......... ഞങ്ങള്‍ ഞങ്ങളുടെ കലാപരിപാടികളും തുടങ്ങി.... 
But .... 
വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു 5 മിനിറ്റ് ന്റെ ഉള്ളില്‍ ഞങ്ങള്‍ നാമജപം തുടങ്ങി.... എന്താന്നല്ലേ.... അത്രേം മര്യാദയോടെ ആയിരുന്നു ആളുടെ ഡ്രൈവിംഗ്......

വഴിയില്‍ പോകുന്നവര്‍ ഒക്കെ ഇയാള്‍ക്ക് വേണ്ടി മാറിക്കൊടുത്തു... അല്ല ഇയാള് മാറ്റി എന്ന് പറയുന്നതാകും ശരി...... ഇടയ്ക്കു ഒരു ട്രാഫിക്‌ police നെയും ഇയാള് എന്തോ പറഞ്ഞു....

കുറെ നേരം പേടിച്ചിരുന്നപ്പോള്‍ ഞങ്ങള്‍ക്കും ധൈര്യം ആയി.... ഞങ്ങള്‍ അയാളെ ടാര്‍ഗറ്റ് ചെയ്തു തുടങ്ങി യുദ്ധം.... "വീട്ടില്‍ പറഞ്ഞിട്ടല്ലാന്നു തോന്നുന്നു വന്നത് .... ആര്‍ക്കു വായുഗുളിക വാങ്ങാന്‍ ആണാവോ."... എന്നിങ്ങനെ തുടങ്ങി യുദ്ധം.... ഇടയ്ക്കു കണ്ണാടിയിലൂടെ പുറകിലേക്ക് രൂക്ഷമായി ഒന്ന് നോക്കി എന്നുള്ളത് ഒഴിച്ചാല്‍... അയാളില്‍ നിന്നും വല്യപ്രതികരണം ഒന്നും ഉണ്ടായില്ല.............

ഓടിച്ചു ഓടിച്ചു ഇയാള് നിര്‍ത്തി.... ഞങ്ങള്‍ വിചാരിച്ചു വീടെത്തി ന്നു.... പക്ഷെ അത് വേറെ ഏതോ ഒരു സ്ഥലം ആയിരുന്നു... നോക്കിയപ്പോള്‍ POLICE STATION .... ന്ജ്ഞാഗല്‍ ഒന്ന് ഞെട്ടി..അയാള്‍ ഡോര്‍ തുറന്നു.... അപ്പോളാണ് എന്‍റെ വക ഒരു comment .."ഇങ്ങനെ വണ്ടി ഓടിച്ചാല്‍ police staion ഇല്‍ തന്നെ എത്തും..."... ആ മഹാന്‍ ഒന്നും മിണ്ടാതെ അകത്തു കയറി.... ഞങ്ങള്‍ വണ്ടിക്കുള്ളില്‍ wait ചെയ്തു... 5  minute കഴിഞ്ഞില്ല.. ആള് തിരിച്ചു വന്നു.... എന്നീട്ടു അമ്മാവനോട് എന്തോ പറഞ്ഞു വീണ്ടും പോയി.... അമ്മാവന്‍ ഞങ്ങളുടെ സാരഥ്യം ഏറ്റെടുത്തു.... മൂപ്പരുമായി നല്ല കമ്പനി ആയതോണ്ട്  ഞങ്ങള്‍ ചോദിച്ചു... "എന്ത് സ്പീഡ് ആ അമ്മാവാ അയാള്‍ക്ക്‌.... എന്തിനാ അയാളെ പോലീസ് പിടിച്ചേ " എന്നൊക്കെ..... അമ്മാവന്‍ പറഞ്ഞ ഉത്തരം ഞങ്ങള്‍ക്ക് ഹാര്‍ട്ട്‌ അറ്റാക്ക്‌ മാത്രം വരുത്തിയില്ല.... "അവന്‍ (അതായതു അയാള്‍ ).. police  staion ലെ SI ആണ്..."... തുളസിയുടെ അച്ഛനെ അറിയാവുന്നതോണ്ട്  വന്നതാണെന്ന്...... ഇനി ഞങ്ങളുടെ അവസ്ഥ യെ കുറിച്ച് പറയണോ ഞാന്‍....
കൂനിന്മേല്‍ കുരു എന്ന പോലെ... വീണ്ടും ചില സത്യങ്ങള്‍ ഞങ്ങള്‍ അറിഞ്ഞു.... ആ "അയാള്‍.."... നമ്മുടെ വണ്ടി ഓടിച്ചിരുന്ന അമ്മാവന്റെ മൂത്ത മകന്‍ ആണെന്ന്.....  ആ വണ്ടി അവരുടെ സ്വന്തം ആണെന്നും........
എന്തായാലും. Police നെ comment അടിച്ചു ജയിലില്‍ പോകാഞ്ഞത് തുളസിടെ അച്ഛന്‍ ചെയ്ത പുണ്യം കൊണ്ട് മാത്രം.....

Note :- Comment അടിക്കുമ്പോള്‍ മിനിമം...ആ area യിലെ police കാരുടെ details എങ്കിലും അറിയുന്നത് നല്ലതായിരിക്കും...


സ്നേഹപൂര്‍വ്വം 
ഞാന്‍