ഈ സംഭവം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് എന്‍റെ സഹമുറിയത്തിയും... classmate ഉം ആയ എന്‍റെ സുഹൃത്ത് ആണ് ... നമുക്ക് അവളെ സാറാമ്മ എന്ന് വിളിക്കാം ... ചുമ്മാ ഒരു രസത്തിന്......................
സംഭവം നടക്കുന്നത് ഒരു ഒന്ന് ഒന്നര ഒന്നേമുക്കാല്‍ കൊല്ലം മുന്‍പാണ് ...
Bangalore ഇല്‍ മുറി ഹിന്ദിയുമായി ജീവിച്ചു പോകുന്ന ഞങ്ങളുടെ ഇടയില്‍ തമിള്‍ ഉണ്ടെങ്കില്‍ എവിടെയും ജീവിക്കാംന്നു പറഞ്ഞു അവള്‍ തല ഉയര്‍ത്തി ജീവിച്ചിരുന്നു .... സ്ഥാനത്തും അസ്ഥാനത്തും
ഹിന്ദിയില്‍ അവളുടെ doubt പലപ്പോഴും ഞങ്ങള്‍ക്ക് തലവേദനയും ഉണ്ടാക്കാറുണ്ട്....അങ്ങനെ സാറാമ്മ ഒരു complete ഹിന്ദി വിരോധി ആയി മാറിക്കൊണ്ടിരിക്കുമ്പോഴാണ് ഈ സംഭവം ...
സംഭവത്തിലേക്ക് കടക്കുന്നതിനു മുന്‍പ് നമ്മുടെ നായികയുടെ ചുറ്റുപാട് ഒന്ന് വിവരിക്കുന്നത് നല്ലതായിരിക്കും ........ എന്നെ പോലെ campus selection കിട്ടിയ കുറെ നിര്‍ഭാഗ്യ ജന്മങ്ങളില്‍ ആദ്യത്തെ പേര് അവളുടെതായിരുന്നു ... 100 വര്‍ഷത്തോളം പാരമ്പര്യം അവകാശപ്പെടുന്ന കമ്പനിയില്‍ അവള്‍ 4 കൊല്ലം മുന്‍പ് join ചെയ്തു ... അവിടെ വര്‍ക്ക് എന്ന് പറഞ്ഞാല്‍ ഒരേ ഒരു അര്‍ത്ഥമേയുള്ളൂ ... രാത്രി ,പകല്‍ എന്ന ഭേദമില്ലാതെ ... അവരുടെ തന്നെ ചിലവാകാത്ത laptop (വേറെ എന്തൊക്കെയോ പേര് അസൂയാലുക്കള്‍ പറയുന്നുണ്ട് .. നിങ്ങള്‍ അത് മൈന്‍ഡ് ചെയ്യണ്ടാ ) ന്‍റെ മുന്‍പില്‍ കുത്തിയിരിക്കാ.... നമ്മുടെ സാറാമ്മ ആണെങ്കിലോ ഇതിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവളും.....വര്‍ക്ക് കഴിഞ്ഞിട്ടേ അവള്‍ക്കു എന്തും ഉള്ളൂ ... അപ്പൊ ഇത്രേം ചുറ്റുപാട് അറിഞ്ഞല്ലോ ... ഇനി കാര്യത്തിലേക്ക് കടക്കാം .......
അപ്പൊ ഞാന്‍ പറഞ്ഞു വന്ന സംഭവം ..ഒരു സുപ്രഭാതത്തില്‍ നാട്ടില്‍ നിന്നും (നാട്ടില്‍ നിന്ന് തന്നെയാണെന്ന് തോന്നുന്നു ) വന്ന ഒരു ബസ് ബാംഗ്ലൂര്‍ ന്‍റെ തലസ്ഥാനമായ majestic ഇല്‍ നിര്‍ത്തുന്നു ........... ആ ബസില്‍ നിന്നും നമ്മുടെ നായിക ... ദുഖഭാവത്തോടെ ആകെ വെപ്രാളത്തോടെ പുറത്തിറങ്ങുന്നു .... ഇടയ്ക്കിടയ്ക്ക് ടൈം നോക്കുന്നു .... ടെന്‍ഷന്‍ ആകുന്നു ..... etc etc..
ആ വഴിക്ക് പോകുന്ന എല്ലാ ഓട്ടോക്കും കയ്യ് കാണിക്കുന്നുണ്ട് .... കുറച്ചു ..വളരെ കുറച്ചു മാത്രം പിശുക്കുള്ള ..(പിശുക്ക് ന്നു പറയാന്‍ പറ്റില്ല ട്ടോ .. ഇത് അത്രേം കുറച്ചാ ).. സാറാമ്മ ഒറ്റ ഓട്ടോ ഡ്രൈവേര്‍സ് നെയും അടുപ്പിക്കുന്നില്ല .... അല്ല .. എന്താപ്പോ ഇവള്‍ക്കിത്ര ടെന്‍ഷന്‍ എന്നാണോ ആലോചിക്കുന്നേ...... സംഭവം വേറെ ഒന്നും അല്ല ... എന്തോ ഒരു release ലോകത്തിന്‍റെ ഏതോ ഭാഗത്ത് നടക്കുന്നുണ്ട് ... അതിനു ഇവള് പച്ച കൊടി കാണിക്കണം ....
Bangalore ഇല്‍ എത്തി സമാധാനത്തോടെ പണി തുടങ്ങാംന്നു കരുതിയ സാറാമ്മക്ക് വിനയായത് late ആയ ബസ് ... ഇനി ഓടിപ്പിടഞ്ഞു വീട്ടില്‍ എത്തി .. നേരത്തെ പറഞ്ഞ അതെ laptop ന്‍റെ മുന്‍പില്‍ കുത്തിയിരുന്നാലേ കാര്യം നടക്കൂ .. അതാണ് കക്ഷിയുടെ tension ന്‍റെ പുറകിലെ ദുഖഭരിതമായ കഥ
അപ്പൊ തിരിച്ചു ഓട്ടോലേക്ക് വരാം ........... അങ്ങനെ Bangalore ഇലെ ശക്തരായ ഓട്ടോ ഡ്രൈവര്‍മാരുടെ bargain നു മുന്‍പില്‍ സാറാമ്മയും മുട്ട് മടക്കി ...... അവസാനം അവള് ഒരു ഓട്ടോയില്‍ കയറി പറ്റി
.........
അറിയാവുന്ന മുറി മുറി ഹിന്ദി ..(മുറി ഹിന്ദിയുടെയും പകുതി ..) കാച്ചി അവള്‍ അയാള്‍ക്ക് സ്ഥലം പറഞ്ഞു കൊടുത്തു ....... അയാളോട് വേഗം പോകാനും പറഞ്ഞു .." ജല്‍ദി ജാവോ .." എന്നാണ് പറഞ്ഞെന്നാണ് അവളുടെ ഭാഷ്യം .. ഓട്ടോക്കാരനും അവളെ ആശ്വസിപ്പിക്കാന്‍ വേണ്ടി വേഗത്തില്‍ വണ്ടി വിട്ടു ........... ഇതിന്റെ ഇടയില്‍ നമ്മുടെ നായിക .. അവളുടെ parents നെയും പ്രാണ നായകനെയും ഞാന്‍ Bangalore ഇല്‍ എത്തിന്നു വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട് ... ഫോണ്‍ ഇല്‍ ആണ് ട്ടോ ...
പെട്ടെന്ന് ഓട്ടോ നിര്‍ത്തി ......... എന്തോ ഒരു മഹത്തായ കാര്യം സാധിച്ച പോലെ ഓട്ടോ ഡ്രൈവര്‍ അവളുടെ അടുത്ത് പറഞ്ഞു .. "മാഡം പോയിട്ട് വരൂ .. ഞാന്‍ wait ചെയ്യാം ,.."(അയാള് ഏതു ഭാഷയിലാണ് അത് പറഞ്ഞെന്നുള്ളത് ഇന്നും ചുരുളഴിയാത്ത ഒരു രഹസ്യം ...).. സാറാമ്മ phone ഒക്കെ വെച്ച് ചുറ്റും നോക്കി ...... ഏതോ പരിചയമില്ലാത്ത സ്ഥലം ........ "കര്‍ത്താവെ.." ... അവളൊന്നു നീട്ടി വിളിച്ചു .. ഇനി ഈ പഹയന്‍ എന്നെ kidnap ചെയ്തതാണോ...അവളുടെ ചിന്തകള്‍ കാട് കയറി ........
ഒരു പുഞ്ചിരിയോടെ ഡ്രൈവര്‍ വീണ്ടും അവളോട് പോയി വരാന്‍ പറഞ്ഞു ......... പുറത്തിറങ്ങി നോക്കിയപ്പോള്‍ കണ്ട കാഴ്ച ... "Public Toilet" എന്നുള്ള ബോര്‍ഡ് ... എന്താ ചെയ്യണ്ടെന്നു അറിയാതെ നമ്മുടെ സാറാമ്മ ഐസ് ആയി നിന്നു.............
actually സംഭവിച്ചത് ഇതാണ് .. ഇവളുടെ ധൃതിയും വെപ്രാളവും കണ്ടപ്പോ സന്മനസ്സുള്ള ഓട്ടോ ഡ്രൈവര്‍ കരുതി .. യാത്ര ഒക്കെ കഴിഞ്ഞു വരല്ലേ ... toilet പോകാനുള്ള ധൃതി ആയിരിക്കുംന്നു ......... അയാള് ഇങ്ങനേം ചിന്തിക്കാന്‍ മാത്രം അവള് അയാളോട് ഹിന്ദിയില്‍ എന്താ പറഞ്ഞേന്ന് ചോദിച്ചാല്‍ അവള്‍ക്കിപ്പോഴും അറിയില്ല ...... അവളുടെ അവസ്ഥ കണ്ടു സങ്കടം തോന്നിയ ഓട്ടോക്കാരന്‍ വേഗം അടുത്തുള്ള public toilet ഇല്‍ കൊണ്ട് പോയി നിര്‍ത്തി .....അല്ലാ അയാളെ കുറ്റം പറയാന്‍ പറ്റോ ?.. നിങ്ങളു തന്നെ പറയു.....
നമുക്ക് ഇനി സാറാമ്മയുടെ അടുത്തേക്ക് തിരിച്ചു വരാം ......... seconds ന്‍റെ ഉള്ളില്‍ ബോധം തിരിച്ചെടുത്ത സാറാമ്മ ഡ്രൈവറെ ദയനീയമായി നോക്കി ............ എന്നിട്ട് ഒരു ദീര്‍ഘനിശ്വാസം വിട്ടു toilet ഇലേക്ക് കയറിപ്പോയി .....(ഇനി ഇതില്‍ കൂടുതല്‍ explain ചെയ്യാന്‍ പോയാല്‍ അയാള്‍ police station ഇല്‍ കൊണ്ട് പോയി നിര്‍ത്തും എന്നുള്ള പേടി കൊണ്ടാണ് അവള് toilet ഇല്‍ കയറിയെന്നു ഞങ്ങള്‍ പറയും ... പക്ഷെ ആ പാവം ഓട്ടോക്കാരനെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണ് അവള്‍ toilet ഇല്‍ പോയതെന്ന് സാറാമ്മ പറയും .. ഇതില്‍ ഏതാണാവോ സത്യം ...) എന്തായാലും അതിനു ശേഷം വീട്ടില്‍ എത്തുന്ന വരെ അവള്‍ ഒരു അക്ഷരം മിണ്ടിയിട്ടില്ല ... പാവം. . ..
ഹിന്ദി ഇതെരം വല്ല്യ സംഭവം ആണെന്ന് അന്ന് ആ സംഭവം നടക്കുന്ന വരെ സാറാമ്മ അറിഞ്ഞിരുന്നില്ല... തമിള്‍ കൊണ്ട് മാത്രം കാര്യമില്ല എന്ന് അന്ന് അവള്‍ മനസ്സിലാക്കി.... ഹിന്ദിയിലുള്ള doubt ചോദിച്ചു ചോദിച്ചു ഞങ്ങളുടെ തലവേദന കൂടി എന്നല്ലാതെ വേറെ പുരോഗമനം ഒന്നും ഉണ്ടായില്ല....
ഇതോടെ നമ്മുടെ രാഷ്ട്ര ഭാഷയെ അവള്‍ ഒന്ന് കൂടി വെറുത്തു എന്നുള്ളത് പരസ്യമായ രഹസ്യം ........
Note: ഇന്ന് സാറാമ്മ അവളുടെ നല്ല പാതിയോടൊപ്പം North India യില്‍ താമസിക്കുന്നു ... അവിടെ അവള്‍ക്കു വേണ്ടി എത്ര ഓട്ടോ ഡ്രൈവര്‍ toilet തപ്പി പോയോ ആവോ ?....
ഈ blog എങ്ങാനും വായിക്കാന്‍ ഇടയായാല്‍ സാറാമ്മേ.. എന്നെ കൊല്ലരുത് ... please
സ്നേഹപൂര്‍വ്വം
ഞാന്‍...............
ഞാന്‍...............