Sunday, October 23, 2011

ഒരു പഴയ കഥ....

കഥ പറയാന്‍ ഞാന്‍ കഥാകാരിയൊന്നും അല്ലാട്ടോ ....
എന്നാലും ചുമ്മാ വീടിന്റെ മട്ടുപ്പാവില്‍ വന്നിരുന്നപ്പോള്‍ അറിയാതെ ഓര്‍മ്മ വന്ന ഒരു പഴയ കഥ....
ഈ കഥ എവിടുന്നു കേട്ടതാണ് എന്നൊന്നും ഓര്‍മ്മ ഇല്ല....
എവിടെയോ വായിച്ചതാണെന്ന് തോന്നുന്നു...

ആകാശത്ത് നക്ഷത്രങ്ങളെ നോക്കാത്തവര്‍ വിരളം... ഞാനും ആ പ്രാന്ത് ഉള്ള കൂട്ടത്തിലാണ്...

ഇടക്കൊക്കെ.. രാത്രി ഇങ്ങനെ അവരെ നോക്കി ഇരിക്കുന്നതും എനിക്കിഷ്ടാ...

ഈ നക്ഷത്രങ്ങളൊക്കെ നമ്മുടെ അമ്പിളി മാമന്റെ പത്നികള്‍ ആണെന്ന്...

ശരിക്കും ആകെ 27 നക്ഷത്രങ്ങള്‍.... നമ്മുടെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി... തുടങ്ങിയ 27 പെണ്ണുങ്ങള്‍.... 

ഇവരൊക്കെ ഒരു രാജാവിന്റെ മക്കള്‍ ആണ്... അങ്ങനെ ഇരിക്കെ രാജാവ്‌ മക്കള്‍ക്ക്‌ അനുയോജ്യനായ വരനായി ചന്ദ്രനെ തിരഞ്ഞെടുത്തു..( പണ്ട് ആര്‍ക്കു എത്ര ഭാര്യമാരും ആകാമല്ലോ...)...

അങ്ങനെ ചന്ദ്രനും നക്ഷത്രങ്ങളും സുഖമായി ജീവിച്ചു പോന്നു...
എല്ലാം ഇപ്പോഴും സന്തോഷം ആകില്ലല്ലോ ല്ലേ....
ചന്ദ്രന്റെ പത്നിമാരില്‍ ചിലര്‍ക്ക് ഒരു doubt .... തങ്ങളുടെ ഭര്‍ത്താവിനു രോഹിണി നക്ഷത്രത്തിനോട് കുറച്ചു സ്നേഹം കൂടുതല്‍ ഉണ്ടോന്നു...

ഉടന്‍ തന്നെ പരാതി അച്ഛന്റെ അടുത്ത് എത്തി..........  അച്ഛന്‍ ആദ്യം കുറെ സമാധാനിപ്പിക്കാന്‍ നോക്കി .... ഒരു രക്ഷയുമില്ല...

പിന്നെ അദ്ദേഹം കാര്യം അന്വേഷിക്കാന്‍ തീരുമാനിച്ചു...  അന്വേഷിച്ചപ്പോള്‍ കാര്യം സത്യമാണ്... ചന്ദ്രനോട് ചോദിച്ചപ്പോ ചന്ദ്രനും ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല....

ദേഷ്യം വന്ന രാജാവ്‌ ചന്ദ്രനെ ശപിച്ചു.... നീ ദിവസം ചെല്ലും തോറും ശോഷിച്ചു ശോഷിച്ചു ഇല്ലാതാകും ന്നു........ 

അത് കേട്ടതും എല്ലാ ഭാര്യമാര്‍ക്കും സങ്കടം ആയി.... അച്ഛന്‍ ഇങ്ങനെ ഒരു പണി പറ്റിക്കുംന്നു വിചാരിച്ചു കാണില്ല.,... അവര് വേഗം കരഞ്ഞു കാലു പിടിച്ചു...

അങ്ങനെ രാജാവ് ഒന്ന് അയഞ്ഞു  കൊടുത്തു.... ശാപം എന്തായാലും തിരിച്ചെടുക്കാന്‍  പറ്റില്ല...14  ദിവസം കൊണ്ട് ചന്ദ്രന്‍ ഇല്ലാതാകും... പക്ഷെ.. പിന്നത്തെ 14  ദിവസം കൊണ്ട് ചന്ദ്രന്‍ പൂര്‍ണ്ണ സ്ഥിതി പ്രാപിക്കും... വീണ്ടും ഇല്ലാതാകും... വീണ്ടും പൂര്‍ണ്ണ സ്ഥിതിയില്‍ ഇതും....

അങ്ങനെ ആണത്രേ ചന്ദ്രേട്ടന്‍ ഇങ്ങനെ ആയതു......

പക്ഷെ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ഇതല്ല...

ഇപ്പോഴും ചന്ദ്രന്റെ കൂടെ തിളങ്ങുന്ന വേറെ ഒരു നക്ഷത്രത്തിനെ ശ്രദ്ധിച്ചിട്ടുണ്ടോ?
അതാണ്‌ രോഹിണി..... താന്‍ കാരണം ചന്ദ്രന്‍ ഇങ്ങനെ ആയിന്നുള്ള ദുഖം കാരണം അവള്‍ അവളുടെ അച്ഛന്റെ അനുവാദത്തോടെ ചന്ദ്രനെ കാത്തു രക്ഷിക്കാന്‍ ആണത്രേ അടുത്ത് നില്‍ക്കുന്നത്....
അങ്ങനെ അറിഞ്ഞോ അറിയാതെയോ രോഹിണി ചന്ദ്രന്റെ പ്രിയ പത്നി ആയി....

actually ചന്ദ്രന്‍  അങ്ങനെ ചെയ്തത് ശരിയാണോ? ഇതൊന്നും എനിക്കറിയില്ല...
എന്നാലും ഇങ്ങനെ ചന്ദ്രന്റെ അടുത്ത് തന്നെ നില്‍ക്കുന്ന നക്ഷത്രം കാണുമ്പോ ഞാന്‍ അറിയാതെ ഓര്‍ത്തു പോകും ഈ love story ........

എന്നെങ്കിലും തന്റെ ഭര്‍ത്താവ് ശരിയാകുംന്നു ഉള്ള പ്രതീക്ഷയില്‍ കഴിയുന്ന ഭാര്യ....

ഈ കഥയില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക .....

ആകാശത്ത് 27 നക്ഷത്രങ്ങള്‍ അല്ലാന്നു എനിക്കും അറിയാം.... കഥയില്‍ ചോദ്യമില്ലല്ലോ....

എന്തായാലും ഈ കഥ കേട്ട സ്ഥലത്ത്  ഞാനും ചോദിച്ചിട്ടില്ല... 

ഇനിയെങ്കിലും ആകാശത്ത് ചന്ദ്രനേയും ആ നക്ഷ്തരതിനെയും കാണുമ്പോള്‍ ഈ കഥ ഓര്‍ക്കുമല്ലോ ല്ലേ...

സ്നേഹപൂര്‍വ്വം 
ഞാന്‍

Thursday, October 13, 2011

Petz namesz

എന്താപ്പൊ കഥ …. കാലത്തിന്‍റെ ഒരു  പോക്കേ………………. എന്താ  heading ഇങ്ങനേന്നു അല്ലേ ആലോചിച്ചേ …….അതു ഈ ബ്ലോഗ്‌ വായിച്ചു കഴിയുമ്പോള്‍ മനസ്സിലാകും..

പണ്ട് പണ്ട്.... പണ്ടത്തെ  കാലത്ത്  പങ്കജാക്ഷന്‍ , സേതുലക്ഷ്മി എന്നൊക്കെയായിരുന്നു  പേരുകള്‍ ……….. എത്ര  നീളം  കൂടുന്നുവോ  അത്രേം  നല്ലത് …………..നീട്ടി  വിളിക്കാല്ലോ …………..

എന്നാല്‍  കുറേ  കാലം  കഴിഞ്ഞപ്പോ .. പേരുകള്‍  ഒക്കെ  ഒന്നു  ചെറുതായി … പിന്നീട്  അത്  പങ്കന്‍ , ലക്ഷ്മി  എന്നൊക്കെ  ആയി …………. എന്നാലും  വല്ല്യ  മാറ്റം  ഇല്ലാ  ട്ടോ …

കാലചക്രം  പിന്നെയും  തിരിഞ്ഞു …………… പേരുകള്‍  വീണ്ടും  ചുരുങ്ങി ……….
ഇത്തവണ  അത്  pet  names അഥവാ   ചെല്ലപ്പേര്  എന്നറിയപ്പെട്ടു ………………. ഉദാഹരണത്തിന്   … പങ്കജാക്ഷന്‍  പങ്കു  ആയി .. ലക്ഷ്മി  ലച്ചു  ആയി ……………..
ഇതും  സഹിക്കാം ………… എല്ലാം  സ്പീഡില്‍  നടക്കുന്ന  ഈ  കാലത്ത്  പേര്  ചെറുതായാല്‍  വിളിക്കാനുള്ള  time കുറക്കാല്ലോ ……….. what an idea sirjeee….

പക്ഷെ  ഇപ്പോഴത്തെ  trend ആണ്  ഏറ്റവും  രസം …….. പങ്കജാക്ഷന്‍  Pankz ആയി ………… ലക്ഷ്മി  Lakz ആയി …………. തങ്കപ്പന്‍  thankz ആയി …. …
ഈ  “z” എന്ന  letter എന്തിനാണ്  ഇങ്ങനെ  വാല്  പോലെ  ചെര്‍ക്കുന്നേ  എന്ന്  ചോദിച്ചാല്‍  ഒരേ  ഒരു  ഉത്തരം .. അതൊക്കെ  ഒരു  style അല്ലേന്ന് …………..
ഇപ്പൊ  എവിടെ  തിരിഞ്ഞാലും  അതേ  കാണൂ ………കാലം പോയ പോക്കേ … 

കഷ്ടം  ല്ലേ .. സോറി സോറി .... Kashtamz ല്ലേ ......

ഇനീം  പേര്  ചുരുങ്ങിയാല്‍ … Pankzz എന്നുള്ളത്  Pzz എന്നാകുമോ  ആവോ ………….
ഇനീം  എന്തൊക്കെ  കോലം കാണേണ്ടി  വരുമോ  എന്തോ ………..
കലികാലം  കലികാലം …………. 

അപ്പൊ  ശരി  ന്നാ ….

സ്നേഹപൂര്‍വ്വം,
ഞാന്‍zz… (നാടോടുമ്പോള്‍   ഞാന്‍  second ആയി  ഓടിയില്ലെങ്കില്‍  മോശമില്ലേ …)

Note: ഈ  blog നു  ജീവിച്ചിരിക്കുന്നവരുമായി  യാതൊരു സാദൃശ്യവും  ഇല്ലാ ……. ഇനി  എങ്ങാനും  തോന്നിയാല്‍  അത്  എന്‍റെ  കുറ്റവുമല്ല ………

Thursday, October 6, 2011

എല്ലാം ഇവിടെ തുടങ്ങുന്നു ............

ഇന്ന് നവരാത്രി.............. എല്ലാവരും പുതിയ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്ന ദിവസം...... ഞാനും കുറയ്ക്കണ്ടാന്ന് കരുതി.....  അങ്ങനെ ഈ നല്ല ദിവസത്തില്‍ ഞാന്‍ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങാം ന്നു വിചാരിച്ചു....... എന്തെ എനിക്കങ്ങനെ ചിന്തിക്കാന്‍ പാടില്ലേ.......??? 


എന്റെ പേരും നാടും  പിന്നെ വഴിയെ പറയാം ട്ടോ........ തിരക്ക് കൂട്ടണ്ടാ ഞാന്‍ ഇവിടെ ഒക്കെ തന്നെ കാണും.,....

മലയാളത്തില്‍ ബ്ലോഗ്‌ എന്ന് ചിന്തിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം കടന്നു വന്നത് എന്റെ മലയാളം teacher ഉടെ മുഖം ആണ്.......എന്റെ മലയാളം ഭാഷയ്ക്ക് ശക്തി പോരാ എന്നായിരുന്നു മൂപ്പരുടെ complaint. കേട്ട പാതി കേള്‍ക്കാത്ത പാതി എന്റെ അമ്മ ഓടി... എങ്ങോട്ടന്നല്ലേ...... തൃശൂര്‍ നഗരത്തിന്റെ  ഹൃദയഭാഗത്തില്‍ ഉള്ള currents books ലേക്ക്  ..... നമ്മുടെ പ്രിയങ്കരനായ വൈക്കം മുഹമ്മദ്‌ ബഷീര്‍ ന്റെ ഒരു നാല് അഞ്ചു ബുക്ക്‌ വാങ്ങിയാണ് മൂപ്പര് തിരിച്ചെത്തിയത്‌... കോഴിക്കോട് ഭാഷ പഠിച്ചു ഞാന്‍ എന്ത് ശക്തിയാണ് മലയാളത്തിനു കൊടുക്കാന്നു അപ്പൊ അറിയില്ലായിരുന്നു.... എന്നാലും നല്ല അനുസരണയുള്ള കുട്ടിയെപ്പോലെ ഞാന്‍ അത് വായിച്ചു തീര്‍ത്തു.... :)...

വായന എന്നും ആസ്വദിക്കുന്ന ആളായതുകൊണ്ട് വല്യ ബുദ്ധിമുട്ട് ഉണ്ടായില്ല.... അതുകൊണ്ട് എന്റെ മലയാളത്തിനു ശക്തി കൂടിയെന്നോന്നും ഞാന്‍ കരുതുന്നില്ല്ല...  വല്ല്യവല്ല്യ കട്ടി മലയാളം വാക്ക് ഈ ബ്ലോഗ്‌ പ്രതീക്ഷിക്കുകയും വേണ്ടാ...

ഞാന്‍ ഒരു സാധാരണ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍..... hei ... ഇതുകൊണ്ട് ഞാന്‍ btech ബിരുധധാരി ആണെന്ന് കരുതണ്ടാ ട്ടോ.... അതിപ്പോ സര്‍ക്കാര്‍ ഓഫീസിലെ പ്യൂണ്‍ ആയാലും മന്ത്രി ആയാലും.. സര്‍ക്കാര്‍  ഉദ്ധ്യോഗസ്ഥര്‍  എന്നല്ലേ വിളിക്ക... ഇതും അങ്ങനെ ഒരു സംഭവം തന്നെ....

ആദ്യത്തെ ബ്ലോഗ്‌ തന്നെ boring ആക്കുന്നില്ല..... ഇനിയും എഴുതുമെന്നു കരുതുന്നു.... വീണ്ടും  കാണും വരെ വണക്കം....

സ്നേഹപൂര്‍വ്വം...
ഞാന്‍